ഈടുറ്റതും കരുത്തേറിയതുമായ ഡ്യൂറാഷൈന്‍ റൂഫിങ് ഷീറ്റുകള്‍

ചോര്‍ച്ചയെ തടയുന്ന ആന്‍റി കാപ്പില്ലറി ഗ്രൂ, മഴവെള്ളം ഒഴുകിപ്പോകുന്നതിനായി വിശാലമായ തടങ്ങള്‍ എന്നിവയാണ് ഡ്യൂറാഷൈന്‍ റൂഫിങ് ഷീറ്റിന്‍റെ മറ്റൊരു പ്രത്യേകത

ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്‍റെ ‘ഡ്യൂറാഷൈന്‍ ബ്രാന്‍ഡിലുള്ള ഗാല്‍വല്യൂം കളര്‍ കോട്ടഡ് റൂഫിങ് ഷീറ്റുകള്‍ ഈട് മനോഹാരിത വില്‍പനാനന്തര സേവനം എന്നിവയാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

ALSO READ: ഒറ്റനിലയില്‍ എല്ലാം

2009 മുതല്‍ കേരള വിപണിയിലുള്ള ടാറ്റയുടെ കരുത്തുറ്റ ഈ ബ്രാന്‍ഡഡ് ഉല്‍പ്പന്നം മഞ്ചേരി ആസ്ഥാനമായ മോഡേണ്‍ ഡിസ്ട്രോപൊളിസ് ലിമിറ്റഡിലൂടെയാണ് ഉത്തര കേരളത്തില്‍ വിതരണം ചെയ്യപ്പെടുന്നത്.

അലൂ-സിങ്ക് കോട്ടിങ്ങോടെയുള്ള ഡ്യൂറാഷൈന്‍ സാധാരണ കളര്‍ ഷീറ്റുകളെ അപേക്ഷിച്ച് 2 മുതല്‍ 3 മടങ്ങ് വരെ കൂടുതല്‍ കാലം ഈടുനില്‍ക്കുന്നു.

550 എംപിഎ യുടെ ദൃഢതയുള്ള ഡ്യൂറാഷൈന്‍ ഷീറ്റിന് കൂടുതല്‍ ഭാരം താങ്ങാന്‍ ശേഷിയുള്ളതിനാല്‍ ഫാബ്രിക്കേറ്റര്‍മാരുടെ ഇഷ്ട ബ്രാന്‍ഡാണ് ഇത്.

ചോര്‍ച്ചയെ തടയുന്ന ആന്‍റി കാപ്പില്ലറി ഗ്രൂ, മഴവെള്ളം ഒഴുകിപ്പോകുന്നതിനായി വിശാലമായ തടങ്ങള്‍ എന്നിവയാണ് ഡ്യൂറാഷൈന്‍ റൂഫിങ് ഷീറ്റിന്‍റെ മറ്റൊരു പ്രത്യേകത.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

ഡ്യൂറാഷൈന്‍ ഉല്‍പന്ന ശ്രേണിയിലെ മറ്റ് ഉത്പന്നങ്ങളാണ് ഡ്യൂറാഷൈന്‍ വാള്‍, ഡ്യൂറാഷൈന്‍ ലൈനര്‍, ലോങ് ലൈന്‍ ക്രിമ്പ് എന്നിവ.

പ്രീഫാബ്രിക്കേറ്റഡ് ബില്‍ഡിങ്ങുകളുടെ ചുമര്, കാര്‍ ഷെഡ് പോലുള്ളവയുടെ റൂഫിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഡ്യൂറഷൈന്‍ വാള്‍ ഷീറ്റുകള്‍ ഉപയോഗിക്കുന്നത്.

ഫാള്‍സ് സീലിങ്, ഇന്‍റീരിയര്‍ വാള്‍ പാനല്‍ തുടങ്ങിയവയ്ക്കും ഷോറൂമുകള്‍ക്ക് മുകളില്‍ എസിപി ബോര്‍ഡിന് പകരമായും ഡ്യൂറാഷൈന്‍ ലൈനറുകള്‍ ഉപയോഗിച്ചു വരുന്നു.

ALSO READ: ഹൈടെക് വീട്

എസിപി ബോര്‍ഡിനെ അപേക്ഷിച്ച് വിലക്കുറവും ആകാര ഭംഗിയും ഉള്ള ഡ്യൂറാഷൈന്‍ ലൈനര്‍ വെഹിക്കിള്‍ ഷോറൂമുകളുടെ നിര്‍മ്മാണത്തില്‍ സ്ഥിരം സാന്നിധ്യമായി മാറിയിട്ടുണ്ട്.

റൂഫിങ്ങില്‍ നിന്നും മഴവെള്ളം ശരിയായ രീതിയില്‍ ഒലിച്ചുപോകുന്നതിനും റൂഫിങ് സ്ട്രക്ചറിന്‍റെ ഭംഗിക്കും അത്യന്താപേക്ഷിതമായതാണ് ക്രിമ്പ് ഷീറ്റുകള്‍.

YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം

ലോങ്ലൈന്‍ ക്രിമ്പ് ഉപയോഗിച്ച് റൂഫിങ് ചെയ്യുമ്പോള്‍ ഗട്ടര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.

ഡ്യൂറാഷൈന്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലുടനീളം മിതമായ നിരക്കില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഡേണ്‍ ഡിസ്ട്രോപൊളിസ് ലിമിറ്റഡ്, മോഡേണ്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ്, ചേപ്പൂര്‍, ആനക്കയം(പി.ഒ) മലപ്പുറം-676509 ടോള്‍ഫ്രീ: 1800 121 2354

Web: www.moderndistropolis.com, Email: modern@moderndistripolis.com

About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*