
കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ സ്ഥാപനമാണ് ഒറാക്കോണ് ബില്‍ഡേഴ്സ് & ഇന്റീരിയേഴ്സ്.
സുതാര്യതയും കൃത്യതയും ആദ്യാവസാനം പാലിച്ചു കൊണ്ട് എസ്റ്റിമേറ്റും പ്ലാനും ത്രിമാന മാതൃകകളും തയ്യാറാക്കല്‍, കണ്‍സള്‍ട്ടിങ് സേവനങ്ങള്‍, കരാര്‍ ജോലികള്‍, അകത്തളാലങ്കാരം, നിര്‍മ്മാണ മേല്‍നോട്ടം, റെനവേഷന്, ലാന്‍ഡ്സ്കേപ്പിങ് സേവനങ്ങള്‍ എന്നിവ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം പ്രവാസികള്‍ക്ക് സവിശേഷ പരിഗണനയും നല്കി വരുന്നുണ്ടിവര്‍.
ALSO READ: മിശ്രിതശൈലി
വീടോ, അപ്പാര്‍ട്മെന്റോ, ഓഫീസോ, വ്യവസായ വാണിജ്യ സ്ഥാപനമോ ഏറ്റെടുക്കുന്ന ഏതു നിര്‍മ്മാണ ജോലിയും തികച്ചും ട്രെന്‍ഡിയും ഊര്‍ജ്ജ ക്ഷമവുമായിട്ടാണിവര് സാക്ഷാത്ക്കരിക്കുന്നത് ക്രിയാത്മകതയും സൗന്ദര്യവും സമന്വയിക്കുന്ന നിര്മ്മിതികളിലോരോന്നിലും കലാചാതുരിയും പ്രകടമാണ്.

പ്രകൃതിക്കു തെല്ലും കോട്ടം വരുത്താതെ സുസ്ഥിര നിര്‍മ്മിതികള്‍ ഒരുക്കുന്നുവെന്നതാണിവരെ ജനപ്രിയമാക്കുന്നത്. മള്‍ട്ടി ഹ്യുമിഡിഫൈയിങ് പ്രക്രിയയിലൂടെ നിര്‍മ്മാണമേഖലയിലെ പൊടിശല്യം ഗണ്യമായി കുറക്കാനും ഇവര്‍ ശ്രദ്ധിക്കാറുണ്ട്.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
കൊല്ലം, തിരുവനന്തപുരം, എറണാകുളം, കോട്ടയം, പത്തനംതിട്ട ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലായി വിവിധ ശൈലികള്‍ പിന്തുടരുന്ന അനേകം വീടുകളും മറ്റ് നിര്‍മ്മിതികളും ഇവര്‍ ഇതിനകം മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

അര്‍പ്പണ ബോധമുള്ളവരും പരിചയസമ്പന്നരും ഭാവനാശാലികളുമായ ഡിസൈനര്‍മാരുടേയും, ഡ്രാഫ്റ്റ്സ്മാന്മാരുടേയും സേവനം ഈ സ്ഥാപനത്തില്‍ മുതല്‍ കൂട്ടാണ്.
അതുല്യ ഡിസൈന്‍ ശൈലികളും തികഞ്ഞ ഉത്തരവാദിത്വത്തോടെ സമയബന്ധിതമായി ഉപഭോക്താക്കള്‍ക്കു നല്കുന്ന കിടയറ്റ സേവനങ്ങളുമാണ് ഒറാക്കോണ് ബില്‍ഡേഴ്സിനെ നിര്‍മ്മാണ മേഖലയില്‍ വേറിട്ടു നിര്‍ത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഒറാക്കോണ് ബില്‍ഡേഴ്സ് & ഇന്റീരിയേഴ്സ്, കോടിമത, കോട്ടയം & ആയൂര്‍, കൊല്ലം. ഫോണ്‍ : 9496083007, 9645348899, ഇമെയില്‍: oraconbuilders@gmail.com
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment