ക്ലീന്‍ ഡിസൈന്‍

മിനിമലിസ്റ്റിക്-കന്റംപ്രറി ശൈലിയില്‍ തീര്‍ത്തതാണ് ഈ വീട്. മൂന്നു ബോക്‌സുകള്‍ ഓവര്‍ലാപ് ചെയ്തിരിക്കുന്ന രീതിയിലാണ് വീടിന്റെ എലിവേഷന്‍ ഡിസൈന്‍. ഫസ്റ്റ് ഫ്‌ളോര്‍ വരുന്ന ഭാഗം പുറകോട്ട് ഇറക്കി ഫ്രണ്ടില്‍ ഓപ്പണ്‍ ടെറസ് വരുന്ന ലെവലിലാണ് സ്ട്രക്ചര്‍ ഡിസൈന്‍. സ്ട്രക്ചറില്‍ ഒരു ഭാഗത്തെ ഭിത്തിയില്‍ മുഴുവനായി വുഡന്‍ ഫിനിഷുള്ള എക്‌സ്റ്റേണല്‍ വാള്‍ ക്ലാഡിങ് നല്‍കിയതും പോര്‍ച്ചിന്റെ ഇടതുഭാഗത്തായുള്ള ഷോവാളില്‍ സ്റ്റോണ്‍ ക്ലാഡിങ് കൊടുത്തതും ആണ് എലിവേഷനിലെ മുഖ്യാകര്‍ഷണം. കന്റംപ്രറി ശൈലിയോട് ചേരുംവിധം അലുമിനിയം ജനലുകളാണ് എക്സ്റ്റീരിയറില്‍ നല്‍കിയത്. ഭിത്തി പ്ലെയ്‌നായി ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഫസ്റ്റ് ഫ്‌ളോറില്‍ പോര്‍ച്ചിനു മുകളില്‍ വരുന്ന ബെഡ്‌റൂമിന് സാധാരണ വിന്‍ഡോ ഒഴിവാക്കിക്കൊണ്ട് നല്‍കിയ വെര്‍ട്ടിക്കല്‍ കട്ട് ഔട്ട് ശ്രദ്ധേയമാണ്. പില്ലറുകള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട് പൂര്‍ണമായും വൈറ്റ് തീമിലാണ് മുഖപ്പ് ചെയ്തത്.

ക്ലീന്‍ ഡിസൈന്‍

 

 

 


ഡിസൈന്‍:ഷിന്റോ വര്‍ഗ്ഗീസ് കോണ്‍സെപ്റ്റ്‌സ് ഡിസൈന്‍, 
എറണാകുളം ഫോണ്‍: 9895821633
ക്ലയന്റ്: ബോബന്‍സ്ഥലം: പെരുമ്പാവൂര്‍
സ്‌ക്വയര്‍ഫീറ്റ്: 2150 സ്‌ക്വയര്‍ഫീറ്റ്‌പ്ലോട് 10 സെന്റ്‌