
മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിലുള്ള മൂന്നു പതിറ്റാണ്ട് പഴക്കമുള്ള തറവാട് പുനരുദ്ധരിക്കണം എന്നാവശ്യപ്പെട്ടാണ് ഷാഹുല്‍ ഹമീദ് ഡിസൈനര്‍മാരെ സമീപിച്ചത്.
ഡിസൈനര്‍മാരായ അരുണ്‍ എന്‍.വി., മിഥുന് ബാലന് (യുഗ ഡിസൈന്‍സ്, മഞ്ചേരി, മലപ്പുറം) എന്നിവരാണ് ഈ പഴയ മുസ്ലീം തറവാടിന് കൊളോണിയല്‍ ഛായ പകര്‍ന്നത്.

പ്രത്യേകം ലിവിങ്, ഡൈനിങ് സ്പേസുകളില്ലാത്ത ധാരാളം വരാന്തകളും തീരെ ചെറിയ കിടപ്പുമുറികളും ഉള്ള വീടായിരുന്നു ഇത്.
പഴയ മട്ടിലുള്ള തടി ഗോവണിയായിരുന്നു ഇരുനിലകളേയും ബന്ധിപ്പിച്ചിരുന്നത്. ഇടയ്ക്ക് വിഭജനങ്ങളേതുമില്ലാത്ത വലിയൊരു ഹാളായിരുന്നു മുകള്‍ നിലയില്‍.
മിനുക്കുപണികള്‍
റെനവേഷനുശേഷം താഴത്തെ നിലയുടെ വിസ്തീര്‍ണ്ണം 1650 ല്‍ നിന്ന് 1750 ചതുരശ്ര അടിയായും മുകള്നിലയുടേത് 600ല്‍ നിന്ന് 840 ചതുരശ്രഅടിയായും മാറി. പഴയ തടി പരമാവധി പുനരുപയോഗിച്ചാണ് ജനലുകളും വാതിലുകളും നിര്‍മ്മിച്ചത്.

പഴയ വീടിന്റെ സിംഹഭാഗവും അതേപടി നിലനിര്‍ത്തിക്കൊണ്ട് ഉള്ഭിത്തികള്ക്കു പകരം മെറ്റല്‍ സെക്ഷനുകള്‍ നല്കി പഴയ തട്ടിനെ ബലപ്പെടുത്തുകയായിരുന്നു. പഴമ തോന്നിക്കാന്‍ വേണ്ടി ഇവയെ തടികൊണ്ട് മറയ്ക്കുകയും ചെയ്തു.
പഴയ ഓടിട്ട മേല്‍ക്കൂരയ്ക്കു പകരം ജിഐ റൂഫിങ് ചെയ്തു. ജിഐ മേല്‍ക്കൂരയുടെ ഉള്‍ഭാഗത്ത് ക്ലേ സീലിങ് ടൈല്‍ ഒട്ടിച്ചതിനാല്‍ അകത്തളം കൂടുതല്‍ ആകര്‍ഷകവും കുളിര്മയേറിയതുമായി. വിശുദ്ധിയുടെ പ്രതീകമായ വെള്ളനിറമാണ് ചുമരിലും സീലിങ്ങിലും ഉള്ളത്.

ശുഭ്രം, വിശുദ്ധം
വൈറ്റ്, ഗ്രേ ഫിനിഷിലാണ് വീടിന്റെ എക്സ്റ്റീരിയര്‍. കൂടുതല്‍ കാലം ഈടുണ്ടാകുന്നതിനു വേണ്ടി കൂടിയാണ് പുറത്തെ ജനലുകള്‍ക്കും വാതിലുകള്‍ക്കും വൈറ്റ് പിയു പെയിന്റ് നല്‍കിയത്.
ഗേബിള്‍ഡ് റൂഫിലെ ഡിസൈന്‍ വര്‍ക്കും, ഗ്രൂവ് ഡിസൈനിലുള്ള പ്ലാസ്റ്ററിങ്ങും, പൂമുഖത്തു നല്കിയ ഗ്രില്ലുകളും കൊളോണിയല്‍ ശൈലിയുടെ തുടര്‍ച്ചയാണ്. പൂമുഖത്ത് തടിയില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍ക്ക് പുറമേ കൊളോണിയല്‍ ശൈലിക്കിണങ്ങുന്ന ഹാന്‍ഡ്റെയിലും നല്കി.

ലിവിങ്, പ്രെയര്‍ എരിയ, വാഷ് ഏരിയ ഉള്‍പ്പെടുന്ന ഫ്രഞ്ച് ജനാലകളുള്ള ഡൈനിങ്, മികച്ച വായുസഞ്ചാരമുള്ള രണ്ട് ബാത് അറ്റാച്ച്ഡ് കിടപ്പുമുറികള്‍ എന്നിവയ്ക്കു പുറമേ വര്‍ക്കേരിയയോട് കൂടിയ കിച്ചന്, അതിഥികള്‍ക്കായുള്ള കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്.
കിച്ചന്, വര്‍ക്കേരിയ എന്നിവയ്ക്കനുബന്ധമായുള്ള വരാന്ത ലേഡീസ് ലിവിങ്ങും പാന്‍ട്രി സ്പേസുമായാണ് പരിവര്‍ത്തിപ്പിച്ചത്. ലിവിങ് കം റീഡിങ് സ്പേസ്, ഒരു ബാത് അറ്റാച്ച്ഡ് ബെഡ്റൂം എന്നിവയാണ് മുകള്‍നിലയില്‍ ഉള്ളത്.

വെര്‍ട്ടിക്കല്‍ സ്റ്റീല്‍ ഹാന്ഡ്റെയിലുള്ള മെറ്റല്‍-വുഡ് കോമ്പിനേഷനിലുള്ള ഗോവണിയാണ് ഇരുനിലകളേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. റെനവേഷന്റെ ഭാഗമായി അകത്തളത്തിലുട
നീളം വൈറ്റ് വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ് ചെയ്തു.
ബേബി മെറ്റല്‍ വിരിച്ചാണ് മുന്മുറ്റമൊരുക്കിയത്. ആഡംബരത്തിന്റെ കെട്ടുകാഴ്ചകളില്ലാതെ ഉപയുക്തത മാത്രം ആധാരമാക്കി പുതുക്കിയ വീടാണിത്.
Be the first to comment