News

ജയൻ കലാ  സാംസ്കാരിക വേദിയുടെ 2018 ലെ   മാധ്യമ പുരസ്‌കാരം ഡിസൈനർ മാഗസിന്

     പ്രശസ്ത ചലച്ചിത്രകാരൻ  ശ്രീകുമാരൻ തമ്പി രക്ഷാധികാരി  ആയിട്ടുള്ള  ജയൻ കലാ  സാംസ്കാരിക വേദിയുടെ 2018 ലെ   മാധ്യമ പുരസ്‌കാരം ഡിസൈനർ മാഗസിന് ….നവംബർ 16  ന്  തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന പൊതു ചടങ്ങിൽ വച്ച് ബഹുമാന പ്പെട്ട ഡെപ്യൂട്ടി സ്പീക്കർ വി. ശശിയിൽ നിന്ന് ആർക്കിടെക്ററ് എൽ .ഗോപകുമാർ (എം.ഡി, ഡിസൈനർ പബ്ലിക്കേഷൻസ് )പുരസ്‌കാരം ഏറ്റുവാങ്ങി.

എസ്.എഫ്.എസ്. ഹോംസ് (SFS) പരിസ്ഥിതി സൗഹൃദത്തിൻ്റെ അനുകരണീയ മാതൃക

    കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയ്ക്ക് (Confederation of Indian Industry [CII])  കീഴിലുള്ള ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിൻ്റെ പരിസ്ഥിതി സൗഹൃദ അംഗീ കാരമായ പ്ലാറ്റിനം റേറ്റിങ് ലഭിക്കുന്ന കേരളത്തിലെ ആദ്യ നിര്‍മ്മാതാക്കള്‍ ആണ് എസ്.എഫ്.എസ്. ഹോംസ് (Skyline Foundations & Structures Pvt. Ltd.)

        Read More

എസ്.എസ് ലൈറ്റ് മാർട്ട് എസ്.എസ് ലൈറ്റ് മാർട്ട് അടൂരിൽ പ്രവർത്തനമാരംഭിച്ചു

ഇലക്ട്രിക്കൽ മെറ്റീരിയലുകളുടെ വിപണനരംഗത്ത് 28  വർഷത്തെ പ്രവർത്തന  പാരമ്പര്യ മുള്ള എസ്.എസ് ഇലെക്ട്രിക്കൽസിന്റെ സഹോദരസ്ഥാപനം ‘എസ്.എസ് ലൈറ്റ് മാർട്ട് ‘എന്ന പുതിയ സംരഭം അടൂ ർ  ബൈപ്പാസിൽ യമഹാ ഷോറൂമിനു സമീപം പ്രവർത്തനം ആരംഭിച്ചു.2018 മെയ്  30 ന് അടൂർ മുനി സിപ്പൽ ചെയർ പേഴ്‌സൺ ഷൈനി ജോസാണ് ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

        Read More

സില്‍വാന്‍ ഗ്രൂപ്പിന്റെ പുതിയ ഷോറൂം ആലുവയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കെട്ടിടനിര്‍മ്മാണ രംഗത്തുണ്ടാകുന്ന പുതുമകളുമായി സില്‍വാന്‍ ഗ്രൂപ്പ് അന്തര്‍ദ്ദേശീയ നിലവാരത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ടൈല്‍സ്, ഗ്രനൈറ്റ്, മാര്‍ബിള്‍ എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ ഷോറൂം ‘സില്‍വാന്‍ ടൈല്‍സ് ഗ്യാലറി’ ആലുവ മുപ്പത്തടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2018 മെയ് 13ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എംഎല്‍എ വി.കെ. ഇബ്രാഹിം കുഞ്ഞ്, ചെയര്‍മാന്‍ വിപി സെതാലിക്കുട്ടി ഹാജി, മാനേജിങ് ഡയറക്ടര്‍ ഫൈസല്‍ കരിങ്കപ്പാറ, ഡയറക്ടര്‍ മുസ്തഫ കരിങ്കപ്പാറ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

        Read More

കെട്ടിടനിര്‍മ്മാണാനുമതി ഇനി ഓണ്‍ലൈനിലൂടെ

കെട്ടിടനിര്‍മ്മാണ അപേക്ഷകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കുന്നതിന് ഓണ്‍ലൈന്‍ ബില്‍ഡിങ് പ്ലാന്‍ അപ്രൂവല്‍ സംവിധാനം കോഴിക്കോട് നടപ്പാക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ പൈലറ്റ് പദ്ധതിയായി നടപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍, തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ കെട്ടിട നിര്‍മ്മാണ അപേക്ഷ സംബന്ധിച്ച നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാകും.
Read More

        നിര്‍മ്മിതികളുടെ വൈവിധ്യം തേടി ആര്‍ക്കി ടൂര്‍

നിര്‍മ്മിതിയുടെ കൗതുകങ്ങള്‍ തേടിയുള്ള ആര്‍ക്കിടൂറില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 50 വിദഗ്ധര്‍ പങ്കെടുത്ത ഇമാജിനോ ആര്‍ക്കി ടൂറിനു തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ യാത്ര വയനാട്ടിലേക്ക് നടത്തി. അനുഭവങ്ങളുടെ പുതിയ ചരിത്രം കുറിക്കാനും നിര്‍മ്മാണമേഖലക്ക് സംഭാവനകള്‍ നല്‍കാനും ഇത്തരം യാത്രകള്‍ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.
Read More