സ്വാഭാവികത നിറയും വീട്‌

ഒരു വീടുപണിയുമ്പോള്‍ തെരഞ്ഞെടുക്കുന്ന പ്ലോട്ടില്‍ പ്രകൃതി കനിഞ്ഞു നല്‍കി യിട്ടുള്ള പല വരദാനങ്ങളും ഉണ്ടാവും. അത് കണ്ടെത്തി അതിന്റെ സാധ്യതകളെ മനസ്സിലാക്കി താമസിക്കുവാന്‍ പോകുന്നവരുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന ഒരു പാര്‍പ്പിടം തീര്‍ത്തു കൊടുക്കുമ്പോഴാണ് ഗൃഹവാസ്തുകല സാര്‍ത്ഥകമാകുന്നതും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വാസ്തുശില്പിയുടെ ഭാവനയും ഡിസൈന്‍ മികവും പ്രകടമാവുന്നതും. ഇരിങ്ങാലക്കുടയിലുള്ള അന്‍വറിന്റെയും ഡോ. ആഷയുടേയും ഈ വീട് ഇത്തരം വരദാനങ്ങളെ പ്രയോജന  പ്പെടുത്തി  ക്കൊണ്ട് ചെയ്ത ഒന്നാകുന്നു. ആര്‍ക്കിടെക്റ്റ് സനില്‍ ചാക്കോ (സ്‌പേസ് സ്‌കേപ്പ് ആര്‍ക്കിടെക്റ്റ്‌സ്, തൃശൂര്‍)യാണ് കാഴ്ചയില്‍ കൊളോണിയല്‍ ഛായ പകരുന്ന ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.

ഏതാണ്ട് 18 സെന്റ് സ്ഥലമുള്ളതില്‍ പ്ലോട്ടിന്റെ പിന്നിലേക്ക് ഇറങ്ങിയാണ് വീടിന്റെ സ്ഥാനം. പ്ലോട്ടിന്റെ ഒരു കോര്‍ണറിലേക്കാണ് പുറത്തുനിന്നും പ്രവേശിക്കുന്നത്. അതിനാല്‍ വീടിന്റെ പ്ലാനും അതനുസരിച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നു. സ്റ്റോണ്‍ ക്ലാഡിങ്ങും ഷിംഗിള്‍സും ചരിഞ്ഞ മേല്‍ക്കൂരയും വീടിന്റെ കൊളോണിയല്‍ ഛായയ്ക്ക് മാറ്റു പകരുന്നു.

ഫാമിലി ഏരിയയില്‍ നിന്നുമാണ് സ്റ്റെയര്‍കേസ്. ഇവിടെയും ഒരു ഗ്രീന്‍കോര്‍ട്ട്‌യാര്‍ഡും വലിയ ഗ്ലാസ് ഓപ്പണിങ്ങുകളും ഉണ്ട്. വാട്ടര്‍ ബോഡിയുടെ കെട്ടിപ്പൊക്കിയ അരമതിലിലെ ഇരിപ്പിടസൗകര്യം ഫാമിലി ഏരിയയിലെ ഒത്തുകൂടലുകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നു. കൈകൊണ്ട് കോരിയെടുക്കാന്‍ പാകത്തിനുള്ള വെള്ളത്തിന്റെ സാന്നിധ്യവും നാച്വറല്‍ ലൈറ്റും പച്ചപ്പുമെല്ലാം സുന്ദരം എന്നതിലുപരി വീട്ടകത്തെ കൂടുതല്‍ സൗമ്യവും ആസ്വാദ്യകരവുമാക്കുന്നു…………………………………………………………………….

To Read More

Subscribe Now