വിശാലതയ്ക്കൊപ്പം ഡിസൈന്‍ മികവും

  • എക്സ്റ്റീരിയറില്‍ തന്നെ തുടങ്ങുന്ന ഡിസൈന്‍ പാറ്റേണുകളാണ് ഈ വീടിന്‍റെ ഹൈലൈറ്റ്.
  • ഇന്‍റീരിയര്‍ ഹൈലൈറ്റ് ചെയ്തത് വാള്‍പേപ്പര്‍, ടെക്സ്ച്ചറുകള്‍ അക്രിലിക്ക് ഹൈലൈറ്റുകള്‍, പര്‍ഗോള തുടങ്ങിയ പാറ്റേണ്‍ വര്‍ക്കുകള്‍ കൊണ്ടാണ്.

എക്സ്റ്റീരിയറില്‍ തന്നെ തുടങ്ങുന്ന ഡിസൈന്‍ പാറ്റേണുകളാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്. ഇരുനിലയുള്ള വീട് പുറമേ നിന്ന് നോക്കുമ്പോള്‍ മൂന്നു നില തോന്നിക്കും.

ALSO READ: മിശ്രിതശൈലി

നല്ല ഉയരവും വിശാലതയും ഉള്‍ക്കൊള്ളിച്ച് ഇവിടം ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റ് റെജ്ന ഷാഹുല്‍ ഹമ്മീദ്( എക്യൂബ് ആര്‍ക്കിടെക്റ്റ്സ്+ ബില്‍ഡേഴ്സ്, എറണാകുളം) ആണ്.

അഞ്ചു സെന്‍റ് മാത്രമുള്ള പ്ലോട്ടിന്‍റെ വെല്ലുവിളികളെ പൂര്‍ണ്ണമായി മറികടന്നതിനൊപ്പം ക്ലയന്‍റ് ആവശ്യപ്പെട്ട സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും കഴിഞ്ഞു. പ്ലോട്ട് ചെറുതായിരുന്നതിനാല്‍ ലാന്‍ഡ്സ്കേപ്പ് പരിമിതമാണ്.

ALSO READ: കൊളോണിയല്‍ ശൈലിയോട് സാമ്യം

എങ്കിലും ഇവിടെ ഉള്‍ക്കൊള്ളിക്കാനാകുന്ന ചെടികളും മറ്റും ഒരുക്കി. ഇതിന്‍റെ കുറവ് പരിഹരിക്കുന്നതാണ് ഇന്‍റേണല്‍ കോര്‍ട്ട്യാര്‍ഡ്. ഇവിടെയും ഹരിതാഭമായ ചെടികളുടെ സാന്നിധ്യമുണ്ട്.

ഇതിനുപുറമേ രണ്ടു കാറുകള്‍ക്ക് നിര്‍ത്തിയിടാവുന്ന കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് സ്പേസ്, പാന്‍ട്രി കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍, ടോയ്ലറ്റ്- ഡ്രസിങ് ഏരിയകള്‍ എന്നിവ അറ്റാച്ചു ചെയ്ത നാലു ബെഡ്റൂമുകള്‍, അപ്പര്‍ ലിവിങ്, പ്രെയര്‍-സ്റ്റഡി ഏരിയകള്‍, ഓഫീസ് സ്പേസ്, പാര്‍ട്ടിസ്പേസ് എന്നിവയാണ് ഏരിയകള്‍.

എച്ച്.പി.എല്‍ പാനലിങ്ങും സി.എന്‍.സി വര്‍ക്കും ക്ലാഡിങ്ങുമാണ് എക്സ്റ്റീരിയറിലെ ഡിസൈന്‍ പാറ്റേണുകള്‍. സി.എന്‍.സി- പാനലിങ് വര്‍ക്കുകള്‍ ഗേറ്റിലും മതിലിലും തുടരുന്നു.

രാത്രി ലൈറ്റുകള്‍ തെളിയുമ്പോള്‍ ആണ് സി.എന്‍.സി വര്‍ക്കിന്‍റെ യഥാര്‍ത്ഥ ഭംഗി വ്യക്തമാകുന്നത്. കാര്‍ പോര്‍ച്ച് എന്‍ട്രി കൂടാതെ പ്രധാനവാതിലിനു നേരെ ഒരു വാക്ക് ഇന്‍ എന്‍ട്രി കൂടി നല്‍കിയിട്ടുണ്ട്.

YOU MAY LIKE: മള്‍ട്ടിലെവല്‍

എക്സ്റ്റീരിയറിലേതു പോലെ തന്നെ പാറ്റേണ്‍ വര്‍ക്കുകള്‍ കൊണ്ട് ശ്രദ്ധേയമാണ് അകത്തളവും.

വാള്‍പേപ്പറുകള്‍, ടെക്സ്ച്ചറുകള്‍, അക്രിലിക്ക് ഹൈലൈറ്റുകള്‍, പര്‍ഗോള, ഡയമണ്ട് കട്ടിങ് പാറ്റേണുകള്‍, ക്ലാഡിങ്ങുകള്‍ എന്നിവയുടെ വിന്യാസം ഇന്‍റീരിയറിലുമുണ്ട്.

ചെറുതേക്കു കൊണ്ടാണ് വാതിലുകളും ജനലുകളുമെല്ലാം ചെയ്തത്. മറൈന്‍ പ്ലൈവുഡ്- വെനീര്‍ ഫിനിഷില്‍ സ്റ്റോറേജ് യൂണിറ്റുകള്‍, കാബിനറ്റുകള്‍ തുടങ്ങിയവ ചെയ്തു.

വുഡന്‍ ടൈല്‍, വിട്രിഫൈഡ് ടൈല്‍, ഗ്രനൈറ്റ് എന്നീ മെറ്റീരിയലുകളാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. ഹാങ്ങിങ് ലൈറ്റുകള്‍ വെളിച്ചത്തിനൊപ്പം അലങ്കാരഘടകം കൂടിയാണ്.

Project Facts

  • Architects: Ar. Rejnashahul Hameed (Acube Architects+Builders, Ernakulam)
  • Project Type: Residential House
  • Owner: Ansar KM
  • Location: Nettoor
  • Year Of Completion: 2019
  • Area: 2500 Sq.Ft
  • Photography: Ahammad Rizwan
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*