
ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ജെയിംസ് ജോസഫ് പറയുന്നു
$ എന്തായിരിക്കും ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
പലവിധ ആവശ്യങ്ങള്‍ക്കുപകരിക്കുന്ന സ്പേസുകള്‍, ഒതുക്കമുള്ള (Compact) ഡിസൈന്‍, വഴക്കമുള്ളതും (Flexible) മൊഡ്യൂളുകളാക്കാവുന്നതുമായ (modular) ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ആര്‍ക്കിടെക്ചര്‍.
ALSO READ: ഹരിത ഭംഗിയില്‍
കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?
കേരളത്തിലെ വാസ്തുകലയില്‍ ഇന്ന് പൊതുവായ ഒരു സ്വഭാവം കാണാനില്ല. കന്റംപ്രറി, ട്രഡീഷനല്‍, തനതു വാസ്തു കല തുടങ്ങിയ ശൈലികളാണ് കൂടുതലായി കണ്ടുവരുന്നത്. എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
താങ്കള്‍ക്ക് പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
തനതുവാസ്തുകല (Vernacular Architecture)
ഒരു വീടിന്റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?
ഗുണനിലവാരമുള്ള സ്പേസുകള്‍; സമൃദ്ധമായ കാറ്റും വെളിച്ചവും.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
ഒരു വീടിന്റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?
മറ്റ് പ്രദേശങ്ങളില്‍ നമ്മള് കണ്ട് ഇഷ്ടപ്പെടുന്ന ആര്‍ക്കിടെക്ചര്‍ ശൈലി അതേപടി നമ്മുടെ പ്രദേശത്തേക്ക് അനുകരിക്കാന്‍ ശ്രമിക്കരുത്. അതാത് പ്രദേശത്തെ പ്രത്യേകതകളും വ്യത്യാസങ്ങളും മനസ്സിലാക്കി വേണം ഡിസൈന്‍ ചെയ്യേണ്ടത്.
ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ എന്തുതരം വീടായിരിക്കും താങ്കള്‍ ചെയ്യുക?
വീട് പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ സവിശേഷതകളും കാലാവസ്ഥയും ഉപഭോക്താവിന്റെ ആവശ്യങ്ങളും മനസ്സിലാക്കിയായിരിക്കും എപ്പോഴും ഞാന്‍ ഡിസൈന്‍ ചെയ്യുന്നത്.
പരിമിത ബഡ്ജറ്റുള്ള ഒരു ക്ലയന്റിനു വേണ്ടി എന്തു ഡിസൈന്‍ ന ിര്ദ്ദേശിക്കും?
ഓപ്പണ്‍ പ്ലാനിങ്, തദ്ദേശീയമായ നിര്‍മ്മാണ സാമഗ്രികള്‍, പ്രാദേശിക തൊഴിലാളികള്‍, റീസൈക്കിള്‍ ചെയ്തവയോ റീയൂസ് ചെയ്യുന്നവയോ ആയ നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഡിസൈന്‍.
ALSO READ: എല്ലാംകൊണ്ടും കന്റംപ്രറി
താങ്കളുടെ പ്രോജക്റ്റില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ മെറ്റീരിയല്‍/ഉല്‍പ്പന്നം?
ലാക്വേഡ് ഗ്ലാസ് (Lacquered Glass)
താങ്കളുടെ പ്രോജക്റ്റില്‍ ഇനി പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം അഥവാ മെറ്റീരിയല്‍?
ഗ്ലാസ് ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ് (Glass Fibre Reinforced Concrete GFRC)

സ്വന്തം വീടിനെക്കുറിച്ച്?
എല്ലാവരെയും പോലെ തന്നെ എനിക്കും എന്റെ വീട് ഏറ്റവും പ്രിയപ്പെട്ടതാണ്. കാഞ്ഞിരപ്പള്ളിയില്‍ ആണ് എന്റെ വീട്. തനതു വാസ്തുകലയോടൊപ്പം കന്റംപ്രറി ശൈലിയും ചേര്‍ന്നതാണ് ഇതിന്റെ രൂപകല്പന.
എല്ലാ സ്പേസിനും അതിന്റേതായ പ്രാധാന്യം നല്‍കിയും ആവശ്യത്തിനുള്ള കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിലും തന്നെയാണ് ഈ ഭവനം ചെയ്തിരിക്കുന്നത്.
കുടുംബത്തിലുള്ള എല്ലാവരുടെയും ആവശ്യങ്ങള്‍ക്കും അവരുടെ വിനോദത്തിനും ഉല്ലാസത്തിനും ഡിസൈനില്‍ കൂടുതല്‍ ഊന്നല്‍ നല്കിയിരിക്കുന്നു.
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment