ഹരിത ഭംഗിയില്‍

പുറത്തെ പച്ചപ്പിനെ പരമാവധി അകത്തേക്കാവാഹിച്ചു കൊണ്ട് തികച്ചും ആഡംബരപൂര്‍ണ്ണവും ആരോഗ്യകരവുമായി ഒരുക്കിയ അകത്തളം. വീടിന്‍റെ അകത്തളം കസ്റ്റമൈസ്ഡായി അലങ്കരിക്കാന്‍ ചില പൊളിച്ചു പണിയലുകള്‍ നടത്തേണ്ടിയും ഇലക്ട്രിക്ക് ഫിറ്റിങ്ങുകള്‍ മാറ്റി സ്ഥാപിക്കേണ്ടിയും വന്നിട്ടുണ്ട്.

സ മകാലിക ശൈലീ ഘടകങ്ങളെ പൂര്‍ണ്ണമായും സ്വാംശീകരിച്ചു കൊണ്ട് ജിഞ്ചര്‍ കൗണ്ടി വില്ല പ്രോജക്ടിന്‍റെ ഭാഗമായി ഒരുക്കിയ വീടാണിത്.

ഡിസൈനറായ ലിന്‍സണ്‍ ജോളി(ഡെല്‍ആര്‍ക്ക് ആര്‍ക്കിടെക്റ്റ്സ് & ഇന്‍റീരിയേഴ്സ്, എറണാകുളം) ആണ് പുറത്തെ പച്ചപ്പിനെ പരമാവധി അകത്തേക്കാവാഹിച്ചു കൊണ്ട് തികച്ചും ആഡംബരപൂര്‍ണ്ണവും ആരോഗ്യകരവുമായി ഇവിടുത്തെ അകത്തളം അലങ്കരിച്ചത്.

ബോക്സ് മാതൃകയിലാണ് എലിവേഷന്‍. മേല്‍ക്കൂരയിലെ വൃത്തമാതൃകയും പൂമുഖത്തൂണുകളിലേയും കാര്‍പോര്‍ച്ചിന്‍റെ പിന്നിലെ ഭിത്തിയിലേയും നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങുമാണ് വീടിന്‍റെ ആദ്യ കാഴ്ചയില്‍ കണ്ണിലുടക്കുക.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

കാര്‍പോര്‍ച്ചിന്‍റെ മേല്‍ക്കൂരയുടെ തുടര്‍ച്ചയെന്നോണം മുന്‍വശത്ത് പര്‍ഗോള നല്‍കി ടഫന്‍ഡ് ഗ്ലാസിട്ടിട്ടുണ്ട്. ഫ്രണ്ട് ടെറസില്‍ നല്‍കിയ പ്ലാന്‍റര്‍ ബോക്സും ഡിസൈന്‍ എലമെന്‍റായി മാറുന്നുണ്ട്.

പേവിങ് ടൈല്‍ പാകിയ മുന്‍മുറ്റത്തിന്‍റെ വശങ്ങളില്‍ പുല്‍ത്തകിടിയും ചെറുചെടികളും ഇടംനേടിയിരിക്കുന്നു.

ലിവിങ്, ഡൈനിങ്, മെയിന്‍ കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍, സ്റ്റോര്‍ റൂം, അപ്പര്‍ലിവിങ് കം സ്റ്റഡി ഏരിയ, ഹോം തീയേറ്റര്‍, പാഷ്യോ, മുകള്‍നിലയിലെ മള്‍ട്ടിപര്‍പ്പസ്ഏരിയ, നാല് ബാത് അറ്റാച്ച്ഡ് കിടപ്പുമുറികള്‍ എന്നിവയാണ് ഇവിടുത്തെ ഏരിയകള്‍.

ALSO READ: മിശ്രിതശൈലി

തികച്ചും കസ്റ്റംമെയ്ഡായി ഒരുക്കിയ അകത്തളത്തിലുടനീളം ഫാള്‍സ് സീലിങ് ചെയ്തതിനൊപ്പം എക്സ്ഹോസ്റ്റ് ഫാനും ഉള്‍പ്പെടുത്തിയതിനാല്‍ വീട്ടകം സദാ ഊര്‍ജ്ജസ്വലവും കുളിര്‍മ്മയേറിയതുമാണ്.

ഫോര്‍മല്‍ ലിവിങ്ങിലും കിടപ്പുമുറികളിലും കസ്റ്റംമെയ്ഡ് വാള്‍ പെയിന്‍റിങ്ങുകള്‍ ഇടം നേടിയത് എടുത്തു പറയത്തക്കതാണ്. ഡൈനിങ് ടേബിളിന് പ്രാമുഖ്യം ലഭിക്കത്തക്കവിധം ലളിതസുന്ദരമായാണ് ഇവിടുത്തെ ഡൈനിങ് ഒരുക്കിയത്.

ഡേ ലൈറ്റ് ഡിന്നര്‍ നടത്താന്‍തക്കവിധം വാംടോണ്‍, വൈറ്റ് ടോണ്‍, വാം വൈറ്റ് ടോണ്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ടോണുകളിലുള്ള ഹാങ്ങിങ് ലൈറ്റുകളും ഇവിടെയുണ്ട്. തികഞ്ഞ സ്വകാര്യതയോടെ ഒരുക്കിയ പാഷ്യോയിലേക്കാണ് ഇവിടുത്തെ സ്ലൈഡിങ് ഡോര്‍ നയിക്കുന്നത്.

ALSO READ: കന്‍റംപ്രറി ശൈലിയോട് ആഭിമുഖ്യം കൂടുന്നു

പരമാവധി പുള്‍ഔട്ട് ക്യാബിനറ്റുകളുള്ള രണ്ട് അടുക്കളകളിലും ഹുഡും ഹോബും ക്രമീകരിച്ചിട്ടുണ്ട്. തടിപ്പടവുകളുള്ള ഗോവണി അപ്പര്‍ലിവിങ് കം സ്റ്റഡി ഏരിയയിലേക്കാണ് നയിക്കുന്നത്.

ഇതിനടുത്തുള്ള ഹോം തീയേറ്ററില്‍ ‘L’ ഷേപ്പ് സീറ്റിങ് നല്‍കിയത് വ്യത്യസ്തതയാണ്.

ഇവിടുത്തെ നാല് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകളിലും പ്രത്യേക ഡ്രസിങ് യൂണിറ്റുകള്‍, സിറ്റിങ് സ്പേസ്, സ്റ്റഡി കം വര്‍ക്ക് സ്പേസ് എന്നിവയുണ്ട്.

ചെറുചടങ്ങുകള്‍ നടത്തത്തക്ക വിധം ഒരുക്കിയ മള്‍ട്ടിപര്‍പ്പസ് സ്പേസ്, വാഷ്ഏരിയ, കോമണ്‍ ബാത്റൂം എന്നിവയും വീടിന്‍റെ മുകള്‍നിലയിലുണ്ട്.

വില്ലാ പ്രോജക്ടിന്‍റെ ഭാഗമായ വീടിന്‍റെ അകത്തളം കസ്റ്റമൈസ്ഡായി അലങ്കരിക്കാന്‍ ചില പൊളിച്ചു പണിയലുകള്‍ നടത്തേണ്ടിയും ഇലക്ട്രിക്ക് ഫിറ്റിങ്ങുകള്‍ മാറ്റി സ്ഥാപിക്കേണ്ടിയും വന്നിട്ടുണ്ട്.

വില്ലകളുടേയും മറ്റു വീടുകളുടേയും നിര്‍മ്മാണ വേളയില്‍ തന്നെ ഡിസൈനറെ സമീപിക്കുകയും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയും ചെയ്താല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകുമെന്ന് ലിന്‍സണ്‍ ജോളി പറഞ്ഞു വയ്ക്കുന്നു.

Project Facts

  • Designer: Linson Jolly ( Del Arch Architects & Interiors, Ernakulam)
  • Project Type: Residential House
  • Owner: Binoy C Mani
  • Location: Kolenchery, Patham Mile
  • Year Of Completion: 2018
  • Area: 2500 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*