
തുറന്ന നയത്തിലുള്ള അകത്തളത്തില്‍ ലാളിത്യമാര്‍ന്ന ഒരുക്കങ്ങളാണ്.
കന്റംപ്രറി ഡിസൈന്‍ ശൈലികള്‍ മാത്രം പിന്തുടര്ന്ന് ലാളിത്യമാര്‍ന്ന ഒരുക്കങ്ങള്‍ സ്വീകരിച്ച് ഒരുക്കിയിട്ടുള്ള അകത്തളം.
YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം
ലൈറ്റിങ്, സീലിങ് വര്‍ക്ക്, ഇളം നിറങ്ങള്‍, വാള്‍പേപ്പറിന്റെ ചന്തം നിറയുന്ന ചുമരുകള്‍ എന്നിവ അലങ്കാരങ്ങളില്‍ എടുത്തു നില്ക്കുന്നു.
പുറംകാഴ്ചകളെ ഉള്ളിലെത്തിക്കുന്ന ബാല്‍ക്കണിയുടെ സാന്നിധ്യം ലിവിങ്, ഡൈനിങ് ഏരിയകള്‍ക്ക് കൂടുതല്‍ ഭംഗിയും സൗകര്യവും നല്‍കുന്നുണ്ട്. പൊതു ഇടങ്ങള്‍ തമ്മില്‍ ഭിത്തികളുടെ മറവില്ല.

തുറന്ന നയത്തിലുള്ള അകത്തളം. പ്രവേശനമാര്ഗ്ഗമായ ഫോയര്‍ ഏരിയയുടെ വാള് ട്രീറ്റ്മെന്റ് ഏറെ ശ്രദ്ധേയമാണ്. സംഗീതോപകരണങ്ങളുടെ ചിത്രങ്ങള്‍ പതിച്ചിട്ടുള്ള ഈ പ്രിന്റഡ് ലാമിനേറ്റഡ് ഷീറ്റ് കാഴ്ചഭംഗി ഉറപ്പാക്കുന്നു.
ചുമരും സീലിങ്ങും ഹൈലൈറ്റ് ചെയ്തിട്ടുള്ള ലിവിങ് ഏരിയയുടെ ഒരു ഭാഗത്തായി പൂജാ സൗകര്യം ഒരുക്കിയിരിക്കുന്നു. പച്ചപ്പിന് നല്‍കിയിരിക്കുന്ന പ്രാധാന്യം അകത്തളം ജീവസുറ്റതാക്കി മാറ്റുന്നു.
YOU MAY LIKE: അതിഭാവുകത്വമില്ലാതെ
വുഡ് ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ സീലിങ്ങിലും ചുമരിലും കാണാനാവുന്നു. വുഡന്‍ ഫിനിഷിലുള്ള ടൈലുകളാണ് ഫ്ളോറിലും. ഇതിന്റെ പിന്തുടര്‍ച്ചയെന്ന വണ്ണം അനുഭവപ്പെടുന്നു ചുമരുകളിലെ ഡിസൈന്‍ പാറ്റേണ്‍.

ലിവിങ് ഡൈനിങ് ഏരിയകളെ ഭാഗിക്കുവാന്‍ ചെടികളും സി.എന്‍.സി ഡിസൈന്‍ ബോര്‍ഡും ഉപയോഗിച്ചിരിക്കുന്നു. ഇരിപ്പിടങ്ങളിലെ ഫര്‍ണിഷിങ് ഇനങ്ങളും ചുമരലങ്കാരങ്ങളും എല്ലാം ശ്രദ്ധേയം.
RELATED READING: സുന്ദരമാണ് ക്രിയാത്മകവും
ഡൈനിങ് ഏരിയയില്‍ ടേബിളിനൊപ്പം ഇരിപ്പിടമായി ബഞ്ചും ഉപയോഗിച്ചിരിക്കുന്നു. സീലിങ് വര്‍ക്കും ലൈറ്റിങ്ങിനു വേണ്ടി നല്‍കിയിരിക്കുന്ന വുഡന്‍ അലങ്കാരങ്ങളും ആകര്‍ഷകം തന്നെ.
വാഷ് ഏരിയയ്ക്ക് സ്ഥാനം ബാല്‍ക്കണിയിലാണ്. ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പണ്‍ കൗണ്ടറോടു കൂടിയ കിച്ചനില്‍ സമൃദ്ധമായ സ്റ്റോറേജ് സൗകര്യവും, ലൈറ്റിങ് സംവിധാനങ്ങളുമുണ്ട്.

അടുക്കളയില്‍ കൗണ്ടര്‍ ടോപ്പിനു നാനോ വൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ്ങും കിച്ചനും ഓപ്പണാണ്.
RELATED READING: കൊളോണിയല്‍+ കന്റംപ്രറി
ഒലീവ് ഗ്രീന്‍ നിറത്തിലുള്ള വാള്‍പേപ്പറും ഫര്‍ണിഷിങ് ഇനങ്ങളുമാണ് മാസ്റ്റര്‍ ബെഡ്റൂമിന്. വാഡ്രോബ്, ഡ്രസിങ് ഏരിയ, മേക്കപ്പ് ഏരിയ, ഇരിപ്പിട സൗകര്യം എന്നിവയെല്ലാമുണ്ട് കിടപ്പുമുറിയില്‍.

വാഡ്രോബിന്റെ ഡോറിലെ സ്റ്റീല്‍ പ്രൊഫൈല്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ചുമരിലെ വാള്‍പേപ്പറും മെറ്റലില്‍ തീര്‍ത്തിരിക്കുന്ന ചുമരലങ്കാരവും കട്ടിലിന്റെ തലഭാഗത്തെ ഭിത്തിയെ എടുപ്പുള്ളതാക്കുന്നു.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
വുഡന്‍ ഫിനിഷിലുള്ള ടൈലുകളാണ് കിടപ്പുമുറികള്‍ക്ക്. വാള്‍പേപ്പറിന്റെയും ഫര്‍ണിഷിങ് ഇനങ്ങളുടേയും തെരഞ്ഞെടുപ്പ് മുറിക്ക് ആകര്‍ഷണീയത പകരുന്നു.
കൂടാതെ എല്ലാ കിടപ്പുമുറികളിലും വായനാ സൗകര്യവും നല്കിയിരിക്കുന്നു.

Project Highlights
- Designer: Rajeesh Varghese (Calista Interiors Pvt.Ltd, Ernakulam)
- Project Type: Residential House
- Owner: Ranjana & Govind Nayik
- Location: Elamakkara
- Year Of Completion: 2019
- Area: 1170 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment