ആവശ്യത്തിനു മാത്രം

ഒരു വീടിന്റെ നിര്‍മ്മാണത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആ വീട് ചുറ്റുപാടുമായി സംവദിക്കുന്ന തരത്തിലുള്ള ഡിസൈനാണോ എന്നതാണ്. കാറ്റ്, വെളിച്ചം എന്നിങ്ങനെയുള്ള പ്രകൃതിസൗഭാഗ്യങ്ങള്‍ക്കു കൂടി വീടിനുള്ളില്‍ ഇടം കണ്ടെത്തുമ്പോഴാണ് വീട് എന്ന വാക്ക് അന്വര്‍ത്ഥമാകുന്നത്. അങ്ങനെയെങ്കില്‍ അത് വീട്ടുകാരില്‍ നല്ല മൂഡ് ക്രിയേറ്റ് ചെയ്യാനും ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താനും സഹായിച്ചേക്കും. ലളിതമായ ഒരു വീട് ഡിസൈന്‍ ചെയ്യുക എന്ന ആഗ്രഹത്തില്‍ നിന്നാണ് എറണാകുളം ജില്ലയിലെ മരടിലുള്ള ജി വാസുദേവന്റെയും കുടുംബത്തിന്റെയും ‘ചിരായു’ എന്ന വീടിന്റെ ജനനം. ഭൂമിയോടും വെളിച്ചത്തിനോടും വായുവിനോടും താദാത്മ്യം പ്രാപിക്കുന്ന വീട് എന്ന ആശയത്തെ കൂട്ടുപിടിച്ച് പ്രകൃതി സൗഹാര്‍ദ്ദപരമായാണ് ഡിസൈന്‍. ആര്‍ക്കിടെക്റ്റ് സുജിത് കെ നടേഷ് (സംസ്‌കൃതി ആര്‍ക്കിടെക്റ്റ്‌സ്, കൊച്ചി) ആണ് ഈ വീട് അണിയിച്ചൊരുക്കിയിരിക്കുന്നത്……………………

           ……………………………………………………………………

 To Read More

Subscribe Now