ട്രോപ്പിക്കല്‍ & കന്റംപ്രറി

ട്രോപ്പിക്കല്‍ കന്റംപ്രറി ശൈലിയിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബോക്‌സ് സ്ട്രക്ചറില്‍ നീളത്തില്‍ വിശാലമായി രൂപകല്‍പ്പന ചെയ്ത വീടിന് ഗ്രേ & വൈറ്റ് കളര്‍ കോമ്പിനേഷനാണ്.എലിവേഷനില്‍ ഭിത്തിയുടെ ഒരു ഭാഗം മുഴുവന്‍ ക്ലാഡിങ് നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു.വീടിന്റെ സ്ട്രക്ചറിനോട് ചേര്‍ന്ന് ഒരുക്കിയ പോര്‍ച്ചിന്റെ വശത്തെ ഭിത്തി ഗ്രേ കളര്‍ ഗ്രിഡ് വര്‍ക്ക് നല്‍കിആകര്‍ഷമാക്കിയിരിക്കുന്നു. വീടിന് ഏതുഭാഗത്തു നിന്നും കാഴ്ചാപ്രാധാന്യമുണ്ട്. എല്ലാ ജനലുകള്‍ക്കുംബോക്‌സ് മാതൃകയില്‍ സണ്‍ഷേഡ് നല്‍കിയിരിക്കുന്നു. മുറ്റം മുഴുവനായി നാച്വറല്‍ സ്റ്റോണ്‍ പാകി ഇടയ്ക്ക് പുല്ലുപിടിപ്പിച്ചിരിക്കുന്നു. വീടിനകത്ത് പരമാവധി വായുവും വെളിച്ചവും ലഭ്യമാകത്തക്ക വിധമുള്ള ഡിസൈനാണ് സ്വീകരിച്ചത്.ചൂടുവായു പുറന്തള്ളാനുള്ള സൗകര്യവുമുണ്ട്.

ഡിസൈന്‍: ആര്‍ക്കിടെക്റ്റ് അജിത്ത് കെ സണ്ണി, അജിത്ത് സണ്ണി ആര്‍ക്കിടെക്റ്റ്‌സ്, പനമ്പള്ളി നഗര്‍, കൊച്ചി/അങ്കമാലിഫോണ്‍: 8281753137
ക്ലയന്റ്: ടോമി പോള്‍
സ്ഥലം: കറുകുറ്റി, അങ്കമാലി
സ്‌ക്വയര്‍ഫീറ്റ്: 4300 സ്‌ക്വയര്‍ഫീറ്റ് പ്ലോട്ട്: 23 സെന്റ്‌