റൂഫിങ് ഉല്‍പ്പന്നങ്ങള്‍ ഡ്യൂറോക്യാപ്പില്‍ നിന്നും

വീടിന്റെ എലിവേഷന് വ്യത്യസ്തത പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഇന്ന് വളരെയധികം പ്രചാരത്തിലുള്ള റൂഫിങ് മെറ്റീരിയല്‍ ആണ് ഷിംഗിള്‍സ്. ഇടയ്ക്കിടെ ഉണ്ടാകുന്ന കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം മേല്‍ക്കൂരകള്‍ക്ക് പലതരത്തിലുള്ള കേടുപാടുകള്‍ വരുത്താറുണ്ട്. ഇത് വീടിന്റെ ഭംഗിയെ മുഴുവനായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ദീര്‍ഘകാലം മേല്‍ക്കൂരകളെ സംരക്ഷിക്കാനുള്ള പ്രത്യേകതകളോടു കൂടിയാണ് ഷിംഗിള്‍സ് നിര്‍മ്മിക്കപ്പെടുന്നത്. മുകളിലുള്ള ക്രെസ്റ്റണിന്റെ അടിയിലായുള്ള ബെറ്റമിന്‍ കോട്ടിങ്ങിനും മധ്യത്തില്‍ രണ്ടുപാളി ആസ്ഫാര്‍ട്ടും ഒരു പാളി ഫൈബര്‍ ഗ്ലാസ് ഗ്രാന്യൂള്‍സും ചേര്‍ന്നാണ് അഞ്ചു അടുക്കുകള്‍ ചേര്‍ന്ന ഷിംഗിള്‍സ്. നൂറ് ശതമാനം ലീക്ക് പ്രൂഫ്, നിറം മങ്ങുന്നില്ല, ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ്, മെയിന്റനന്‍സ് ഫ്രീ, അള്‍ട്രാവയലറ്റ് രശ്മികളെ ഫലപ്രദമായി തടയുന്നു തുടങ്ങി നിരവധി സവിശേഷതകള്‍ കൊണ്ട് ജനപ്രിയമായ ഒരു മെറ്റീരിയലായി ഷിംഗിള്‍സ് ചുരുങ്ങിയ കാലം കൊണ്ട് മാറികഴിഞ്ഞു.

അനുദിനം മാറുകയാണ് നമ്മുടെ കാഴ്ചപ്പാടുകളും ചിന്തകളും അതിനൊപ്പം മാറുകയാണ് ഇന്ന് ഭവന നിര്‍മ്മാണവും. വീടിന്റെ അവസാനഘട്ട വര്‍ക്കുകളിലൊന്നാണ് റൂഫിങ്. റൂഫിങ് വര്‍ക്ക് ഇന്ന് ശ്രദ്ധയോടെയാണ് എല്ലാവരും ചെയ്തു വരുന്നത്. ഇത്തരം ആവശ്യക്കാര്‍ക്ക് അനുയോജ്യമായ ഒരു റൂഫിങ് ഉല്‍പന്നമാണ് സെറാമിക് ഓടുകള്‍. വിദേശ നിര്‍മ്മിതമായ ഈ ഉല്‍പ്പന്നം വിവിധ നിറങ്ങളില്‍ ഗുണഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് ലഭ്യമാണ്. കുറഞ്ഞത് 30 വര്‍ഷത്തെ 100% ഗ്യാരണ്ടി നല്‍കുന്നതിനോടൊപ്പം പായലും, പൂപ്പല്‍ പോലുള്ളവയും ഏല്‍ക്കുന്നില്ല, നിറം മങ്ങുന്നില്ല എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ ഉള്ളതു കൊണ്ടുതന്നെ ഇതൊരു മെയിന്റനന്‍സ് ഫ്രീ ഉല്‍പ്പന്നമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡ്യുറോക്യാപ്പ് റൂഫിങ് സൊല്യൂഷന്‍സ്, ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശം, പാരിപ്പള്ളി ക്വയിലോണ്‍. ഫോണ്‍: 8289862573, 914742575222