നിലവാരത്തിന്‍റെ പര്യായമായി കെ ബോര്‍ഡ് പ്ലൈ

പ്ലൈവുഡിനും പാര്‍ട്ടിക്കിള്‍ ബോര്‍ഡുകള്‍ക്കും പുറമേ ഐ.എസ്.ഐ. അംഗീകാരമുള്ള പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും ഇവിടെ നിന്ന് പുറത്തിറങ്ങുന്നു.

25 വര്‍ഷത്തെ പാരമ്പര്യം, നിലവാരത്തിലെ കണിശതയും മേന്‍മയും. കുന്നത്താന്‍ ചിപ്ബോര്‍ഡിന്‍റെ കെ ബോര്‍ഡ് പ്ലൈവുഡ് ആന്‍ഡ് പാര്‍ട്ടിക്കിള്‍ ബോര്‍ഡ് നിര്‍മ്മാതാക്കളുടെ വിജയത്തിന്‍റെ കാരണമിതാണ്.

25 വര്‍ഷം മുമ്പ് പെരുമ്പാവൂരിലെ ഓടക്കാലിയിലാണ് ഈ സ്ഥാപനത്തിന്‍റെ തുടക്കം. ദക്ഷിണേന്ത്യയിലെ വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഈ കാലയളവില്‍ കെ ബോര്‍ഡ് പ്ലൈയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പ്ലൈവുഡിന് പുറമേ വെനീര്‍, ലാമിനേറ്റ്സ്, എം.ഡി.എഫ് പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, പി.വി.സി ബോര്‍ഡ്, ഡോറുകള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ വിപണിയിലെത്തുന്നത്.

നിലവില്‍ പ്ലൈവുഡ് പാര്‍ട്ടിക്കിള്‍ ബോര്‍ഡ് നിര്‍മ്മാണത്തിലാണ് കെ ബോര്‍ഡ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ ദക്ഷിണേന്ത്യയില്‍ തന്നെ മുന്‍നിരയിലാണ് കമ്പനി.

ALSO READ: ക്യൂട്ട് & എലഗന്‍റ്

ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ മേന്‍മയേറിയ മരങ്ങള്‍ തെരഞ്ഞെടുക്കുന്നു. വിദഗ്ദ്ധരായ തൊഴിലാളികളും പലഘട്ടങ്ങളിലുള്ള സംസ്കരണ പ്രവര്‍ത്തനങ്ങളും പിന്നിട്ടാണ് ഓരോ ഉത്പ്പന്നവും വിപണിയിലെത്തിക്കുന്നത്.

ഐ.എസ്.ഐ അംഗീകാരമുള്ള പ്രകൃതി സൗഹൃദ ഉത്പ്പന്നങ്ങളും ഇവിടെ നിന്ന് പുറത്തിറങ്ങുന്നു.

കേരളം, മ്യാന്‍മാര്‍, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലായി അഞ്ച് നിര്‍മ്മാണ യൂണിറ്റുകളും കൊച്ചിയില്‍ 3500 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള സിഗ്നേച്ചര്‍ ഷോറൂമും കെ ബോര്‍ഡിനുണ്ട്.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

കൊച്ചി മെട്രോ, ഇന്‍ഫോപാര്‍ക്ക്, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയെല്ലാം കെ ബോര്‍ഡിന്‍റെ ഉപഭോക്താക്കളാണ്. ഗുണമേന്‍മയ്ക്കൊപ്പം നീണ്ട കാലത്തെ നിലനില്‍പ്പും തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

വെനീറും പ്ലൈവുഡും നിര്‍മ്മിക്കാനുള്ള മരങ്ങള്‍ ദക്ഷിണാഫ്രിക്ക,മലേഷ്യ, ന്യൂസിലന്‍ഡ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

പീലിങ് യന്ത്രങ്ങള്‍, ഹോട്ട് പ്രസ് യൂണിറ്റ്, ഡ്രയറുകള്‍, ബോയിലറുകള്‍ തുടങ്ങി എല്ലാം തരം ആധുനിക യന്ത്രങ്ങളും ഓരോ നിര്‍മ്മാണ പ്ലാന്‍റിലുമുണ്ട്.

ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വിദഗ്ദ്ധരുടെ മേല്‍നോട്ടവും ഗുണനിലവാര പരിശോധനയും കൃത്യമായി നടപ്പാക്കുന്നു.

ALSO READ: പ്രകൃതിയ്ക്ക് നല്‍കുന്ന പ്രാധാന്യം വര്‍ദ്ധിക്കണം!

എല്ലാറ്റിനും ഉപരി ഉപഭോക്താവിന്‍റെ തൃപ്തിക്കാണ് കമ്പനി പ്രാധാന്യം നല്‍കുന്നതെന്ന് കെ ബോര്‍ഡിന്‍റെ കസ്റ്റമര്‍ സേവനങ്ങളില്‍ നിന്നും വ്യക്തമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുന്നത്താന്‍ ചിപ് ബോര്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, പത്തടിപ്പാലം മെട്രോ സ്റ്റേഷനു സമീപം, എന്‍എച്ച് 47, പത്തടിപ്പാലം, ഇടപ്പള്ളി, കൊച്ചി-682033 ഫോണ്‍: 9020333111, 9961661318, 9447900606 Email: info@kboard.in

വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*