മണ്ണില്‍ വിരിഞ്ഞൊരു ശില്പം പോലെ

സുസ്ഥിര വാസ്തുകലയുടെ പാഠങ്ങള്‍ അകത്തും പുറത്തും നിറഞ്ഞു നില്‍ക്കുന്നതാണ് ആര്‍ക്കിടെക്റ്റ് ആല്‍ബിന്‍ പോളിന്‍റെയും കുടുംബത്തിന്‍റെയും ഈ വീട്. പുനരുപയോഗത്തിന്‍റെ സാധ്യതകളെ ഏറെ പരിഗണിച്ചു കൊണ്ടുള്ളതാണ് ഇത്.

ഓടു കമ്പനി പൊളിച്ചപ്പോള്‍ കിട്ടിയ ചുടുകട്ടയുപയോഗിച്ച് സ്ട്രക്ചര്‍ തീര്‍ത്തിരിക്കുന്നു.

ഒരു ആര്‍ക്കിടെക്റ്റ് സ്വന്തം വീടു ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്ത് നിര്‍മ്മിച്ചിട്ടുള്ളതാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് അവിട്ടത്തൂരിലുള്ള ആര്‍ക്കിടെക്റ്റ് ആല്‍ബിന്‍ പോളിന്‍റെ ഈ വീട്.

സുസ്ഥിര വാസ്തുകലയുടെ പാഠങ്ങള്‍ അകത്തും പുറത്തും നിറഞ്ഞു നില്‍ക്കുന്നതും വാസ്തുകലയുടെ മികവുകൊണ്ടും സ്വാഭാവികത കൊണ്ടും അകത്തള ഭംഗിയേറുന്ന ഈ വീട് പുനരുപയോഗത്തിന്‍റെ സാധ്യതകളെ ഏറെ പരിഗണിച്ചിട്ടുള്ള ഒന്നു കൂടിയാകുന്നു.

ഫൗണ്ടേഷനു സിമന്‍റു ബ്ലോക്കും ബെല്‍റ്റും നല്‍കി. ഓടു കമ്പനി പൊളിച്ചപ്പോള്‍ കിട്ടിയ ചുടുകട്ടയുപയോഗിച്ച് സ്ട്രക്ചര്‍ തീര്‍ത്തു.

ജനാലകള്‍ക്ക് ഗ്രില്ലും മരത്തിന്‍റെ ഫ്രെയിമും പ്രത്യേകം ചെയ്ത് എടുത്തു. ഇങ്ങനെ ചെയ്തതുമൂലം വലിപ്പം കുറയ്ക്കാനും. അതുവഴി ചെലവ് ലഘൂകരിക്കുവാനും കഴിഞ്ഞു.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

ഗ്രൗണ്ട് ഫ്ളോറിന്‍റെ മേല്‍ക്കൂരക്ക് സ്റ്റീല്‍ ഫ്രെയിമാണുപയോഗിച്ചത്. സ്റ്റീല്‍ ഫ്രെയിമുകള്‍ക്കിടയില്‍ വി ബോര്‍ഡു നല്‍കി. അതിനുമുകളില്‍ വാട്ടര്‍ പ്രൂഫ് ചെയ്ത് ടൈലുകള്‍ വിരിച്ചു.

ഫസ്റ്റ് ഫ്ളോറിന്‍റെ റൂഫും ഇതുപോലെ തന്നെ സ്റ്റീല്‍ ഫ്രെയിമും വി ബോര്‍ഡില്‍ സിലിക്കോണും നല്‍കി. എന്തെങ്കിലും കാരണവശാല്‍ ബോര്‍ഡു നീങ്ങി പോകാതിരിക്കുവാനും അതുമൂലം നനയാതിരിക്കാനുമാണ് സിലിക്കോണ്‍ നല്‍കിയത്.

ഇതിനും മുകളില്‍ പര്‍ളിന്‍ സ്ക്രൂ ചെയ്ത് അതിനു മുകളിലാണ് ഓടു വിരിച്ചിരിക്കുന്നത്. ഓടുകള്‍ പുനരുപയോഗിച്ചവയാകുന്നു. വി ബോര്‍ഡിനും മേല്‍ക്കൂരക്കും ഇടയില്‍ ഒരിഞ്ചിന്‍റെ ഗ്യാപ് ഉണ്ട്.

ഇത് ചൂടുകുറയ്ക്കാന്‍ സഹായിക്കുന്നു. ബാംബൂ പ്ലൈ ഉപയോഗിച്ച് മുറികള്‍ക്ക് സീലിങ് ചെയ്തിട്ടുണ്ട്. ഈ സീലിങ്ങിനുള്ളില്‍ ഒളിപ്പിച്ചാണ് വയറിങ് ചെയ്തിരിക്കുന്നത്.

ALSO READ: മിശ്രിതശൈലി

സ്വിച്ച് ബോര്‍ഡിലേക്ക് ഭിത്തിക്ക് കുറുകേ വരുന്ന വയറിങ്ങിനായി മാത്രമേ ഭിത്തി കട്ട് ചെയ്യേണ്ടി വന്നിട്ടുള്ളൂ. ലൈറ്റിങ് എല്ലാം ഹാങ്ങിങ് ആയാണ് നല്‍കിയിട്ടുള്ളത്. പഴയ സെറാമിക് കോപ്പകള്‍ വാങ്ങി ലാംപ്ഷേഡാക്കിയാണ് ലൈറ്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്.

വാതിലുകളും പുനരുപയോഗിച്ചവയാണ്. ഫ്ളോറിങ്ങിന് ആത്തംകൂടി ടൈലുകളാണ്. ആര്‍ക്കിടെക്റ്റിന് ആന്‍റിക് വസ്തുക്കളുടെ ചെറിയൊരു ശേഖരം ഉണ്ടായിരുന്നത് കൗതുകവസ്തുക്കളായി ഉപയോഗിച്ചു.

ALSO READ: ഹരിത ഭംഗിയില്‍

ഫര്‍ണിച്ചര്‍ സ്പേസിനനുസരിച്ച് ചെയ്ത് എടുത്തു. അറപ്പിച്ച പലകകള്‍ അതേപോലെ തന്നെയെടുത്ത് ടീപോയും മറ്റും തീര്‍ത്തു. കുടുംബാഗങ്ങളുടെ ഫോട്ടോയും മ്യൂറലും എല്ലാം ചേര്‍ത്ത് ചുമരലങ്കാരങ്ങള്‍ തീര്‍ത്തു.

മുറ്റത്ത് തീര്‍ത്തിട്ടുള്ള വാട്ടര്‍ബോഡി മഴവെള്ള സംഭരണി കൂടിയാകുന്നു. അതിനുനടുവിലെ കല്‍വിളക്കും ആകര്‍ഷകം തന്നെ. ലാന്‍ഡ്സ്കേപ്പ് ഒരുക്കുവാന്‍ നാടന്‍ ചെടികളും മരങ്ങളും എല്ലാം ഉപയോഗിച്ചിട്ടുണ്ട്.

കരിങ്കല്ലുകള്‍ പാകി അവയ്ക്ക് ഇടയില്‍ പുല്ലു വിരിച്ചിരിക്കുന്നു. വീടിനു മുന്നിലെ മരം മാത്രം വിദേശിയാണ്. ഇത്രയും വലിപ്പമുള്ള മരത്തെ അതേപടി വാങ്ങി പുനഃസ്ഥാപിക്കുകയായിരുന്നു. വീടിനു പിന്നില്‍ വിശാലമായ പാടമാണ്.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

നാലുവശത്തു നിന്നും കാറ്റും വെളിച്ചവും വീടിനുള്ളിലെത്തുന്നുണ്ട്. മണ്‍കട്ടകളുടെ നിറങ്ങള്‍ക്കിടയില്‍ സിമന്‍റിന്‍റെ ചാരനിറവും ചെടികളുടെ പച്ചപ്പും എല്ലാമായി മണ്ണില്‍ വിരിഞ്ഞ ശില്പം പോലെ സ്വസ്ഥവും സ്വതന്ത്രവുമായി നിലകൊള്ളുന്ന വീട്.

Project Facts

  • Architect

AR.ALBIN PAUL, de_studio Architecture, Adam star building, Kalangattu road
Opp.Shanthinagar, lane 4
Kakkanad
Ernakulam-30
Mob:9846979960

  • Owner: Ar.Albin Paul
  • Location: Avittathur Iringalakuda
  • Year of Completion: 2019
  • Site Area: 15.5 cent
  • Built Area: 2950 sqft
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*