പരിമിതിക്കുള്ളിലും കോര്‍ട്ട്‌യാര്‍ഡോടെ


അഞ്ചേമുക്കാല്‍ സെന്റില്‍ വീതി നന്നേ കുറഞ്ഞ ഒരു പ്ലോട്ടിലാണ് തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞത്തിനടുത്തുള്ള ഈ വീട്. കന്റംപ്രറി ശൈലിയുടെ ചുവടുപിടിച്ച് ഫ്‌ളാറ്റ് റൂഫോടെ മൂന്ന് ബെഡ്‌റൂമും ഒരു ഇന്റേണല്‍ കോര്‍ട്ട്‌യാര്‍ഡും ഉള്‍പ്പെടുത്തി കൊണ്ടുള്ള 2220 സ്‌ക്വയര്‍ഫീറ്റ് വീട് ഒരുക്കിയെടുത്തത് ഡിസൈനര്‍ ഷിന്റോ വര്‍ഗ്ഗീസാണ്(കോണ്‍സെപ്റ്റ്‌സ് ഡിസൈന്‍ സ്റ്റുഡിയോ, എറണാകുളം)

മിനിമലിസ്റ്റിക് എക്സ്റ്റീരിയര്‍

പുറംകാഴ്ച ലളിതമാവണം, കോര്‍ട്ട്‌യാര്‍ഡുള്ള വീടാവണം എന്ന ക്ലയന്റിന്റെ താല്‍പര്യപ്രകാരം മിനിമലിസ്റ്റിക്-കന്റംപ്രറി ശൈലിയില്‍ തീര്‍ത്തതാണ് ഈ വീട്. ജി.ഐ. ട്യൂബില്‍ വെര്‍ട്ടിക്കല്‍ പര്‍ഗോള നല്‍കിയ ഗ്രേ കളര്‍ ഷോബീമും മധ്യഭാഗത്തായി ക്രമീകരിച്ച ഗ്രേ കളര്‍ അലൂമിനിയം ലൂവേഴ്‌സും മുകളിലും താഴെയുമായി കൊടുത്തിട്ടുള്ള വുഡന്‍ ഫിനിഷുള്ള എക്‌സ്റ്റേണല്‍ വാള്‍ ക്ലാഡിങ്ങും ടെറാകോട്ടാ ബ്രിക്ക് ക്ലാഡിങ്ങും ആണ് വീടിന്റെ എലിവേഷന്റെ മുഖ്യാകര്‍ഷണം. വീടിന്റെ കോമ്പൗണ്ട് വാള്‍ സിംപിള്‍ ഫോമില്‍ എലിവേഷന്‍ ഡിസൈനിന് ഉതകുംവിധം ചെയ്തതാണ്. മുറ്റത്ത് നാച്വറല്‍ സ്റ്റോണ്‍ വിരിച്ച് ഇടയ്ക്ക് പുല്ലും പിടിപ്പിച്ച് ഭംഗിയാക്കിയിരിക്കുന്നു…………………………..

To Read More

Subscribe Now