വുഡ്കാസോ ബ്രാന്‍ഡുമായി ഡിമോസ് ഫര്‍ണിച്ചര്‍

20 വര്‍ഷം വരെ ഈടു നില്‍ക്കുന്ന വുഡ്കാസോ ഫര്‍ണിച്ചറിന് തങ്ങളുടെ ഷോറൂമുകളില്‍ 100%% ഇഎംഐയും, 25%% വിലക്കുറവും, നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കുന്നുണ്ട്.

ഫര്‍ണിച്ചര്‍ നിര്‍മ്മാണ വിപണന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ് ഡിമോസ് ഫര്‍ണിച്ചര്‍. 25 വര്‍ഷം മുന്‍പ് മലപ്പുറത്തെ ചെറുകുളമ്പില്‍ മെഗാവുഡ് ഫര്‍ണിച്ചര്‍ എന്ന പേരിലാണ് ഈ സ്ഥാപനത്തിന്‍റെ ആദ്യത്തെ നിര്‍മ്മാണശാല സ്ഥാപിതമായത്.

RELATED READING: ടോട്ടല്‍ കന്‍റംപ്രറി

2014-ല്‍ കൊല്ലം തട്ടാമലയ്ക്കടുത്ത് പഴയാറ്റിന്‍ കുഴിയില്‍ ഡിമോസ് ഫര്‍ണിച്ചര്‍ എന്ന പേരില്‍ ആദ്യത്തെ വിപണന കേന്ദ്രം തുറന്നു. 2016ല്‍ കൊല്ലം ചന്ദനത്തോപ്പില്‍ 20,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള വിശാലമായ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.

2018 ഏപ്രിലില്‍ മലപ്പുറത്ത് രണ്ടാമത്തെ നിര്‍മ്മാണശാലയും, കൊല്ലം കൊട്ടാരക്കരയില്‍ ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറിനുള്ള 20,000 ചതുരശ്ര അടിയില്‍പരം വിസ്തീര്‍ണ്ണമുള്ള ഷോറൂമും തുടങ്ങി.

YOU MAY LIKE: അതിഭാവുകത്വമില്ലാതെ

2019 ആഗസ്റ്റ് 31ന് ഗ്ലോബല്‍ ഫര്‍ണിച്ചര്‍ സിറ്റി എന്ന പേരില്‍ നവീകരിച്ച കൊല്ലം ചന്ദനത്തോപ്പിലെ ഷോറൂമും ഉദ്ഘാടനം ചെയ്യപ്പെട്ടു. അടുത്തടുത്ത 3 കെട്ടിടങ്ങളായി ഗോഡൗണ്‍ ഉള്‍പ്പെടെ ക്രമീകരിച്ച പുതിയ ഷോറൂമിന്‍റെ വിസ്തീര്‍ണ്ണം 70000 ചതുരശ്രഅടിയാണ്.

മാനേജിങ് ഡയറക്ടറായ സക്കീര്‍ ഹുസൈന്‍റെ നിതാന്ത പരിശ്രമമാണ് കൊല്ലം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ ഷോറൂമുകളുള്ള ഈ സ്ഥാപനത്തിന്‍റെ അത്ഭുതാവഹമായ വളര്‍ച്ചയ്ക്ക് പിന്നിലുള്ളത്.

ഇറക്കുമതി ചെയ്യപ്പെട്ടതും തദ്ദേശീയമായി നിര്‍മ്മിക്കപ്പെടുന്നതുമായ വിവിധ ബ്രാന്‍റുകളുടെ ഫര്‍ണിച്ചര്‍ സ്വന്തം നിര്‍മ്മാണശാലയില്‍ നിര്‍മ്മിക്കപ്പെടുന്ന ഉത്പന്നങ്ങളോടൊപ്പം ഈ ഷോറൂമുകളില്‍ വിപണനം ചെയ്യപ്പെടുന്നുണ്ട്.

ഡിമോസ് ഫര്‍ണിച്ചറിന്‍റെ സ്വന്തം നിര്‍മ്മാണ ശാലകളില്‍ ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത തടി ഉപയോഗിച്ച് സമകാലിക ഡിസൈനുകളില്‍ നിര്‍മ്മിക്കപ്പെടുന്ന ഫര്‍ണിച്ചര്‍ വുഡ്കാസോ എന്ന വിപണിനാമത്തിലാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്.

ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം

20 വര്‍ഷം വരെ ഈടു നില്‍ക്കുന്ന വുഡ്കാസോ ഫര്‍ണിച്ചറിന് തങ്ങളുടെ ഷോറൂമുകളില്‍ 100% ഇഎംഐയും, 25%% വിലക്കുറവും, നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കുന്നുണ്ട്.

ഓഫീസ് ഫര്‍ണിച്ചര്‍, കിച്ചന്‍ വെയറുകള്‍, ഗിഫ്റ്റ് ഐറ്റംസ്, ഇംപോര്‍ട്ടഡ് ഐറ്റംസ് എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങളും ഈ ഷോറൂമുകളിലെല്ലാമുണ്ട്. 20 ശതമാനം വിലക്കുറവിലാണ് ടിപ് ടോപ്പ് ഫര്‍ണിച്ചറിന്‍റെ ആപ്പിള്‍ കാര്‍ട്ട് ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ ഈ സ്ഥാപനം വിപണനം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡിമോസ് ഫര്‍ണിച്ചര്‍ & ഹോം സെന്‍റര്‍, ചന്ദനത്തോപ്പ്, കൊല്ലം ഫോണ്‍: 9037202011 Web: www.dimosfurniture.in

വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*