ഇന്‍റീരിയറിനാണ് പ്രാധാന്യം

സ്പേസുകള്‍ക്കും അടിസ്ഥാനപരമായ ഫര്‍ണിഷിങ്ങിനും പ്രാധാന്യം നല്‍കി ഒരുക്കിയ വീട്. എക്സ്റ്റീരിയറിലെ ലാളിത്യവും ഇന്‍റീരിയറിലെ കന്‍റംപ്രറി ശൈലിയുമാണ് ഈ വീടിന്‍റെ പ്രത്യേകത.

മികവുറ്റ സൗകര്യങ്ങളും വിശാലതയും കാഴ്ചവെയ്ക്കുന്ന ഈ വീട് കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ്.

കാഴ്ചാഘടങ്ങള്‍ കഴിയുന്നതും ഒഴിവാക്കി സ്പേസുകള്‍ക്കും അടിസ്ഥാനപരമായ ഫര്‍ണിഷിങ്ങിനും അത്യാവശ്യം ഹൈലൈറ്റുകള്‍ക്കും പ്രാധാന്യം നല്‍കി വീട് ഒരുക്കിയത് ഡിസൈനര്‍മാരായ ജാനി ജബ്ബാര്‍, റിഷാദ് കാര്യക്കാരന്‍, മുഹമ്മദ് അര്‍ഷാദ് (ഇന്‍സ്പേസ് സൊലൂഷന്‍സ്, കണ്ണൂര്‍) എന്നിവരാണ്.

ഡിസൈനര്‍മാരായ ജാനി ജബ്ബാര്‍, റിഷാദ് കാര്യക്കാരന്‍, മുഹമ്മദ് അര്‍ഷാദ് (ഇന്‍സ്പേസ് സൊലൂഷന്‍സ്, കണ്ണൂര്‍) .

സ്വാഭാവികതയ്ക്ക് മുന്‍തൂക്കമുള്ള ലാന്‍ഡ്സ്കേപ്പിന് നടുവിലാണ് ഈ വീട്. എക്സ്റ്റീരിയര്‍ ലളിതമാണ്. കന്‍റംപ്രറി ശൈലിയിലുള്ള വീടായതു കൊണ്ട് പര്‍ഗോള ഡിസൈനും ഗ്ലാസും നാച്വറല്‍ ക്ലാഡിങ്ങും ഹൈലൈറ്റുകളായി ഉള്‍പ്പെടുത്തി.

RELATED READING: ടോട്ടല്‍ കന്‍റംപ്രറി

കടപ്പ സ്റ്റോണ്‍ കൊണ്ട് ഇന്‍റര്‍ലോക്ക് ചെയ്ത മുറ്റവും തണല്‍ വീഴുന്ന ചുറ്റുപാടും സ്വാഭാവികതയുണര്‍ത്തുന്നതാണ്.

സിറ്റൗട്ട്, ഫോര്‍മല്‍ ഫാമിലി- അപ്പര്‍ ലിവിങ് ഏരിയകള്‍, മജ്ലിസ്, കിച്ചന്‍, വര്‍ക്കേരിയ, നാല് ബെഡ്റൂമുകള്‍, കിടപ്പുമുറികളോട് ചേര്‍ന്നുള്ള നാല് ബാത്ത് റൂമുകള്‍, ബാല്‍ക്കണി, ടെറസ് എന്നിവയാണ് വീട്ടിലെ സ്പേസുകള്‍.

സോളിഡ് തേക്കിന്‍റെ പ്രൗഢി മുന്നിട്ടു നില്‍ക്കുന്ന ഇന്‍റീരിരിയറില്‍ അമിതമായ ഡിസൈന്‍ പാറ്റേണുകളില്ല.വാതിലുകള്‍, ജനലുകള്‍, ഗോവണി എന്നിവയെല്ലാം ഒരുക്കിയത് തേക്കു തടി കൊണ്ടാണ്.

കിച്ചന്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഫ്ളോറിങ്ങിന് മാര്‍ബിളും കിച്ചനില്‍ ടൈലും നല്‍കി. ഫര്‍ണിച്ചര്‍, സ്റ്റോറേജ് സൗകര്യങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായും കസ്റ്റമൈസ് ചെയ്ത് ഒരുക്കിയതാണ്.

RELATED READING: സുന്ദരമാണ് ക്രിയാത്മകവും

ജനല്‍ മറയായി റോമന്‍ കര്‍ട്ടന്‍ തെരഞ്ഞെടുത്തു. പ്രൗഢമായി ക്രമീകരിച്ച സിറ്റിങ്സ്പേസുകളാണ് ലിവിങ് ഏരിയകളെ ആകര്‍ഷകമാക്കുന്നത്.

ഫാമിലി ലിവിങ് ഏരിയയില്‍ ടി.വി യൂണിറ്റ് ഉള്‍ക്കൊള്ളിച്ചു. ഫോര്‍മല്‍ ലിവിങ് ഏരിയയയില്‍ കോണ്‍ട്രാസ്റ്റ് ഭംഗി വരാന്‍ മാര്‍ബിളിനൊപ്പം വുഡന്‍ ഫ്ളോറിങ്ങും നല്‍കിയിട്ടുണ്ട്.

YOU MAY LIKE: അതിഭാവുകത്വമില്ലാതെ

മറൈന്‍ പ്ലൈവുഡും വെനീറും ചേര്‍ന്ന പാനലിങ്ങുകളും ജിപ്സം ബോര്‍ഡ് കൊണ്ടുള്ള സീലിങ് വര്‍ക്കുകളും അമിതമാകാതെ, ചില സ്പേസുകളെ ഹൈലൈറ്റ് ചെയ്യുന്ന വിധത്തില്‍ ഒരുക്കി.

ബെഡ്റൂമുകളില്‍ വാള്‍ പാനലിങ്ങും ബ്ലാക്ക് ലാക്ക്വേഡ് ഗ്ലാസും ഹെഡ്സൈഡിലെ ഭിത്തിയില്‍ സ്ഥാനം പിടിച്ചു.

മൂന്നു കട്ടിലുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കിഡ്സ് റൂം. ബെര്‍ത്ത് പോലെ ഒരുക്കിയ രണ്ടു കട്ടിലുകളും മറ്റൊരു കട്ടിലും ഇവിടെ കാണാം.

YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം

മെയിന്‍ കിച്ചന്‍ കബോഡുകള്‍ മറൈന്‍ പ്ലൈവുഡും വെനീറും ചേര്‍ത്തും വര്‍ക്കിങ് കിച്ചനിലെ കാബിനറ്റുകള്‍ ലാക്ക്വേഡ് ഗ്ലാസിന്‍റെ റെഡ് ഫിനിഷിലും ഒരുക്കി.

റെഡ് കളറിന്‍റെ കോമ്പിനേഷനായി നാനോവൈറ്റ് മെറ്റീരിയലാണ് ഇവിടെ ഉള്‍പ്പെടുത്തിയത്.

YOU MAY LIKE: വെളുപ്പിനഴക്

വിദേശനിര്‍മിതമായ പരവതാനിയും പ്രൗഢമായ ഇരിപ്പിടങ്ങളും ഉള്‍ച്ചേര്‍ത്ത മജ്ലിസാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. തേക്കു കൊണ്ടുള്ള പീഠവും ചുമരിലെ വാള്‍പേപ്പറും ആണ് ഇവിടെ ഹൈലൈറ്റ്.

അമിതമായ ഡിസൈന്‍ ഘടകങ്ങളും നിറങ്ങളും ഇല്ലാതെ തന്നെ മികച്ച വീടാകുന്നു ഇത്.

Project Details

  • Designers: Janey Jabbar, Rishad Karyakkaran & Mohammed Arshad
  • Project Type: Residential House
  • Owner: Mohammed Basheer K
  • Location: Pappinisseri, Kannur
  • Year Of Completion: 2017
  • Area: 3600 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*