ഹൈടെക് വീട്

ആധുനിക സുരക്ഷാ സംവിധാനങ്ങളും, സോളാര്‍ പാനലുകളും ഉള്‍പ്പെടുത്തി ഊര്‍ജ്ജക്ഷമമായി ഒരുക്കിയ വീട്

തൃശൂര്‍ ജില്ലയിലെ വെള്ളാങ്കല്ലൂരില്‍ ദേശീയ പാതയോരത്താണ് മുഹമ്മദ് ഷെരീഫിന്‍റെ ‘ബൈത്തുന്‍ ബര്‍ക്ക’ എന്ന ഭവനം നിലകൊള്ളുന്നത്. കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയ വിനിമയം സുഗമമാക്കാനാണ് അകത്തളം ഒറ്റനിലയില്‍ ഒരുക്കിയത്.

നിരീക്ഷണ ക്യാമറ, വീഡിയോ ഡോര്‍ഫോണ്‍, ഓട്ടോമാറ്റിക് ഗേറ്റ് എന്നിങ്ങനെ ഒട്ടേറെ ആധുനിക സുരക്ഷാസംവിധാനങ്ങളും സോളാര്‍ പാനലുകളും ഒത്തുചേര്‍ന്ന ഈ വീടിനെ ‘സ്മാര്‍ട്ട്ഹോം’ എന്നു വിളിക്കുന്നതില്‍ തെറ്റില്ല.

വീടിന്‍റെ സ്ട്രക്ചര്‍ രൂപകല്പന ചെയ്തത് എഞ്ചിനീയര്‍ സജീഷ് ഭാസ്കറും (ഇന്‍സൈഡ് ഡിസൈന്‍ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം) അകത്തളാലങ്കാരം ഒരുക്കിയത് ഡിസൈനര്‍ റഫീക്ക് മൊയ്തീനുമാണ് (കൈമെറ ഡിസൈന്‍, കോതമംഗലം).

ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം

6000 ചതുരശ്രയടി വീടിനൊത്തവണ്ണം വിശാലമാണ് ലാന്‍ഡ്സ്കേപ്പിങ്ങും. സിറ്റിങ് ഏരിയ, സെക്യൂരിറ്റിറൂം, ഷട്ടില്‍ കോര്‍ട്ട്, അടുക്കളയുടെ സമീപത്തുള്ള എക്സ്റ്റേണല്‍ കോര്‍ട്ട്യാര്‍ഡ് എന്നിവ ഓട്ടോമാറ്റിക് വാട്ടര്‍ സ്പ്രിംഗ്ളര്‍ ഉള്ള ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമാണ്.

പേവിങ് ടൈല്‍ പാകി പുല്ലുപിടിപ്പിച്ച നീളന്‍ ഡ്രൈവ് വേയാണ് വീട്ടിലേയ്ക്ക് നയിക്കുന്നത്. പൂമുഖത്തിനിരുവശത്തും നല്‍കിയ കാര്‍പോര്‍ച്ചുകള്‍ ഡിസൈന്‍ എലമെന്‍റായും മാറുന്നുണ്ട്.

അറബിക് ഭാവത്തോടെ ബെയ്ജ്നിറത്തിന് പ്രാമുഖ്യം നല്‍കിയും പൂമുഖവാതിലിനു മുകളില്‍ അറബിക് ലിഖിതം സ്ഥാപിച്ചുമാണ് ഡിസൈനര്‍ റഫീഖ് മൊയ്തീന്‍ ഈ പ്രവാസി വീടിന് അറബിക് ശൈലിയുടെ സ്പര്‍ശം നല്‍കിയത്.

ALSO READ: ഒറ്റനിലയില്‍ എല്ലാം

പൂമുഖത്ത് ലപ്പോത്ര ഫിനിഷ് ഗ്രനൈറ്റും ഫാമിലി ലിവിങ് ഒഴികെയുള്ള മറ്റിടങ്ങളില്‍ വിട്രിഫൈഡ് ടൈലുമാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

കസ്റ്റംമെയ്ഡ് സാന്‍ഡ് സ്റ്റോണ്‍ ക്ലാഡിങ്ങാണ് പൂമുഖത്തും ഫോര്‍മല്‍ ലിവിങ്ങിലും ഉള്ളത്. ഇരിപ്പിട സൗകര്യമുള്ള ഫോയറാണ് പൂമുഖത്തുനിന്ന് ലിവിങ് കം ഡൈനിങ് ഏരിയയിലേക്ക് നയിക്കുന്നത്.

ടഫന്‍ഡ് ഗ്ലാസിനിരുവശത്തും വെനീര്‍ ഉപയോഗിച്ച് ചെയ്ത് എടുത്ത കട്ടിങ് ഡിസൈന്‍ നല്‍കിയാണ് ലിവിങ് ഡൈനിങ് ഏരിയകള്‍ക്ക് ഇടയില്‍ പാര്‍ട്ടീഷന്‍ നല്‍കിയിട്ടുള്ളത്.

ലിവിങ് ഡൈനിങ് ഏരിയകള്‍. ഗ്ലാസ് ജിപ്സം വെനീര്‍ കോമ്പിനേഷന്‍ ഫാള്‍സ് സീലിങ്ങും കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറുമാണ് ഡൈനിങ്ങിലുള്ളത്.

YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം

വാഷ് ഏരിയ, സിറ്റിങ്സ്പേസ് എന്നിവ ഉള്‍ച്ചേര്‍ന്ന പാഷ്യോയാണ് ഡൈനിങ്ങിലെ ഗ്ലാസ് ഡോറിനപ്പുറത്തുള്ളത്. ഡൈനിങ്ങിനു സമീപത്തെ ഫോയറിലാണ് സ്റ്റഡിഏരിയ, അയേണിങ് സ്പേസ് എന്നിവ.

വുഡന്‍ ടൈല്‍ ഫ്ളോറിങ്ങുള്ള ഫാമിലി ലിവിങ്ങിലും ഇരുനിലകളിലായുള്ള അഞ്ച് കിടപ്പുമുറികളിലുമുണ്ട് ടി വി യൂണിറ്റുകള്‍.

ഇതുകൂടാതെ ഓരോ കളര്‍ തീമുകളിലൊരുക്കിയ കിടപ്പു മുറികളിലെല്ലാം പ്രത്യേക ഡ്രസ്സിങ് ഏരിയ, സ്റ്റഡി അഥവാ വര്‍ക്കിങ് ടേബിള്‍ എന്നിവയുമുണ്ട്. കസ്റ്റംമെയ്ഡ് വാള്‍പേപ്പര്‍ ഒട്ടിച്ചും വെനീര്‍ പാനലിങ് ചെയ്തുമാണ് ഇവിടുത്തെ ഭിത്തികള്‍ ഹൈലൈറ്റ് ചെയ്തത്.

വെനീര്‍, പി യു ഫിനിഷുകളാണ് ഇവയ്ക്ക് നല്‍കിയത്. പ്രത്യേക ഡ്രസിങ് ഏരിയയ്ക്കു പുറമെ മാസ്റ്റര്‍ ബെഡ്റൂമിന് അനുബന്ധമായി വാക്ക് ഇന്‍ വാഡ്രോബുമുണ്ട്. വുഡന്‍ സീലിങ്ങും ജാളിവര്‍ക്കുമുള്ള പ്രെയര്‍റൂമിന്‍റെ ഭിത്തിയില്‍ ടെക്സ്ചര്‍ വര്‍ക്കുമുണ്ട്.

വിശാലം, സുസജ്ജം

ഐലന്‍റ് മാതൃകയില്‍ ബ്രക്ക്ഫാസ്റ്റ് സൗകര്യത്തോടെയാണ് കിച്ചന്‍. അടുക്കളയിലെ ഭിത്തിയിലെപ്പോലെ ബ്രേക്ക് ഫാസ്റ്റ് ടേബിളിന്‍റെ മറുവശത്തുമുണ്ട് പി യു ഫിനിഷ് ഓപ്പണ്‍ ക്യാബിനറ്റുകള്‍.

നാനോവൈറ്റ് ടോപ്പുള്ള കിച്ചന്‍റെ ബാക്ക് സ്പ്ലാഷില്‍ ഡിസൈനര്‍ ടൈലുകളാണ് ഒട്ടിച്ചത്. വീട്ടിന്‍റെ വിപുലമായ സുരക്ഷാക്രമീകരണങ്ങളുടെ നിയന്ത്രണ സങ്കേതങ്ങളെല്ലാം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.

നിരീക്ഷണക്യാമറയുടെ സര്‍ക്യൂട്ടുകള്‍ മാത്രമേ മാസ്റ്റര്‍ ബെഡ്റൂമില്‍ ഉള്ളൂ. പ്രധാന അടുക്കളയ്ക്കു പുറമേ വിറകടുപ്പുള്ള മറ്റൊരു അടുക്കളയും ഈ വീട്ടിലുണ്ട്.

ആധുനിക സാനിറ്ററി ഫിറ്റിങ്ങുകള്‍ ഉപയോഗിച്ചിട്ടുള്ള ശുചിമുറികളില്‍ മെച്ചപ്പെട്ട ജലവിതരണം ഉറപ്പാക്കുന്നത് പ്രഷര്‍ പമ്പാണ്. ജലശുദ്ധീകരണ സംവിധാനത്തിനു പുറമെ വീടിനെ ഊര്‍ജ്ജക്ഷമമാക്കാനായി സൗരോര്‍ജ്ജ പാനലുകളുമുണ്ട്.

About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*