ക്യൂട്ട് & എലഗന്‍റ്

ഉയര്‍ന്ന മുഖപ്പോടുകൂടിയ ട്രഡീഷണല്‍- കന്‍റംപ്രറി വീട്

വാതിലുകള്‍, ജനലുകള്‍, കട്ടിലുകള്‍ എന്നിവ പണിയാനും ശ്രദ്ധേയമായ ഹൈലൈറ്റുകള്‍ ഒരുക്കാനും തേക്കു തടി ഉപയോഗിച്ചത് മൂലം പ്രൗഢി ഉറപ്പാക്കാനായി.

മിതവും കൂര്‍മവുമായ ഡിസൈന്‍ ഘടകങ്ങള്‍ കൊണ്ട് ആരുടെയും ശ്രദ്ധകവരുന്നതാണ് ഈ വീട്.

ടവര്‍ പോലെ ഉയര്‍ന്ന മുഖപ്പും പൂര്‍വ്വാധികം ചെരിവൊത്ത മേല്‍ക്കൂരകളും ചേര്‍ന്ന, ട്രഡീഷണല്‍- കന്‍റംപ്രറി ശൈലികള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീട് നഹാസിനും കുടുംബത്തിനും വേണ്ടി ഡിസൈനര്‍മാരായ മുഖില്‍ എം.കെ, രാഗേഷ് സി.എം, ബബിത് എസ്.ആര്‍, ഡിജേഷ് ഒ (കണ്‍സേണ്‍ ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍റ്സ്, കോഴിക്കോട്) എന്നിവര്‍ ചേര്‍ന്നാണ് ഡിസൈന്‍ ചെയ്തത്.

BABITH S.R, RAGESH C.M, MUKHIL M.K & DIJESH O

വൈറ്റ് ഫിനിഷിന്‍റെ ആധിപത്യവും ഡാര്‍ക്ക് ടോണ്‍ സെറാമിക്ക് ടൈലിന്‍റെ പ്രൗഢിയുമുള്ള എക്സ്റ്റീരിയറിന്‍റെ സ്റ്റേറ്റ്മെന്‍റ് സ്റ്റൈല്‍ എന്ന് പറയാവുന്നത് മുഖപ്പില്‍ ഹൈലൈറ്റായി പതിപ്പിച്ച നാച്വറല്‍ ബ്രിക്ക് കട്ടകളാണ്.

ഈ ഡിസൈനിനൊപ്പം ഒറ്റപ്പാളി ജാലകങ്ങളും കോര്‍ണര്‍ വിന്‍ഡോകളും പ്ലാസ്റ്ററിങ്ങ്- ഡയമണ്ട് പാറ്റേണുകളും കൂടി ചേരുമ്പോള്‍ ഭംഗിയോടൊപ്പം പ്രൗഢിയും ഉറപ്പാകുന്നു.

പല തുരുത്തുകളായി ചെയ്ത കൊറിയന്‍ വെല്‍വെറ്റ് ഗ്രാസിന്‍റെ ലാന്‍ഡ്സ്കേപ്പിങും ചെടികളും മുറ്റത്തെ സുന്ദരമാക്കുന്നു. മുറ്റം ഇന്‍റര്‍ലോക്ക് ചെയ്യാന്‍ തന്തൂര്‍ സ്റ്റോണ്‍ ഉപയോഗിച്ചു.

ചെടികള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് എക്സ്റ്റേണല്‍ കോര്‍ട്ട്യാര്‍ഡുകളും വീടിനോടു ചേര്‍ന്ന് ഉള്‍പ്പെടുത്തി.

സിറ്റൗട്ട്, ഫോയര്‍, ഫോര്‍മല്‍-അപ്പര്‍- ലേഡീസ് ലിവിങ് ഏരിയകള്‍, ഡൈനിങ് സ്പേസ്, കിച്ചന്‍, വര്‍ക്കേരിയ, ബാത്ത്റൂമുകളോട് കൂടിയ അഞ്ച് ബെഡ്റൂമുകള്‍,ബാല്‍ക്കണി എന്നിവയാണ് ഈ വീട്ടിലെ സ്പേസുകള്‍.

രണ്ടു ബെഡ്റൂമുകളില്‍ ബേ വിന്‍ഡോ സൗകര്യവും ഉള്‍പ്പെടുത്തി. തേക്കു തടിയുടെ പ്രൗഢി നിറയുന്നതാണ് അകത്തളം.

വാതിലുകള്‍, ജനലുകള്‍, കട്ടിലുകള്‍ എന്നിവ പണിയാനും ശ്രദ്ധേയമായ ഹൈലൈറ്റുകള്‍ ഒരുക്കാനും തേക്കു തടിയാണ് ഉപയോഗിച്ചത്.

സിറ്റൗട്ടില്‍ നിന്ന് പ്രവേശിക്കുന്ന വിധത്തിലുള്ള ഫോയര്‍ ഒരുക്കിയതും തേക്കു തടി കൊണ്ടാണ്.

ഫോര്‍മല്‍ ലിവിങ്- ഡൈനിങ് ഏരികള്‍ക്കിടയില്‍ ഒരു ഡെക്ക് വാക്ക് വേ പോലെ ഒരുക്കിയ ഫോയര്‍ ഇതേ വീതിയുള്ള പാനലായി ഭിത്തിയിലേക്കും തുടരുന്നു.

ലിവിങ് ഏരിയകളിലെ സോഫകള്‍ ഒഴികെയുള്ള എല്ലാ ഫര്‍ണിച്ചറും കസ്ററമൈസ് ചെയ്തെടുക്കുകയായിരുന്നു. ഓഫ് വൈറ്റും തേക്ക് ഫിനിഷും ചേരുന്ന കാമല്‍ – വൈറ്റ് തീമാണ് അകത്തളത്തിന്‍റേത്.

RELATED READING: ശൈലികള്‍ക്കപ്പുറം ഔട്ട്‌ഡേറ്റാവാത്ത ആഡംബര വീട്

വെനീറും ജിപ്സവും ചേര്‍ന്നുള്ള സീലിങ്ങില്‍ പോലും ഈ തീം തുടരുന്നുണ്ട്. പ്ലൈവുഡ്- വെനീര്‍ കോമ്പിനേഷനില്‍ വാഡ്രോബുകളും ഹെഡ്സൈഡ് പാനലിങ്ങുകളും ചെയ്തു.

കിച്ചനില്‍ മള്‍ട്ടിവുഡ്- വെനീര്‍- ഓട്ടോപെയിന്‍റ് കോമ്പിനേഷനിലാണ് കബോഡുകള്‍ ഒരുക്കിയത്. ഫ്ളോറിങ്ങിന് ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിച്ചു.

ഗോവണിപ്പടികള്‍ തേക്കു തടിയും കൈവരികള്‍ ടഫന്‍ഡ് ഗ്ലാസും ഉപയോഗിച്ച് പണിതവയാണ്.

RELATED READING: ടോട്ടല്‍ കന്‍റംപ്രറി

ഗോവണി ഏരിയയോട് ചേര്‍ന്ന ലേഡീസ് ലിവിങ് ഏരിയയില്‍ മാത്രം ഫ്ളോറിങ്ങിന് വുഡന്‍ ടൈല്‍ ഉപയോഗിച്ചു.

ഡിസൈന്‍ മികവും സൗകര്യങ്ങളും സന്തുലിതമാകുന്നതോടൊപ്പം ലളിതമായ പ്രൗഢിയുടെ അംശങ്ങളും ചേര്‍ന്നു രേഖപ്പെടുത്തുന്നു ഈ വീട്.

Project Details

  • Designers: Mukhil M.K, Ragesh C.M, Dijesh O & Babith S.R (Concern Architectural Consultant, Kozhikode)
  • Project Type: Residential House
  • Owner: Nahas
  • Location: Kandoth Para, Narikkuni
  • Year Of Completion: 2019
  • Area: 4000 Sq. Ft.
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*