ഫിനിഷിങ്ങിലല്ലേ കാര്യം?

ഇന്‍റീരിയറില്‍ ഉപയോഗിക്കുന്ന ഏതൊരു വസ്തുവും അതാതിടങ്ങളില്‍ കൊണ്ടുവന്ന് സ്ഥാപിച്ച് പരിശോധിക്കുകയാണെങ്കില്‍ മാത്രമേ, പണിപൂര്‍ത്തിയാകുമ്പോള്‍ ലഭിക്കാന്‍ പോകുന്ന ഫിനിഷിനെപ്പറ്റി മുന്‍ധാരണ കിട്ടുകയുള്ളൂ. കര്‍ട്ടന്‍, ക്ലാഡിങ്, ലാമിനേറ്റ് ഫിനിഷുകള്‍ ഇവയ്ക്കൊക്കെ ഇതു ബാധകമാണ്.

ഏതൊരു പ്രവൃത്തിയും പരിപൂര്‍ണ്ണതയോടെ ചെയ്താല്‍ മാത്രമേ അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടൂ. ഒരു ഇന്‍റീരിയര്‍ കാണുമ്പോള്‍ ആദ്യം നമ്മുടെ ശ്രദ്ധപതിയുക അതിന്‍റെ ഫിനിഷിങ് വര്‍ക്കുകളിലാണ്.

വിശദാംശങ്ങളില്‍പ്പോലും ശ്രദ്ധ കൊടുത്ത് പൂര്‍ത്തിയാക്കിയ ഒരു ജോലി മാത്രമേ കണ്ണിനും മനസ്സിനും തൃപ്തി നല്‍കൂ. ഒരു വിശദമായ ഇന്‍റീരിയര്‍ ഡ്രോയിങ് നല്‍കുമ്പോള്‍ അതില്‍ എല്ലാ സ്പെസിഫിക്കേഷനുകളും കൃത്യമായി കാണിച്ചിരിക്കും.

ഉപയോഗിക്കേണ്ട ഉത്പന്നങ്ങള്‍, ബ്രാന്‍ഡുകള്‍, ഫിനിഷുകള്‍ എന്നിങ്ങനെ എല്ലാ ഡീറ്റെയ്ലുകളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിര്‍മ്മാണഘട്ടത്തില്‍ പാളിച്ചകള്‍ ഉണ്ടാകുകയില്ല.

ഒരു ഇന്‍റീരിയര്‍ ഡിസൈനര്‍ അയാളുടെ ഡ്രോയിങ്ങില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും ഉത്പന്നമോ, നിറമോ എന്തെങ്കിലുമൊന്ന് ലഭ്യമായില്ലെങ്കില്‍ ഡിസൈനറെ വിവരമറിയിക്കാന്‍ കോണ്‍ട്രാക്ടര്‍ ശ്രദ്ധ പുലര്‍ത്തണം.

ALSO READ: അടിമുടിമാറ്റം

ഡിസൈനറുടെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ പകരം സംവിധാനം കണ്ടെത്താന്‍ പാടുള്ളൂ. അല്ലാതെ ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് പലപ്പോഴും ഏച്ചുകെട്ടിയ അവസ്ഥ ഉണ്ടാകുന്നത്.

ആരാണോ സൈറ്റ് നിയന്ത്രിക്കുന്നത്, അവര്‍ എപ്പോഴും ഡ്രോയിങ്ങുകളെ ആധാരമാക്കി മാത്രം പ്രവര്‍ത്തിക്കുക; കാരണം ഡിസൈനര്‍ക്ക് എല്ലാ സമയത്തും സൈറ്റില്‍ ഉണ്ടായിരിക്കുക സാധ്യമല്ല.

വളരെ വിശദമായ ഒരു ഡ്രോയിങ്ങും കൃത്യമായ ആശയവിനിമയവും ഒരു പ്രോജക്റ്റിനെ കൃത്യതയോടെ, വിചാരിച്ച അതേ മട്ടില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

ഒരു ഡിസൈനര്‍ ശ്രദ്ധ പുലര്‍ത്തേണ്ട ചില നിര്‍ണ്ണായകഘട്ടങ്ങള്‍ ഇനി പറയുന്നവയാണ്.

1. പ്ലാസ്റ്ററിങ് ആരംഭിക്കുന്നതിനു മുമ്പു തന്നെ, ഡ്രോയിങ്ങില്‍ പറഞ്ഞിട്ടുള്ളതുപോലെ തന്നെയാണ് ഇലക്ട്രിക്കല്‍, പ്ലംബിങ് പോയിന്‍റുകളും ഔട്ട്ലെറ്റുകളും ചെയ്തിട്ടുള്ളത് എന്ന് സൈറ്റിലെത്തി ഉറപ്പാക്കുക.

എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിലോ, തെറ്റായിട്ടുണ്ടെങ്കിലോ തിരുത്തേണ്ട ഘട്ടമാണിത്. പ്ലാസ്റ്ററിങ്ങിനുശേഷം വരുത്തുന്ന മാറ്റങ്ങള്‍ ഭിത്തിയുടെ ഫിനിഷിനെ ബാധിക്കും.

ഇന്‍റീരിയറില്‍ ഉപയോഗിക്കുന്ന ഏതൊരു വസ്തുവും അതാതിടങ്ങളില്‍ കൊണ്ടുവന്ന് സ്ഥാപിച്ച് പരിശോധിക്കുകയാണെങ്കില്‍ മാത്രമേ, പണിപൂര്‍ത്തിയാകുമ്പോള്‍ ലഭിക്കാന്‍ പോകുന്ന ഫിനിഷിനെപ്പറ്റി മുന്‍ധാരണ കിട്ടുകയുള്ളൂ.

കര്‍ട്ടന്‍, ക്ലാഡിങ്, ലാമിനേറ്റ് ഫിനിഷുകള്‍ ഇവയ്ക്കൊക്കെ ഇതു ബാധകമാണ്. സൈറ്റില്‍ കൊണ്ടുവന്നു നോക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ ധാരണ കിട്ടുകയുള്ളൂ.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

ഇന്‍റീരിയര്‍ പെയിന്‍റിങ് ആരംഭിക്കുന്നതിനു മുമ്പ് ഏതെങ്കിലുമൊരു ഭിത്തിയില്‍ വിവിധ ഷേഡുകള്‍ അടിച്ചു നോക്കുക.

2. ഫാള്‍സ് സീലിങ്, വുഡ് വര്‍ക്കുകള്‍, ഇന്‍റീരിയര്‍ പാര്‍ട്ടീഷനുകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ സമയമെടുക്കുന്ന ജോലികള്‍. അതിനാല്‍ ഡ്രോയിങ്ങില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മെറ്റീരിയലുകളും, അളവുകളും, ഡിസൈനും അതേ ഗുണനിലവാരത്തില്‍ തന്നെയല്ലേ പ്രാവര്‍ത്തികമാക്കുന്നത് എന്ന് ഉറപ്പാക്കുക.

3. എന്തെങ്കിലും പ്രത്യേക ഫീച്ചറുകള്‍ ഇന്‍റീരിയറിലെ ഫര്‍ണിച്ചറിലോ, ഡെക്കറേഷന്‍ വര്‍ക്കുകളിലോ ചെയ്യുന്നുണ്ടെങ്കില്‍ കാര്‍പെന്‍ററോട് അതിന്‍റെ മാതൃക പ്ലൈവുഡില്‍ ചെയ്തു കാണിക്കാന്‍ ആവശ്യപ്പെടാം.

ALSO READ: ഹരിത ഭംഗിയില്‍

കട്ടിലിന്‍റെ ഹെഡ്ബോര്‍ഡ് അല്ലെങ്കില്‍ വാള്‍പാനല്‍ ഒക്കെ ചെയ്യുമ്പോള്‍ ഒരു മാതൃക ഉണ്ടാക്കിയശേഷം ചോക്കു കൊണ്ട് ഡിസൈന്‍ അടയാളപ്പെടുത്തിയശേഷം പണിയാരംഭിച്ചാല്‍ കൃത്യതയുണ്ടാകും.

പണി തുടങ്ങുന്നതിനു മുന്നേ സൈറ്റിന് അത് ഇണങ്ങുമോ എന്ന കാര്യം ഉറപ്പാക്കാനും സാധിക്കും.

4. കസ്റ്റംമെയ്ഡ് ഫര്‍ണിച്ചര്‍ ആണെങ്കില്‍ ഒരു സാംപിള്‍ പീസ് ഉണ്ടാക്കി നോക്കി അത് തൃപ്തികരമെങ്കില്‍ മാത്രം ബാക്കിയുള്ളവ ഉണ്ടാക്കുക. ആദ്യം തന്നെ എല്ലാംകൂടി ഒരുമിച്ച് നിര്‍മ്മിച്ചെടുക്കരുത്.

5. ലൈറ്റിങ് ഫിക്സ്ചറുകളുടെ ഭംഗിയും, ചേര്‍ച്ചയും, പ്രകടനവും, പ്രയോജനവും പരിശോധിക്കാന്‍ രാത്രികാലങ്ങളില്‍ തന്നെ അവ പ്രകാശിപ്പിച്ചു പരിശോധിക്കുക.

ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ

ഇത്തരം കാര്യങ്ങളില്‍ അതാതു ഘട്ടങ്ങളില്‍ തന്നെ ഡിസൈനറും ക്ലയന്‍റും ശ്രദ്ധ പുലര്‍ത്തിയാല്‍ പണി പൂര്‍ത്തിയാകുമ്പോള്‍ ഖേദിക്കേണ്ടി വരികയില്ല.

ആര്‍ക്കിടെക്റ്റ് കിരണ്‍ സുരേഷ് & ആര്‍ക്കിടെക്റ്റ് അശ്വതി അശോക്

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് കിരണ്‍ സുരേഷ് & ആര്‍ക്കിടെക്റ്റ് അശ്വതി അശോക്, ഫൈന്‍സ്പേസ് ആര്‍ക്കിടെക്റ്റ്സ് & ഇന്‍റീരിയര്‍ ഡിസൈനേഴ്സ്, കൊല്ലം.
ഫോണ്‍: 9495945567. Email: finespacearchitects@yahoo.in

വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*