ലൈറ്റിങ് ഇന്റീരിയറിനനുസരിച്ച്‌

ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ഏതുതരം ലൈറ്റിങ്, എങ്ങനെ എവിടെ വേണം, പ്രകാശസംവിധാനങ്ങളുടെ സ്ഥാനം, രീതി എന്തായിരിക്കണം എന്നിവയൊക്കെ കൃത്യമായി മുന്‍കൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. വിപണിയില്‍ ലഭ്യമായ പുതിയതരം ലൈറ്റിങ് ഫിക്‌സ്ചറുകളെക്കുറിച്ചും ലൈറ്റിങ് ക്രമീകരിക്കുന്നതിനെക്കുറിച്ചും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ലൈറ്റിങ് ഡിസൈനര്‍മാരാണ്. കാരണം മുറിയുടെ സ്ഥലവിസ്തൃതി കൂട്ടിക്കാണിക്കുവാനും, മുറിയുടെ ആംപിയന്‍സ് തന്നെ മാറ്റി മറിക്കാനും, ഒക്കെ സാധ്യമാണെന്നതിനാല്‍ മറ്റെല്ലാ ഫര്‍ണിഷിങ് സാമഗ്രികള്‍ക്കൊപ്പം തന്നെ പ്രാധാന്യം ലൈറ്റുകളുടെ തെരഞ്ഞെടുപ്പിലും നല്‍കണം.

 എല്‍ ഇ ഡി ലൈറ്റുകളാണ് ഇന്ന് ഇന്റീരിയറില്‍ കൂടുതലായും ഉപയോഗിക്കുന്നത്. ലാംപ്‌ഷേഡുകളാണ് പലപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്നത്. കോണ്‍ക്രീറ്റ്, പേപ്പര്‍, മെറ്റല്‍, ബ്രാസ് എന്നിങ്ങനെ വ്യത്യസ്ത ഷേഡോടെ വരുന്ന ഡിസൈനര്‍ ലാംപുകളുണ്ട്. ക്ലാസിക് ശൈലിയിലുള്ള ഒരു വീടിന് മെറ്റല്‍ ഷേഡിലുള്ള ലൈറ്റുകള്‍ ഇണങ്ങും; എന്നാല്‍ സമകാലികശൈലിയിലുള്ള വീടിന് അത് യോജ്യമാകണമെന്നില്ല. അതുകൊണ്ട് ഇന്റീരിയര്‍ ശൈലിയനുസരിച്ചാകണം ലൈറ്റിങ് സാമഗ്രികള്‍ തെരഞ്ഞെടുക്കാന്‍.