ഗ്രീന്‍ കോര്‍ട്ട്‌യാര്‍ഡ് ഹൗസ്‌

നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് എറണാകുളത്തെ പെരുമ്പാവൂരില്‍ ഒരു റസിഡന്‍ഷ്യല്‍ മേഖല അവസാനിക്കുന്നിടത്തുള്ള ഒരു വലിയ പ്ലോട്ടിലാണ് പ്രശാന്തിന്റെ വീടിരിക്കുന്നത്. അകത്തേക്കു ചെല്ലുന്തോറും വീതി കുറഞ്ഞ് നേര്‍ത്തു വരുന്ന, പരിമിതികളേറെയുള്ള പ്ലോട്ടില്‍ വീടൊരുക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിച്ചത് ആര്‍ക്കിടെക്റ്റ് അജിത് ആര്‍ മേനോന്‍ (മേനോന്‍ ആര്‍ക്കിടെക്റ്റ്‌സ്, കൊച്ചി) ആണ്. പ്ലോട്ടിന്റെ പരിമിതികള്‍ മൂലം ക്ലയന്റ് ആഗ്രഹിച്ച രീതിയില്‍ മുന്‍മുറ്റമൊരുക്കാന്‍ ആകുമായിരുന്നില്ല. വീടിനകത്ത് ഒരു കോര്‍ട്ട്‌യാര്‍ഡ് ഒരുക്കിയാണ് ആ കുറവ് പരിഹരിച്ചത്. സമകാലിക ശൈലിക്കിണങ്ങുന്ന പരന്ന മേല്‍ക്കൂരയോടെ മികച്ച വായുസഞ്ചാരം ഉറപ്പാക്കിക്കൊണ്ട് ഒരുക്കിയ ഈ വീട്ടിലെ മുഖ്യ ആകര്‍ഷണം ഹരിതാഭമായ കോര്‍ട്ട്‌യാര്‍ഡാണ്.

പ്ലോട്ടിന്റെ ചതുരാകൃതിയില്‍ ലഭ്യമായ ഏരിയക്കുള്ളില്‍ നിറഞ്ഞു നില്‍ക്കത്തക്ക വിധമാണ് അഞ്ചു കിടപ്പുമുറികളുള്ള ഈ വീടിന്റെ ഘടന. മുന്‍വശത്തെ നടപ്പാതയ്ക്കും ചെറിയ ലോണുകള്‍ക്കും പുറമേ വീതി കുറഞ്ഞ് നീണ്ടു കിടന്നിരുന്ന പിന്‍വശത്ത് പച്ചക്കറിത്തോട്ടവും ഇരിപ്പിട സൗകര്യവും ഇവിടേയ്‌ക്കെത്താന്‍ കരിങ്കല്ലുപാകിയ നടപ്പാതയും ഒരുക്കിയിരിക്കുന്നു. അങ്ങനെ പ്ലോട്ടു മുഴുവനും വീടിന്റെ ഭാഗമാക്കി നിലനിര്‍ത്താനായി………………………………………

To Read More

Subscribe Now