ലൈറ്റിങ്ങിനുവേണം ഔചിത്യം

പെന്‍റഡന്‍റ് ലൈറ്റുകളാണ് ഡെക്കറേഷന്‍ രംഗത്തെ താരം

ഓരോ ഇടങ്ങളോടും ചേര്‍ന്ന് പോകുന്ന പൊരുത്തവും പ്രകാശക്ഷമതയും ഉായിരിക്കുക എന്നതാണ് ലൈറ്റിങ് ഡിസൈനിന്‍റെ അടിസ്ഥാന തത്ത്വം.

പ്രകാശം ശാസ്ത്രമാണ്. ഇതിന്‍റെ ഉചിതമായ വിന്യാസം കലയും. ഈ രണ്ടു ഘടകങ്ങളെ കുറിച്ചുമുള്ള അടിസ്ഥാന ധാരണ ഉണ്ടെങ്കില്‍ മാത്രം ഫലം പൂര്‍ണമാകുന്ന മേഖലയാണ് ലൈറ്റിങ്.

കൃത്യമായ ഡിസൈന്‍ നയത്തോടെയും അവബോധത്തോടെയും വെളിച്ച വിന്യാസങ്ങളൊരുക്കിയാല്‍ വൈദ്യുതിച്ചെലവു കുറഞ്ഞതും കാര്യക്ഷമവുമായ ലൈറ്റിങ് ഏതു കെട്ടിടത്തിലും സാധ്യമാണ്.

RELATED READING: കാലികഭംഗിയോടെ

അതാത് ഇടങ്ങളോട് ചേര്‍ന്ന് പോകുന്ന പൊരുത്തവും പ്രകാശക്ഷമതയും ഉണ്ടായിരിക്കുക ലൈറ്റിങ് ഡിസൈനിന്‍റെ അടിസ്ഥാന തത്ത്വമാണ്. വെളിച്ചം, നിറം, വര്‍ണ്ണഗുണങ്ങള്‍ എന്നിവ അനുസരിച്ചാണ് ലൈറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്.

ലൈറ്റുകളുടെ ഗുണനിലവാരം വിലയിരുത്തുന്നതിലെ പ്രധാന ഘടകമാണ് കളര്‍ റെന്‍ഡറിങ്, കളര്‍ ടെംപറേച്ചര്‍ തുടങ്ങിയവ.

പ്രകാശത്തിന്‍റെ പശ്ചാത്തലത്തില്‍ നിറങ്ങളും വസ്തുക്കളും ആളുകളും ഏങ്ങനെ ദൃശ്യമാകുന്നു എന്നതാണ് കളര്‍ റെന്‍ഡറിങ് കൊണ്ട് ഉദേശിക്കുന്നത്.

ടെക്സ്റ്റൈല്‍ ഷോപ്പില്‍ നിന്ന് ഒരു വസ്ത്രം വാങ്ങുമ്പോള്‍ കാണപ്പെടുന്ന നിറവും അത് പുറം വെളിച്ചത്തില്‍ കാണുന്നതിന്‍റെ വ്യത്യാസവും നോക്കിയാല്‍ വെളിച്ചത്തിന്‍റെ ഈ ഒളിച്ചുകളി എളുപ്പത്തില്‍ ബോധ്യപ്പെടും.

സൂര്യവെളിച്ചവും പരമ്പരാഗതമായ അതിതീവ്ര ലൈറ്റുകളും 80 മുതല്‍ 100 ശതമാനം ഫ്ളൂറസെന്‍റ് ( പ്രഭാപൂരിതം) ആയിരിക്കുമ്പോള്‍ എല്‍.ഇ.ഡികള്‍ 50 ശതമാനം മുതല്‍ 95 ശതമാനം വരെ മാത്രമേ ഫ്ളൂറസെന്‍റാകുന്നുള്ളു. വീടുകളിലെ ലൈറ്റിങ്ങിന്‍റെ കാര്യം വരുമ്പോള്‍ ഈ അന്തരം ഓര്‍ക്കുക.

‘കളര്‍ ടെംപറേച്ചര്‍’ കൊണ്ട് ഉദ്ദേശിക്കുന്നത് ലൈറ്റിന്‍റെ പ്രകടമായ ഭാവമാണ്. വെളിച്ചത്തിന്‍റെ തോത് കൂടുതലുള്ള പ്രഭാപൂരിത ലൈറ്റുകളും കുറഞ്ഞവയും ഉണ്ട്. ചിലപ്പോള്‍ സി.എഫ്.എല്‍ പോലും ഉപഭോക്താക്കള്‍ക്ക് അലോസരമുണ്ടാക്കുന്നു.

RELATED READING: ടോട്ടല്‍ കന്‍റംപ്രറി

ഇത്തരം സാഹചര്യങ്ങളില്‍ കൂള്‍ വൈറ്റ് ലാംപുകളാണ് കൂടുതല്‍ നല്ലത്. ലൈറ്റിന്‍റെ കളര്‍ ടെംപറേച്ചര്‍ അളക്കുന്ന തോതാണ് കെല്‍വിന്‍. ഇതനുസരിച്ച് വാം, കൂള്‍ അല്ലെങ്കില്‍ ന്യൂട്രല്‍, കോള്‍ഡ് അല്ലെങ്കില്‍ ഡേ ലൈറ്റ് എന്നിങ്ങനെയാണ് കളര്‍ ടെംപറേച്ചറിന്‍റെ വ്യത്യസ്ത ഘടകങ്ങള്‍.

ഊഷ്മളതയുടെയും സ്വര്‍ണ്ണവെളിച്ചത്തിന്‍റെയും തോത് ഏറ്റവും കൂടുതലുള്ളത് ഇന്‍കാന്‍റസെന്‍റ് ലൈറ്റിലാണ്. 2800 കെല്‍വിനാണ് ഇതിന്‍റെ തീവ്രത. എല്‍.ഇ.ഡി. ലൈറ്റില്‍ 2800 കെല്‍വിന്‍ വാംനെസ്സും 6500 കെല്‍വിന്‍ കോള്‍ഡ് തോതും അടങ്ങുന്നു.

എല്‍.ഇ.ഡി. ലൈറ്റിങ്ങില്‍ കളര്‍ ടെംപറേച്ചര്‍ സ്ഥിരമാകണമെന്നില്ല. മികച്ച ഗുണനിലവാരം ഉള്ളതാണെങ്കില്‍ കൃത്യമായ കളര്‍ ടെംപറേച്ചര്‍ പാലിച്ചിരിക്കും. 3000 കെല്‍വിന്‍ തോതിലുള്ള വാം ലൈറ്റുകളാണ് ആളുകള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

എല്‍.ഇ.ഡി. ലൈറ്റുകളുടെ തെരഞ്ഞെടുപ്പില്‍ വിപ്ലവകരമായ വര്‍ദ്ധനയുണ്ട്. എങ്കിലും കളര്‍ ടെംപറേച്ചറിലെ സ്ഥിരതയില്ലായ്മ ഒരു പ്രശ്നം തന്നെയാണ്. നിലവാരമുള്ള എല്‍.ഇ.ഡി. വെളിച്ച വിന്യാസങ്ങളെല്ലാം എസ്.ഡി.സി.എം റേറ്റിങ് അല്ലെങ്കില്‍ മാക്ക് ആഡം റേറ്റിങ്ങ് ഉള്ളവയായിരിക്കും.

മികച്ച നിര്‍മ്മാതാക്കളും വിതരണക്കാരും മേല്‍പറഞ്ഞ നിലവാര ഘടകങ്ങള്‍ പിന്തുടരുന്നവരും കംപ്ലെയിന്‍റ് ഡേറ്റ ലഭ്യമാക്കുന്നവരുമാണ്.

ഇതിന് പുറമേ പവര്‍ ഘടകങ്ങള്‍, ബീം ആംഗിളുകള്‍, നിര്‍മ്മാണ നിലവാരം, വാറന്‍റി, വില എന്നിവയെല്ലാം ലൈറ്റുകളുടെ തെരഞ്ഞെടുപ്പില്‍ പ്രധാനമാണ്.

YOU MAY LIKE: അതിഭാവുകത്വമില്ലാതെ

ലൈറ്റുകളുടെ നിലവാരം പോലെ പ്രധാനമാണ് അവയുടെ ഡിസൈനും. ശ്രദ്ധേയമായ രൂപകല്‍പനയുള്ള ലൈറ്റും ഇന്‍റീരിയറിനോടു പൊരുത്തപ്പെടുന്ന വെളിച്ച തീവ്രതയും ചേരുമ്പോള്‍ അകത്തളം മനോഹരമാകുന്നു.

ലെയര്‍ ലൈറ്റ് ഉദാഹരണമാണ്. വ്യത്യസ്ത മൂഡുകള്‍ സൃഷ്ടിക്കാന്‍ ഇത്തരം ലൈറ്റുകള്‍ക്ക് കഴിയും. ടച്ച് ബട്ടണിന് പുറമേ ഓട്ടോമേറ്റഡായി പ്രവര്‍ത്തിക്കുന്നതും ആളുകളുടെ സാന്നിധ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്നതുമായ ക്ലെവര്‍ ലൈറ്റിങ്ങും ഉണ്ട്.

YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം

പെന്‍ഡന്‍റ് ലൈറ്റുകളും ഡെക്കറേഷന്‍ രംഗത്തെ താരമാണ്. ഒഴിഞ്ഞ വിശാലമായ സീലിങ്ങുകളിലും ഡബിള്‍ ഹൈറ്റ് സ്പേസുകളിലും ഇവ വിന്യസിക്കുന്നത് സ്റ്റേറ്റ്മെന്‍റ് എലമെന്‍റ് എന്ന ഫലം ഉണ്ടാക്കും.

ഹാങ്ങിങ് ലൈറ്റുകളില്‍ സോഫ്റ്റ് ഗോള്‍ഡ് കളര്‍ പ്ലേറ്റ് ഫിനിഷുകള്‍ ഇപ്പോഴത്തെ ട്രെന്‍ഡാണ്. ന്യൂട്രല്‍ നിറങ്ങളിലുള്ള റസ്റ്റിക്ക് ഫിനിഷ് ഇന്‍ഡസ്ട്രിയല്‍ സ്റ്റൈല്‍, മിഡ് സെഞ്ച്വറി ആര്‍ട്ട്ഡെക്കോ സ്റ്റെല്‍ എന്നിവയും ശ്രദ്ധേയമായ ഹാങ്ങിങ്ങ് ഡിസൈന്‍ ലൈറ്റുകളാണ്.

RELATED READING: സുന്ദരമാണ് ക്രിയാത്മകവും

വലിപ്പമുള്ള ഷാന്‍ലിയറിന്‍റെ സ്ഥാനത്ത് ചെറിയവ തെരഞ്ഞെടുക്കുന്ന പ്രവണത കൂടിയിട്ടുണ്ട്.

അനുഷ വിവേക്

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: അനുഷ വിവേക് , ലൈറ്റിങ് കണ്‍സള്‍ട്ടന്‍റ്, കിയാര ലൈറ്റിങ്, കോഴിക്കോട്. ഫോണ്‍: 9544876876

വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*