
ഭൂരിഭാഗം ഇടങ്ങളും സുതാര്യമാക്കി ഒരുക്കിയ വീട്
ജി ഐ സ്ട്രക്ചറുള്ള ലൈബ്രറി, സിറ്റിങ് സ്പേസ്, ഡെക്ക് ഫ്ളോറിങ്ങുള്ള നീന്തല്‍ക്കുളം, മത്സ്യക്കുളം എന്നിവ പ്രകൃതിയുമായി സംവദിക്കുന്ന തരത്തില്‍ മികച്ച വായുസഞ്ചാരം ഉറപ്പാക്കിയാണ് അകത്തളം ഒരുക്കിയത്.
സ്കൈലിറ്റും തുറസ്സുമായ ഇടങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിയ ഈ വീട് കാസര്‍ഗോഡ് നഗരമധ്യത്തില്‍ 80 സെന്റിന്റെ വിശാലതയിലാണ്. എഞ്ചിനീയര്‍ അരുണ്‍ കുമാര്‍ (അരുണ്‍ അസോസിയേറ്റ്സ്, കാസര്‍ഗോഡ്) ആണ് ആധുനിക സമകാലിക ശൈലികള്‍ സമന്വയിപ്പിച്ച് ഇവിടം ഒരുക്കിയത്.

റോഡ് ലെവലില്‍ നിന്ന് നാലടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വീട് ‘ഘ’ ഷേപ്പിലാണ്. വൃക്ഷനിബിഡമായ മുന്മുറ്റത്ത് നിന്ന് കരിങ്കല്ലിനിടയില്‍ പുല്ല് പിടിപ്പിച്ചൊരുക്കിയ നീളന്‍ ഡ്രൈവ് വേയിലൂടെയാണ് ഇവിടേക്കെത്തുന്നത്.
ALSO READ: കന്റംപ്രറി ശൈലിയോട് ആഭിമുഖ്യം കൂടുന്നു
തേക്കിന് തടി കൊണ്ട് പാനലിങ് ചെയ്ത് റൂഫിങ് ഷീറ്റിട്ട മേല്‍ക്കൂരയും കരിങ്കല്‍ തൂണുകളുമാണ് പൂമുഖത്തിന്റെ അതേ മാതൃകയിലുള്ള പ്രധാന പോര്‍ച്ചിന്.

രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ജി ഐ സ്ട്രക്ചറുള്ള മറ്റൊരു പോര്‍ച്ചും ഇതിനെതിര്വശത്തുണ്ട്.
ജി ഐ സ്ട്രക്ചറുള്ള ലൈബ്രറി, സിറ്റിങ് സ്പേസ്, ഡെക്ക് ഫ്ളോറിങ്ങുള്ള നീന്തല്‍ക്കുളം, മത്സ്യക്കുളം എന്നിവ ലാന്‍ഡ്സ്കേപ്പിന്റെ ഭാഗമാണ്. പൂമുഖം, വിവിധയിടങ്ങളിലേക്ക് നയിക്കുന്ന ഫോയര്‍, ലിവിങ് ഏരിയ എന്നിവ ഡബിള്‍ ഹൈറ്റിലാണ്.
നീന്തല്‍ക്കുളത്തിലേക്ക് നോട്ടമെത്തും വിധത്തിലാണ് ഫോര്‍മല്‍ ലിവിങ്ങും രണ്ട് കിടപ്പുമുറികളും ക്രമീകരിച്ചത്. ഫോയറിന്റെ പിന്നിലുള്ള വിശാലമായ ഹാളിന്റെ വിവിധ ഭാഗങ്ങളിലാണ് ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഗോവണി എന്നിവ ക്രമീകരിച്ചത്.
ALSO READ: ക്യൂട്ട് & എലഗന്റ്
ഫോയര്‍, ലിവിങ് ഏരിയയുടെ ഒരു ഭാഗം എന്നിവ സ്കൈലിറ്റാക്കി ടഫന്‍ഡ് ഗ്ലാസിട്ടതിനാല്‍ പകല്‍വേളകളില്‍ അകത്തളം പ്രകാശമാനമാണ്.

ഡൈനിങ്ങിനു സമീപമാണ് സീസര്‍ സ്റ്റോണ്‍ കൗണ്ടര്‍ ടോപ്പുള്ള ഐലന്‍ഡ് കിച്ചന്. പാന്‍ട്രി, വര്‍ക്കിങ് കിച്ചന്, ബാത് അറ്റാച്ച്ഡ് സര്‍വന്റ്സ് റൂം എന്നിവയും അടുക്കളയ്ക്കനുബന്ധമായുണ്ട്.
മുകള്‍നിലയിലെ വുഡന്‍ ഫ്ളോറിങ്ങും അക്യുസ്റ്റിക് പാനലിങ്ങുമുള്ള ഹോംതീയേറ്ററിനു പുറമേ ഫോയറിനു സമീപത്ത് ടി വി റൂമുമുണ്ട്. വ്യത്യസ്ത തീമുകളില്‍ ഒരുക്കിയ അഞ്ച് കിടപ്പുമുറികള്‍ക്കും അനുബന്ധമായി പ്രത്യേക ഡ്രസിങ് ഏരിയകളുണ്ട്.

ബ്ലാക്ക് ഗ്രനൈറ്റ് പടവുകളോടെ തേക്ക്, ഗ്ലാസ് കോമ്പിനേഷനില്‍ ഒരുക്കിയ ഗോവണിയുടെ ഒന്നാമത്തെ ലാന്‍ഡിങ് സ്പേസിലാണ് മാസ്റ്റര്‍ ബെഡ്റൂം.
ALSO READ: ഹരിത ഭംഗിയില്‍
മുകള്‍നിലയിലെ കിടപ്പുമുറികള്ക്കനുബന്ധമായുള്ള ബാല്ക്കണികള്ക്കൊപ്പം അപ്പര്‍ലിവിങ്ങില്‍ നിന്നു പ്രവേശിക്കാവുന്ന വിധത്തിലുള്ള സിറ്റിങ് സ്പേസും ഫോയറിനു മുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഭൂരിഭാഗം ഇടങ്ങളും ബാഹ്യപ്രകൃതി ആസ്വദിക്കാന്‍ പറ്റും വിധം സുതാര്യമായി ഒരുക്കി എന്നതാണ് ഈ വീടിന്റെ സവിശേഷത.
സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചതിനാല്‍ ഇവിടം ഊര്‍ജ്ജ സ്വയം പര്യാപ്തവുമാണ്. പൂര്‍ണ്ണമായും പ്രകൃതിയിലലിഞ്ഞ ഈ വീടും പരിസരവും ഉടമകള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്.
Project Facts
- Engineer: Arun Kumar (Arun Associates, Kasargod )
- Project Type: Residential house
- Owners: Dr.K.M. Manjunath Shetty & Dr.K.Veenakumari
- Location: Kasargod
- Year Of Completion: 2016
- Area : 9500 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment