
ഇരുദിശകളിലേക്കും ഒരേ പോലെ കാഴ്ചാപ്രാധാന്യം, കൊളോണിയല്‍-കന്റംപ്രറി ശൈലികള്‍ക്ക് തുല്യ പരിഗണന. ആലപ്പുഴ നഗരത്തിന്റെ അരികു പറ്റി കിടക്കുന്ന ‘ഹൊറൈസണ്‍’ എന്ന ശ്യാമിന്റെയും സൂര്യയുടെയും സ്വപ്നഗേഹം.
ഭംഗിക്കും പുതുമയ്ക്കും കൊടുത്തിരിക്കുന്ന മുന്‍തൂക്കം മുഖപ്പില്‍ നിന്നു തന്നെ വ്യക്തം.

ഷിപ്പിങ് മേഖലയില്‍ ജോലി ചെയ്യുന്ന ശ്യാമും ബാങ്ക് മാനേജരായ സൂര്യയും വീടിനെക്കുറിച്ച് കണ്ട സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ കൂട്ടിനെത്തിയത് ശ്യാമിന്റെ ചെറുപ്പകാലം തൊട്ടുള്ള സുഹൃത്തും ഡിസൈനറുമായ ജാഫില്‍ ജമാല്‍ (ജാഫില്‍ ജമാല്‍ & അസോസ്സിയേറ്റ്സ്, ആലപ്പുഴ) ആണ്.
ആസ്വദിച്ചു പണിത വീട്
ക്ലയന്റും ഡിസൈനറും വളരെക്കാലമായി അടുത്തറിയുന്നവര്‍; ജീവിതശൈലി, ഇഷ്ടങ്ങള്‍ എല്ലാം പരസ്പരം അറിയാം. ഇരുകൂട്ടരും ഒരുമിച്ചിരുന്നൊരു തുറന്ന ചര്‍ച്ചയിലൂടെ ഒരു രൂപരേഖ തെളിഞ്ഞു വന്നു.
ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം
എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഒരു 3 ബെഡ്റൂം വീട് എന്ന ആവശ്യത്തിനു പുറമേ വീടിന്റെ രൂപ ഭാവാദികളെക്കുറിച്ചും ഒരു ഏകദേശധാരണയും പകര്‍ന്നു നല്കി ഡിസൈനര്‍ക്ക്.

അവര്‍ പറഞ്ഞ കാര്യങ്ങളെ മുന്‍നിറുത്തി തന്റെ ഡിസൈന്‍ സ്വാതന്ത്ര്യത്തിലൂന്നി ജാഫില്‍ തയ്യാറാക്കിയ പ്ലാനും രൂപരേഖയും വീട്ടുകാര്‍ക്ക് സ്വീകാര്യമായി.
അങ്ങനെ 10 സെന്റിന്റെ പ്ലോട്ടില്‍ 2700 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ‘ഹൊറൈസണ്‍’ രൂപമെടുത്തു. സിറ്റൗട്ട്, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്, മൂന്നു കിടപ്പുമുറികള്‍, ലൈബ്രറി, അപ്പര്‍ലിവിങ് ബാല്‍ക്കണികള്‍ എന്നിങ്ങനെയാണ് സ്ഥല ക്രമീകരണം.

മിശ്രിതശൈലി
വീടിനു സ്വീകരിച്ചിട്ടുള്ള മിശ്രിതശൈലി ആകര്‍ഷണീയതയും, നവഭാവവും പകരുന്നു. കൊളോണിയല്‍ ശൈലീഘടകങ്ങള് വീടിന് ഉയരക്കൂടുതല്‍ തോന്നിപ്പിക്കുന്നു.
എലിവേഷന് രണ്ട് ദിശകളിലേക്കും പ്രാധാന്യമുള്ളതിനാല്‍ മുന്നിലെ സിറ്റൗട്ട് ‘ഘ’ ഷേയ്പ്പില് തീര്‍ത്ത് രണ്ടു വശങ്ങളില് നിന്നും പ്രവേശനം സാധ്യമാക്കി.

വെള്ളക്കെട്ട് ഉള്ള സ്ഥലമായിരുന്നതിനാല്‍ ഫൗണ്ടേഷന് റാഫ്റ്റ്, ബീം, സ്ലാബ് രീതിയനുസരിച്ചാണ് പണിതിട്ടുള്ളത്. ഇഷ്ടികയുപയോഗിച്ച് ചുമരുകളും തടിപ്പണികള്‍ക്ക് നാടന്‍ തേക്കുമാണ്.
You May Like: ഹൈടെക് വീട്
ഉള്ളിലേക്ക് കടന്നാല്‍ ലളിതവും വിശാലവുമായ അകത്തളം നമ്മേ സ്വാഗതം ചെയ്യും. ലിവിങ് ഏരിയകള്‍ വിശാലവും തുറന്ന നയത്തിലുള്ളതുമാകുന്നു.

വുഡന്‍ ഫ്ളോറിങ്, ഭിത്തിയിലെ മയില്‍പ്പീലിയുടെ ചിത്രമുള്ള വാള്‍പേപ്പര്‍ എന്നിവയാല്‍ ഗസ്റ്റ് ലിവിങ് ശ്രദ്ധേയമാകുന്നു. തേക്ക് മരത്തിന്റെ വേരുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഫാമിലി ലിവിങ്ങിന്റെ മുഖ്യാകര്‍ഷണം.
ഫാമിലിലിവിങ് സാമാന്യം വിശാലമായതിനാല്‍ വീട്ടില്‍ എന്തെങ്കിലും ആഘോഷമോ മറ്റോ നടക്കുമ്പോള്‍ ഇവിടം ഡൈനിങ് ഏരിയയായും ഉപയോഗിക്കുവാന്‍ കഴിയും.
ALSO READ: ഉപയുക്തതയിലൂന്നിയ പരിഷ്ക്കാരത്തില്‍ 30 വര്‍ഷം പഴക്കമുള്ള മുസ്ലീം തറവാടിന് കൊളോണിയല്‍ ചന്തം
ഫാമിലി ഏരിയയില്‍ നിന്നുമാണ് മുകളിലേക്കുള്ള സ്പൈറല്‍ സ്റ്റെയര്‍കേസ്. ഗ്ലാസ്, വുഡ്, സ്റ്റീല്‍ ലപ്പോത്രഗ്രനൈറ്റ് എന്നിവയുടെ ചേരുവയിലാണ് ഗോവണിയുടെ നിര്‍മ്മാണം.

വലിയ ജനാലകളും ഗ്ലാസ് ഓപ്പണിങ്ങുകളും (പ്രത്യേകിച്ച് സ്റ്റെയര്‍കേസിന്റെ ഭാഗത്തെ) വീടിനുള്ളില്‍ കാറ്റിന്റെയും വെളിച്ചത്തിന്റെയും സുഗമസഞ്ചാരം സാധ്യമാക്കുന്നു. ഒപ്പം പുറത്തെ പച്ചപ്പിന്റെ കാഴ്ചകളും ഉള്ളിലെത്തിക്കുന്നു.
അകത്തളത്തില്‍ എല്ലായിടത്തും ചെടികള്‍ക്ക് സ്ഥാനം നല്കി പച്ചപ്പിന്റെ സാന്നിധ്യമുറപ്പാക്കിയിട്ടുണ്ട്. ഫാമിലി ഡൈനിങ്ങിലേക്ക് തുറക്കുന്ന കിച്ചന്, വാള്‍പേപ്പറിന്റെ ചന്തം നിറയുന്ന ഡൈനിങ്, ചെടികള്‍ കൊണ്ട് ആകര്‍ഷകമായ വാഷ് ഏരിയ ഇവയൊക്കെ ഭംഗിയും ഉപയുക്തതയും പ്രദാനം ചെയ്യുന്നു.

ഗോവണി കയറി മുകളില്‍ ചെല്ലുന്നത് അപ്പര്‍ ലിവിങ്ങിലേക്കാണ്. ഇവിടെ ഒരുക്കിയിട്ടുള്ള ലൈബ്രറി ഏരിയ വിശാലവും സമൃദ്ധമായ വെളിച്ചം കടന്നു വരുന്ന വിധവുമാണ്.
ചുമരുകളിലും ഇരിപ്പിടങ്ങളുടെ പിന്നിലുമെല്ലാമായി ബുക്ക്റാക്കുകളും ഷെല്ഫുകളും തീര്‍ത്ത് പുസ്തകങ്ങള്‍ക്ക് സ്ഥാനം നല്കിയിരിക്കുന്നു. ബാല്‍ക്കണി സൗകര്യം, ഓപ്പണ്‍ ടെറസ് ഗാര്ഡന് ഇവയൊക്കെ ലൈബ്രറിയെ കൂടുതല്‍ വിശാലവും ഉപയുക്തവും ആസ്വാദ്യകരവുമാക്കുന്നു.
ALSO READ: ശൈലികള്‍ക്കപ്പുറം ഔട്ട്ഡേറ്റാവാത്ത ആഡംബര വീട്
കിടപ്പുമുറികള്‍ ശാന്തതയോടെ
കിടപ്പുമുറികളില്‍ മാസ്റ്റര്‍ ബെഡ്റൂമും കിഡ്സ് ബെഡ്റൂമും മുകള്‍ നിലയില്‍ ആണ്. ഇളം നീല, വെള്ളനിറങ്ങളിലുള്ള ഫര്‍ണിഷിങ് ഇനങ്ങളാല്‍ ലാളിത്യം നിറഞ്ഞ ശാന്തമായ അന്തരീക്ഷമാണ് മാസ്റ്റര്‍ ബെഡ്റൂമിന്.

ഇരിപ്പിട സൗകര്യവും ബാല്‍ക്കണിയും പുറംകാഴ്ചകള്‍ ആസ്വദിക്കുവാന്‍ ഉതകുന്നു. മാസ്റ്റര്‍ ബെഡ്റൂമിന്റെ നേരെ എതിരാണ് കുട്ടിമുറിയുടെ സ്ഥാനം. ബങ്ക് ബെഡാണ് ഈ മുറിയുടെ സവിശേഷത.
ബെഡിന്റെ താഴെത്തട്ടില്‍ സ്റ്റഡി ഏരിയയ്ക്കാണ് സ്ഥാനം. കുട്ടിമുറിക്ക് ചേരുംവിധമുള്ള വാള്‍പേപ്പറും സോഫയും മറ്റ് ഒരുക്കങ്ങളും മുറിയാകെ കളര്‍ഫുള്ളും ഉന്മേഷവും നിറഞ്ഞതാക്കുന്നു.
Related Reading: പരമ്പരാഗത ശൈലിയില്‍ ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയ സമ്മിശ്ര ഭവനം
ഗസ്റ്റ് ബെഡ്റൂമിന്റെ സ്ഥാനം ഗ്രൗണ്ട് ഫ്ളോറിലാണ്. മിതമായ അലങ്കാരങ്ങള്‍, ഫര്‍ണിഷിങ് ഇനങ്ങള്‍ എന്നിവ കൊണ്ട് ഗസ്റ്റ് ബെഡും ശ്രദ്ധേയമാണ്.

പ്ലോട്ടിലുണ്ടായിരുന്ന തെങ്ങ് സംരക്ഷിച്ചിട്ടുണ്ട്. ഗൃഹനിര്‍മ്മാണത്തിന്റെ ഭാഗമായി അനാവശ്യമായി മരങ്ങളൊന്നും മുറിച്ചിട്ടില്ല.
മുറ്റത്ത് ഷഹബാദ് സ്റ്റോണ്‍ വിരിച്ചു. കുറച്ചു ഭാഗത്ത് നാച്വറല്‍ സ്റ്റോണ്‍, കുറച്ചു പച്ചപുല്‍ത്തകിടി ഇവയൊക്കെ ചേര്‍ത്തു ലാന്‍ഡ്സ്കേപ്പ് ഒരുക്കി.

സിറ്റൗട്ടിനോട് ചേര്‍ന്നുള്ള നാച്വറല്‍ സ്റ്റോണ്‍ പതിച്ച ചുമര് ലാന്‍ഡ്സ്കേപ്പിനോട് ചേര്‍ന്ന് ഒരു ഹാര്ഡ്സ്കേപ്പായിട്ടാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. എലിവേഷന്റെ കാഴ്ചയില്‍ ഈ ചുമര് ശ്രദ്ധേയമാണ്.
മിതത്വം, ലാളിത്യം, നിറവിന്യാസം, അകത്തും പുറത്തുമുള്ള പച്ചപ്പ്, തുറന്ന നയം എന്നിങ്ങനെ കൃത്രിമത്വങ്ങളേതുമില്ലാതെയുള്ള സംവിധാനങ്ങളാണ് ‘ഹൊറൈസണ്‍’ന്റെ ഭംഗിക്ക് അതിരുകളില്ലാതാക്കുന്നത്.
Be the first to comment