റെക്റ്റാംഗുലര്‍ പ്ലോട്ടില്‍

കൊളോണിയല്‍ ശൈലിയുടെ ചുവടുപിടിച്ച് പണിതുയര്‍ത്തിയ വീട്.റെക്റ്റാംഗുലര്‍ പ്ലോട്ടില്‍ പണിത വീടിന് കിഴക്കോട്ടാണ് ദര്‍ശനം.റൂഫില്‍ ന്യൂമോഡല്‍ അലുമിനിയം ടൈല്‍ പ്രൊഫൈല്‍ പൗഡര്‍ കോട്ട്ഷീറ്റ് ആണ്പാകിയിരിക്കുന്നത്. ഗ്രേ & വൈറ്റ് കളര്‍ കോമ്പിനേഷനും സ്‌ളോപ്പ് റൂഫൂം ക്ലാഡിങ് വര്‍ക്കുമെല്ലാം വീടിന്റെ പുറംകാഴ്ചയെ ആകര്‍ഷകമാക്കുന്നു. റൂഫില്‍ ചില ട്രയാംഗുലര്‍പ്രൊജക്ഷനുകളും കൊടുത്തിരിക്കുന്നു. കോമ്പൗണ്ട് വാളിനും ഇതേ കളര്‍ തീം തന്നെ.വീടിനോട് ചേര്‍ന്ന് ഒരുക്കിയ കാര്‍പോര്‍ച്ചിന്റെ റൂഫിന് പോളികാര്‍ബണേറ്റ് ഷീറ്റ് വിരിച്ചിരിക്കുന്നു.