മാതൃകയാണ് ഈ വീട്

  • കാഴ്ചാമികവൊത്ത ബഡ്ജറ്റ് ഹോം
  • മുന്‍വശത്തും ഇരുവശങ്ങളിലും നിറയെ ജാലകങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനാല്‍ വെളിച്ചവും കാറ്റും എപ്പോഴും സുലഭമാണെന്ന് ഉറപ്പാക്കി.

ചെലവു കുറച്ചു, എന്നാല്‍ സൗകര്യങ്ങള്‍ക്കോ കാഴ്ചാമികവിനോ യാതൊരു കുറവുമില്ല.

26 ലക്ഷം രൂപയില്‍ നാല് ബെഡ്റൂമുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ച ഈ വീട് ഡിസൈനര്‍ മുജീബ് റഹ്മാന്‍( ബി.ഐ. ആര്‍.ഡി- ബില്‍ഡിങ് ഇന്‍ഡസ്ട്രി റിസര്‍ച്ച് ഡവലപ്പ്മെന്‍റ്, കോഴിക്കോട്) ആണ് രൂപകല്‍പ്പന ചെയ്തത്.

രണ്ടു തട്ടായി കിടന്ന നാല് സെന്‍റ് ഭൂമിയിലാണ് പ്ലോട്ടിന് ഹാനികരമാക്കാത്ത വിധം ഈ വീട് പണിതിരിക്കുന്നത്. ഡിസൈനറുടെ ബന്ധുകൂടിയാണ് ക്ലയന്‍റ് എന്നത് ഈ വീടിന്‍റെ നിര്‍മ്മാണത്തെ ഏറെ സഹായിച്ചെന്നും പറയാം.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

സ്വാഭാവികമായ മരങ്ങളും ചെടികളും കൊണ്ട് സമ്പന്നമായ പ്രദേശത്താണ് ഈ വീട്. മുറ്റം ചെറുതെങ്കിലും സാധ്യമായ വിധത്തില്‍ പച്ചപ്പ് ഇവിടയും ഉള്‍ക്കൊള്ളിച്ചു.

ബോക്സ് സ്ട്രക്ച്ചറോടെയുള്ള കന്‍റംപ്രറി ശൈലിയും ഇളം നിറങ്ങളും വീടിന് ലളിതഗാംഭീര്യം പകരുന്നു. ജനലഴികളെല്ലാം ലൂവര്‍ പാറ്റേണിലായത് പരോക്ഷമായ ഡിസൈന്‍ തുടര്‍ച്ചയാകുന്നു.

ലെവല്‍ വ്യത്യസമുള്ള ഭൂമിയായിരുന്നത് കൊണ്ട് വീടിന്‍റെ ഗ്രൗണ്ട് ഫ്ളോര്‍ രണ്ടു ലെവലിലാണ്. സിറ്റൗട്ട്, ലിവിങ്, കിച്ചന്‍, സ്റ്റോര്‍, ഗോവണി, സ്റ്റഡി ഏരിയകളാണ് ആദ്യ ലെവലില്‍.

ALSO READ: ഹരിത ഭംഗിയില്‍

ഡൈനിങ്, രണ്ടു ബെഡ്റൂമുകള്‍, രണ്ടു ടോയ്ലറ്റുകള്‍ എന്നിവ രണ്ടാമത്തെ ലെവലില്‍ നല്‍കി. രണ്ടു ബെഡ്റൂമുകള്‍, രണ്ട് ടോയ്ലറ്റുകള്‍, സിറ്റിങ് കം അപ്പര്‍യൂട്ടിലിറ്റി ഏരിയ എന്നിവയാണ് ഫസ്റ്റ് ഫ്ളോറില്‍ ഉള്‍പ്പെടുത്തിയത്.

ഫ്രണ്ട് എലവേഷനിലും ഇരുവശങ്ങളിലും നിറയെ ജാലകങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനാല്‍ വെളിച്ചവും കാറ്റും അകത്ത് എപ്പോഴും സുലഭം.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

രണ്ടു ലെവലുകളിലായുള്ള ലിവിങ് -ഡൈനിങ് ഏരിയകള്‍ക്കിടയില്‍ പ്ലൈവുഡ്- വെനീര്‍ ബോര്‍ഡ് കൊണ്ടുള്ള ചെറിയൊരു പാര്‍ട്ടീഷന്‍ ബോര്‍ഡ് നല്‍കി.

ലിവിങ് ഏരിയയില്‍ പ്ലൈവുഡ്- വെനീര്‍ മെറ്റീരിയല്‍ ഉപയോഗിച്ചുള്ള ഇന്‍ബില്‍റ്റ് കുഷ്യന്‍ സെറ്റിയാണുള്ളത്. ഡൈനിങ് ടേബിളിന്‍റെ ഒരു ഭാഗത്ത് ഇന്‍ബില്‍റ്റ് സീറ്റിങ്ങും മറുഭാഗത്ത് കസേരകളും ഒരുക്കി.

ഡബിള്‍ ഹൈറ്റിലാണ് ഡൈനിങ് ഏരിയ. കോണ്‍ക്രീറ്റ് കൊണ്ടാണ് ഗോവണി പടികള്‍. എം.എസ് പൈപ്പിന് പെയിന്‍റ് ഫിനിഷ് നല്‍കി കൈവരികള്‍ ചെയ്തു.

ഗോവണിയുടെ ചുവടെയുള്ള സ്ഥലം സ്റ്റോറേജ് സ്പേസ് ആയും ചേര്‍ന്നുള്ള സ്ഥലം സ്റ്റഡി ഏരിയയായും ഉപയോഗയോഗ്യമാക്കി. വിശാലതയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയതിനാല്‍ ബെഡ്റൂമുകളില്‍ അലങ്കാരങ്ങളൊന്നുമില്ല.

ALSO READ: മിശ്രിതശൈലി

വര്‍ക്കേരിയ ഇല്ല. മെയിന്‍ കിച്ചനില്‍ മള്‍ട്ടി വുഡ് പെയിന്‍റ് ഫിനിഷില്‍ കബോഡുകളും ബ്ലാക്ക് ഗ്രനൈറ്റ് കൊണ്ട് കൗണ്ടര്‍ ടോപ്പും ചെയ്തു. റസ്റ്റിക്ക് ഫിനിഷുള്ള ടൈലാണ് ബാക്ക്സ്പ്ലാഷിനും ഫ്ളോറിങ്ങിനും തെരഞ്ഞെടുത്തത്.

ഈ കിച്ചന് പുറമേ പുകയടുപ്പും ചിമ്മിനിയും ഉള്‍പ്പെടുന്ന പുറം ഏരിയ നല്‍കിയിട്ടുണ്ട്. ഫസ്റ്റ്ഫ്ളോറില്‍ നല്‍കിയ സിറ്റിങ് കം യൂട്ടിലിറ്റി സ്പേസ് ഇന്‍റീരിയറിലെ ഫോക്കല്‍ ഏരിയ ആണ്.

മൂന്നു വശങ്ങളിലും ജനലുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍ബില്‍റ്റ് കുഷ്യന്‍ ഇരിപ്പിടങ്ങളോടു കൂടിയ ഇവിടം പ്രകൃതിലേക്ക് ചേര്‍ന്നവിധമാണ്. സ്റ്റോറേജ് സൗകര്യങ്ങളോട് കൂടിയയാണ് ഈ ഇരിപ്പിടങ്ങള്‍.

ALSO READ: ക്യൂട്ട് & എലഗന്‍റ്

ക്ലാഡിങ്, ടെക്സ്ച്ചര്‍, സീലിങ്, പാനലിങ് വര്‍ക്കുകള്‍ എന്നിവയൊന്നും എവിടെയുമില്ല. മരങ്ങള്‍ പരമാവധി കുറച്ച് പകരം എം.എസ് പൈപ്പ് നല്‍കിയതും കുറഞ്ഞ നിരക്കിലുള്ള വിട്രിഫൈഡ് ടൈലുകള്‍ ഉപയോഗിച്ചതും ചെലവ് കുറച്ചു.

Project Facts

  • Designer: Mujeeb Rahman (B.I.R.D., Building Industry Research Development, Kozhikode)
  • Project Type: Residential House
  • Owner: Shihab Pp & Shamna
  • Location: Pazhur, Mavoor
  • Year Of Completion: 2019
  • Area: 1495 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 114 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*