ഓര്‍മവീട്‌

പന്തളത്ത് നിന്നും പത്തനംതിട്ട-ശബരിമല റൂട്ടിലുള്ള റോഡരികിലെ പ്ലോട്ട് അതിന്റെ ആകൃതി കൊണ്ട് ഡിസൈനറെ കുഴപ്പിക്കാന്‍ പോന്നതായിരുന്നു. നീളം കുറഞ്ഞതും വീതികൂടിയതുമായ പുരയിടത്തില്‍ വിശാലമായ മുറ്റത്തോടെയുള്ള വീടൊരുക്കല്‍ ആര്‍ക്കും വെല്ലുവിളി തന്നെയായിരിക്കും. അവിടെ വീട്ടുകാരുടെ സ്വപ്‌നം പോലൊരു കന്റംപ്രറിശൈലി വീടൊരുക്കിയത് എഞ്ചിനീയര്‍ ആര്‍.ബിജുരാജാണ് (എം.ഡി, വി ബില്‍ഡ്, പന്തളം, കൊച്ചി).
”പുറം വെളിച്ചവും വായുവും അകത്തളങ്ങളില്‍ നിറഞ്ഞിരിക്കണം. കണ്ടുമടുത്ത എലിവേഷന്‍ രീതി വേണ്ട.” പുതിയ വീടിനായി ബിജുരാജിനെ സമീപിക്കുമ്പോള്‍ ജോജി ജോണിന്റെയും ബിന്ദു ജോജിയുടെയും ആഗ്രഹങ്ങള്‍ ഇതായിരുന്നു. ക്ലയന്റിന്റെ ആഗ്രഹമനുസരിച്ച് ആരും നോക്കുന്ന, പുറംമോടിയ്ക്കു പ്രാധാന്യമുള്ള ഡിസൈന്‍ തന്നെ ബിജുരാജ് തയ്യാറാക്കി. ഏതു ഭാഗത്തു നിന്ന് നോക്കിയാലും കയറ്റിറക്കങ്ങളുള്ള, സമം തെറ്റിച്ച ഒരു രീതി അവലംബിച്ചു എന്നുള്ളതാണ് തുമ്പമണ്ണിലെ ഈ വീടിന്റെ പ്രത്യേകത.

കേരളീയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചരിഞ്ഞ മേല്‍ക്കൂരയും പുറം ഭിത്തിയിലെ അരിക്പണികളും, ക്ലാഡിങ് സ്‌റ്റോണ്‍ വിന്യാസവുമൊക്കെ ഒന്നു കൂടി നോക്കാന്‍ പ്രേരിപ്പിക്കുന്നു. വിശാലമായ ലാന്‍ഡ്‌സ്‌കേപ്പിന്റെ ചാരുത കൂടി ആകുമ്പോള്‍ മനോഹരി തന്നെയാകുന്നു ഈ വീട്. 5100 സ്‌ക്വയര്‍ ഫീറ്റ് ആണ് ഇതിന്റെ വിസ്തൃതി.

വീട് നിര്‍മ്മാണത്തെയും മെറ്റീരിയലുകളെയും കുറിച്ച് ധാരണയുള്ള ക്ലയന്റ് ആയിരുന്നത് കൊണ്ട് പൂര്‍ണ്ണമായ സഹകരണവും സ്വാതന്ത്ര്യവും ഓരോ ഘട്ടത്തിലും ഉണ്ടായിരുന്നു. വക്രവും ചെരിഞ്ഞതുമായ മേല്‍ക്കൂരയില്‍ ഷിംഗിള്‍സ് പതിച്ചിരിക്കുന്നു. ഇതിനാല്‍ ഡ്യൂവല്‍ ടോണ്‍ കളര്‍ മേല്‍ക്കൂരയ്ക്ക് ലഭിച്ചു. ഒപ്പം ഒരു യൂറോപ്യന്‍ ചന്തവും. ഇതിന്റെ കാര്‍പോര്‍ച്ച് വീട്ടില്‍ നിന്നും കുറച്ചു മാറിയിരിക്കുന്നതായി കാണാം. എന്നാല്‍ പര്‍ഗോളയും ഗ്ലാസും നല്‍കി ഇത് വീടുമായി ഇണക്കിയിട്ടുണ്ട്.

രണ്ടു കാറുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള ഇടമുണ്ട് പോര്‍ച്ചില്‍. ‘ഘ’ ആകൃതിയുള്ള സിറ്റൗട്ടില്‍ കൂടുതല്‍ സമയം ചെലവിടാന്‍ തോന്നും. ഇവിടെ ഇരിക്കാന്‍ വീതിയുള്ള ബെഞ്ച് നല്‍കി അതില്‍ ക്ലാഡിങ് സ്‌റ്റോണ്‍ പതിപ്പിച്ച് മുകളില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ വിരിച്ചിരിക്കുന്നു. സിറ്റൗട്ടിന്റെ പുറകിലെ ഭിത്തിയില്‍ തടിയും ക്ലാഡിങ് സ്റ്റോണും ഇടകലര്‍ത്തി നല്‍കി. സിറ്റൗട്ടില്‍ നിന്ന് പ്രധാന വാതില്‍ കടന്ന് പ്രവേശിക്കുന്നത് നീളത്തിലുള്ള വര്‍ത്തുളാകൃതിയുള്ള ഫോയറിലേക്കാണ്. ഫോയറിന്റെ അരികില്‍ ഉള്ള ഗസ്റ്റ്