പച്ചപ്പിനിടയിലെ പ്രൗഢി

  • വിശാലതയും മികച്ച ലാന്‍ഡ്സ്കേപ്പും ഒത്തുചേര്‍ന്ന മിശ്രിത ശൈലിയിലുള്ള ഭവനം.
  • വലുതും ചെറുതുമായ ഗേബിള്‍ റൂഫുകള്‍ നല്‍കിക്കൊണ്ട് എലിവേഷനെ ശ്രദ്ധേയമാക്കുകയായിരുന്നു. ഇന്‍റീരിയറില്‍ കന്‍റംപ്രറി ശൈലിയാണ് കൂടുതലും.

ലാന്‍ഡ്സ്കേപ്പിന്‍റെ പച്ചപ്പിനൊപ്പം ആധുനികതയും ആഡംബരഘടകങ്ങളും ഇഴചേര്‍ത്തപ്പോള്‍ രൂപമെടുത്തത് ആരും ഇഷ്ടപ്പെടുന്ന വസതി.

ട്രഡീഷണല്‍- കൊളോണിയല്‍ ശൈലികളുടെ മിശ്രണം എക്സ്റ്റീരിയറിലും കന്‍റംപ്രറി സ്റ്റൈല്‍ അകത്തളത്തിലും സ്വീകരിച്ചു.

ഡിസൈനര്‍ മുഹമ്മദ് റഫീഖ്(നിംഫ്ര ആര്‍ക്കിടെക്റ്റ്സ്, വടകര) ആണ് ഈ വീടിന്‍റെ രൂപകല്‍പ്പന.

പടിപ്പുരയ്ക്ക് സമാനമായി ഒരുക്കിയ ഗേറ്റ് മുതല്‍ വ്യത്യസ്തത തുടങ്ങുന്നു. വിശാലതയ്ക്കൊപ്പം തുരുത്തുകള്‍ പോലെ ചെടികളുടെ ഹരിതാഭ നിറയുന്നതാണ് ലാന്‍ഡ്സ്കേപ്പ്.

ചെരിച്ചു വാര്‍ത്ത പല തട്ടുകളായുള്ള മേല്‍ക്കൂരയാണ് വീടിന്‍റെ ഗാംഭീര്യത്തിന്‍റെയും എടുപ്പിന്‍റെയും കാരണം. സെമി ഓപ്പണ്‍ രീതിയിലാണ് അകത്തളങ്ങള്‍.

ALSO READ: മിശ്രിതശൈലി

ഇത് പൊതു ഇടങ്ങള്‍ക്കിടയില്‍ ഇണക്കവും സ്ഥലസൗകര്യവും കൂട്ടുന്നു.

കാര്‍ പോര്‍ച്ച്, വരാന്ത, ഫോര്‍മല്‍- ഫാമിലി- അപ്പര്‍ ലിവിങ് ഏരിയകള്‍, ബാത്ത് അറ്റാച്ച്ഡ് ആയ അഞ്ച് കിടപ്പുമുറികള്‍, ഡൈനിങ്, കിച്ചന്‍. വര്‍ക്കേരിയ, ഓഫീസ് റൂം, സ്വിമ്മിങ് പൂള്‍ എന്നിവയാണ് ഈ വീട്ടിലെ ഏരിയകള്‍.

പൂളിനോട് ചേര്‍ന്ന് മിനി സിറ്റൗട്ടും ഉണ്ട്. ഇന്‍റീരിയര്‍ ഫര്‍ണിഷിങ്ങ്, വാതിലുകള്‍, ജാലകങ്ങള്‍, ഗോവണികൈപ്പിടി, സീലിങ്, പാനലിങ് എന്നിവയിലെല്ലാം തേക്കുതടിയുടെ മികവ് കാണാം.

ALSO READ: മലഞ്ചെരുവിലെ വീട്

ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിച്ചാണ് ഫ്ളോറിങ് ചെയ്തത്. പ്ലൈവുഡ് – വെനീര്‍ കോമ്പിനേഷനിലാണ് സ്റ്റോറേജ് സൗകര്യങ്ങള്‍.

തീമിനു യോജിക്കും വിധമുള്ള വാം ലൈറ്റുകള്‍ക്കൊപ്പം ഷാന്‍റിലിയറുകളും അകത്തളത്തെ പ്രഭാപൂരിതമാക്കുന്നു.

Project Facts

  • Designer: P.V Muhammed Rafeeque (Nimfra Architects, Vadakara, Calicut)
  • Project Type: Residential House
  • Owner: Riyas
  • Location: Kuttyadi
  • Area: 7000 Sq.Ft
  • Photography: Ajeeb Komachi
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*