അത്യാധുനിക ശൈലിയില്‍

 അത്യാധുനിക ശൈലിക്കിണങ്ങുന്ന ഡയഗണല്‍ ആകൃതിയിലുള്ള മേല്‍ക്കൂരയാണ് വീടിനേയും അതിനോടു ചേര്‍ന്നുള്ള പോര്‍ച്ചിനേയും വ്യത്യസ്തമാക്കുന്നത്. ഒത്ത നടുക്കു വരുന്ന ഫിക്‌സഡ് ഗ്ലാസ് ജനാലയുള്ള കോര്‍ട്ട്‌യാര്‍ഡും സീലിങ്ങിലെ കട്ടിങ്ങുകളും ആവോളം പ്രകൃതി വെളിച്ചം വീട്ടകത്തെത്തിക്കുന്നുണ്ട്. ഗ്ലാസും, ഗ്രാസും, മാര്‍ബിളും സമന്വയിച്ചപ്പോള്‍ ആകര്‍ഷകമായ ഘടനയാണ് വീടിനു കൈവന്നത്. വൈറ്റ്, ഡാര്‍ക്ക് ഗ്രേ നിറക്കൂട്ടാണ് എക്സ്റ്റീരിയറിനു നല്‍കിയത്. സ്റ്റോണ്‍ ക്ലാഡിങ്ങിനു പുറമേ ഗ്രൂവുകളും പുറംഭിത്തിയില്‍ ഇടംനേടി. പോര്‍ച്ചിന്റെ ഒരു ഭിത്തിയില്‍ സ്റ്റോണ്‍ ക്ലാഡിങ്ങും മറുഭിത്തിയില്‍ സ്ലിറ്റും നല്‍കിയിട്ടുണ്ട്. വീടിന്റെ മേല്‍ക്കൂരയുടെ ഡിസൈനുമായി കൂട്ടിയിണക്കുന്നതിനു വേണ്ടി മുകള്‍നിലയില്‍ ത്രികോണാകൃതിയിലുള്ള ജനലും, സ്ലാന്റിങ് ഗ്ലാസിട്ട ബാല്‍ക്കണിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടിന്റെ ഇടതുവശത്തിനാണ് കൂടുതല്‍ കാഴ്ചാപ്രാധാന്യമുള്ളതെന്നതിനാല്‍ ഇവിടെ ‘D’ ആകൃതിയില്‍ ഇരിപ്പിട സൗകര്യത്തോടെയുള്ള പാഷ്യോയുമുണ്ട്. ലാന്‍ഡ്‌സ്‌കേപ്പില്‍ ഇരിപ്പിടസൗകര്യമുള്ള പ്ലാന്റര്‍ ബോക്‌സ് ഉള്‍ക്കൊള്ളിച്ചത് വ്യത്യസ്തതയാണ്. ഡയഗണല്‍ റൂഫുള്ള സ്റ്റെയര്‍റൂമിന്റെ ഭിത്തിയിലെ ഫിക്‌സഡ് ഗ്ലാസ് ജനലുകളും വീട് പ്രകാശസമൃദ്ധമാക്കാന്‍ സഹായിക്കുന്നുണ്ട്.


മോനായി ആര്‍ക്കിടെക്റ്റ്‌സ് & ഇന്റീരിയേഴ്‌സ്, പാലക്കാട് 			
ഫോണ്‍: 0491 2544737ക്ലയന്റ്: മനോജ്സ്ഥലം: പാലക്കാട്‌
വിസ്തീര്‍ണ്ണം: 15000 സ്‌ക്വയര്‍ഫീറ്റ്‌പ്ലോട്ട്: 50 സെന്റ്‌