
ഡിസൈനിങ് നിര്‍മ്മാണ രംഗങ്ങളിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് നല്കുന്ന ‘ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19 – ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റ് ഓഫ് ദി ഇയര്‍’ പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു.
ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റുകളുടെ ഗുണനിലവാരവും പുതുമയും കണ്ടെത്തി അംഗീകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഡിബി സൂപ്പര്‍ബ്രാന്‍ഡ്സ് അവാര്‍ഡ്സിന്റെ ലോഗോ പ്രകാശനം ഇക്കഴിഞ്ഞ ജൂലായില്‍ ന്യൂഡല്‍ഹിയില്‍ വച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് നിര്‍വ്വഹിച്ചത്.
പൊതുജന പങ്കാളിത്തത്തോടെ അഞ്ചുമാസക്കാലം ഓണ്‍ലൈനായും (www.dbsuperbrands.com) ഓഫ് ലൈനായും (വിവിധ മാഗസിനുകളിലൂടെയും ഡീലര്‍ നെറ്റ്വര്‍ക്കിലൂടെയും) നടന്ന വോട്ടിങ്ങിലൂടെയാണ് വിവിധ വിഭാഗങ്ങളിലെ 100 ല്‍ പരം ഉല്‍പ്പന്നങ്ങളില്‍ നിന്ന് മികച്ച 7 ആര്‍ക്കിടെക്ചറല്‍ ഉത്പന്നങ്ങളെ തെരഞ്ഞെടുത്തത്.
പൊതുജനങ്ങളും നിര്‍മ്മാണരംഗത്തെ പ്രമുഖരും പുരസ്ക്കാര നിര്‍ണ്ണയത്തില്‍ പങ്കാളികളായിരുന്നു. ‘ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് പ്രൊമോകളിലൂടെ 50,26,142 ഉപഭോക്താക്കളിലേക്കെത്താന്‍ കഴിഞ്ഞത് സംഘാടകരായ ഡിസൈനര്‍ പബ്ലിക്കേഷന്‍സ് ഗ്രൂപ്പിന് ഏറെ അഭിമാനകരമാണ്.
സേവനമികവും നിലവാരവും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും മുന്‍നിര്‍ത്തി വാസ്തുകലാരംഗത്ത് ഉപയോഗിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് ഇദംപ്രഥമമായി നല്കപ്പെട്ട പുരസ്കാരമാണിത്.
ഉപഭോക്താക്കളുടെ സംതൃപ്തി, പ്രസ്തുത ബ്രാന്‍ഡിനെ കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള അവബോധം, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സംഘടിത സാമൂഹിക ഉത്തരവാദിത്വം), പരിസ്ഥിതി സൗഹൃദ സമീപനം, ഗുണമേന്മ എന്നീ മാനദണ്ഡങ്ങളെ ആസ്പദമാക്കിയാണ് ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് പുരസ്ക്കാരങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടത്.
ഡിസംബര്‍ 21 ശനിയാഴ്ച വൈകിട്ട് കൊച്ചി താജ് ഗേറ്റ് വേയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന ആര്‍ക്കിടെക്റ്റുകളും അകത്തളാലങ്കാര വിദഗ്ധരും സാംസ്ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം
പി.കെ ശശിധരന് – സെറ സാനിറ്ററി വെയര്‍ (സാനിറ്ററി വെയര്‍), വി.പരമേശ്വരന് -വാട്ടര്‍ ടെക്ക് (പൈപ്പ്സ് & ഫിറ്റിങ്സ്), എസ്റ്റസ് ജോസ് – സെറ സെനേറ്റര്‍ കുസിന്‍ (മോഡുലാര്‍ കിച്ചന്), സന്ദീപ് സ്പാല്‍ – സണ്‍ബ്ലേസ് അപ്ലയന്‍സസ് (കിച്ചന് അപ്ലയന്‍സസ് & ആക്സസറീസ്), ജയദീപ് നരസിംഹന് – സെറ ടൈല്‍സ് (ഫ്ളോറിങ്), ഹരീഷ് ഹൊലലു – സെയിന്റ് ഗോബെയ്ന്‍ ഷിംഗിള്‍സ് (റൂഫിങ്), ഷഹീസ് മഠപ്പുരയില്‍ – ഷെറോ പ്ലൈ (പ്ലൈവുഡ്സ്) എന്നിവര്‍ ബ്രാന്‍ഡുകളെ പ്രതിനിധീകരിച്ച് പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി.
ALSO READ: ഹൈടെക് വീട്
മുതിര്‍ന്ന ആര്‍ക്കിടെക്റ്റുകളായ രമേഷ് ജെ. തരകന്, ജി.ശങ്കര്‍, ആര്. കെ രമേഷ്, എസ്. ഗോപകുമാര്‍, ജോസ് കെ മാത്യു, ജെഫ് ആന്റണി, സുധീര്‍ ബാലകൃഷ്ണന് എന്നിവരാണ് പുരസ്ക്കാരങ്ങള്‍ നല്‍കിയത്.
പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ഹരി നായര്‍ (സി.ഇ.ഒ, പ്രൊഫസര്‍, സാവന്ന കോളേജ് ഓഫ് ആര്‍ട്ട് & ഡിസൈന്‍, യു.എസ്) മുഖ്യപ്രഭാഷണം നടത്തി.

ഉപഭോക്താവിനെ കേന്ദ്രീകരിച്ചും, ആകര്‍ഷക ഡിസൈനുകള്‍ സ്വീകരിച്ചുകൊണ്ടും, വിപണന സാധ്യതകള്‍ തിരിച്ചറിഞ്ഞും, പരിചയസമ്പത്തിലൂടെയും, വിശ്വാസ്യത ഊട്ടിയുറപ്പിച്ചു കൊണ്ടും മാത്രമേ ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ നിലനില്ക്കാനാകൂ എന്ന് അദ്ദേഹം ഉദാഹരണസഹിതം ഓര്‍മ്മിപ്പിച്ചു.
ALSO READ: മിശ്രിതശൈലി
പുരസ്ക്കാര ജേതാക്കളായ ബ്രാന്‍ഡ് പ്രതിനിധികളെ പങ്കെടുപ്പിച്ച് പൊതുജനങ്ങളേയും പ്രൊഫഷണലുകളേയും ബ്രാന്‍ഡുകളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ആര്‍ക്കിടെക്റ്റ് കുര്യന് എബ്രഹാം മോഡറേറ്ററായിരുന്നു.

തങ്ങളുടെ ബ്രാന്‍ഡിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതെങ്ങനെ, അതിനു സഹായിക്കുന്ന നയപരിപാടികള്‍ എന്താണ്, ദ്രുതഗതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന വിപണിയില്‍ പൊതുജനാവബോധം നിലനിര്‍ത്താനുള്ള തുടര്‍പരിശ്രമങ്ങള്‍ എന്താണ് എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു.

ഐ.ഐ.ഐ.ഡി ഫൗണ്ടേഷന് ഡേ ആഘോഷവും പുരസ്ക്കാര നിശയുടെ ഭാഗമായി നടന്നു.
ALSO READ: മലഞ്ചെരുവിലെ വീട്
ഐ.ഐ.ഐ.ഡിയുടെ ദേശീയ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയായ ആര്‍ക്കിടെക്റ്റ് ജബീന്‍ എല്‍ സക്കറിയാസിനെ (ചീഫ് ആര്‍ക്കിടെക്റ്റ്, ജബീന്‍ സക്കറിയാസ് ആര്‍ക്കിടെക്റ്റ്സ്, കൊച്ചി), ആര്‍ക്കിടെക്റ്റ് എല്‍ ഗോപകുമാര്‍ ആദരിച്ചു.

പുരസ്ക്കാരദാനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കോഫീ ടേബിള്‍ ബുക്കിന്റെ പ്രകാശനം ആര്‍ക്കിടെക്റ്റുകളായ ജബീന്‍ എല്‍ സക്കറിയാസ്, പ്രൊഫ. മനോജ് കുമാര്‍ കിണി (പ്രിന്‍സിപ്പാള്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ & ഐ യു ഡി ഐ നാഷണല്‍ സെക്രട്ടറി) എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

ആര്‍ക്കിടെക്റ്റ് എല്‍. ഗോപകുമാര്‍, ഡോ. രമ എസ് കര്‍ത്ത, സി.കെ.കെ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
തങ്ങള്‍ക്കു പരിചിതമായതും മുടക്കുന്ന പണത്തിനു തക്ക മൂല്യം നല്‍കുന്നതുമായ ഉല്‍പ്പന്നങ്ങളെയും അവയുടെ നിര്‍മ്മാതാക്കളേയും തെരഞ്ഞെടുക്കാന്‍ പൊതുജനങ്ങളും പ്രൊഫഷനലുകളും കാണിച്ച താത്പര്യമാണ് ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സിന്റെ വിജയത്തിന് നിദാനമായത്.

ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’20, 2020 ഡിസംബറില്‍ നടക്കുമെന്ന് സംഘാടകരായ ഡിസൈനര്‍ പബ്ലിക്കേഷന്‍സ് ചടങ്ങില്‍ അറിയിക്കുകയുണ്ടായി.
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment