സില്‍വാന്‍ ഗ്രൂപ്പിന്റെ പുതിയ ഷോറൂം ആലുവയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കെട്ടിടനിര്‍മ്മാണ രംഗത്തുണ്ടാകുന്ന പുതുമകളുമായി സില്‍വാന്‍ ഗ്രൂപ്പ് അന്തര്‍ദ്ദേശീയ നിലവാരത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ടൈല്‍സ്, ഗ്രനൈറ്റ്, മാര്‍ബിള്‍ എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ ഷോറൂം ‘സില്‍വാന്‍ ടൈല്‍സ് ഗ്യാലറി’ ആലുവ മുപ്പത്തടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2018 മെയ് 13ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എംഎല്‍എ വി.കെ. ഇബ്രാഹിം കുഞ്ഞ്, ചെയര്‍മാന്‍ വിപി സെതാലിക്കുട്ടി ഹാജി, മാനേജിങ് ഡയറക്ടര്‍ ഫൈസല്‍ കരിങ്കപ്പാറ, ഡയറക്ടര്‍ മുസ്തഫ കരിങ്കപ്പാറ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.