പലതട്ടുകളില്‍

ഭൂമിയുടെ സ്വാഭാവികതയ്ക്ക് മാറ്റം വരുത്താതെ തട്ടുകളായുള്ള ഭൂമിയില്‍ പല ലെവലുകളിലായി വീടുപണിതിരിക്കുന്നു.
തടിയുടെ മിതമായ ഉപയോഗമാണ് ഇന്‍റീരിയറിന് അലങ്കാരമാകുന്നത്. പ്ലെയിന്‍ ഡിസൈന്‍ നയം വിശാലതയും ലാളിത്യവും ഉറപ്പാക്കുന്നു.

കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടുള്ള അരുണ്‍ സെബാസ്റ്റ്യനും കുടുംബവും ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ സെറ്റിലാവാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ സ്വന്തം നാടായ കാഞ്ഞിരപ്പള്ളി തന്നെ തെരഞ്ഞെടുത്തു.

25 സെന്‍റ് സ്ഥലമാണ് വീടുവയ്ക്കാനായി മാറ്റിവച്ചത്. അതാകട്ടെ പല തട്ടുകളിലായിരുന്നു. യുവആര്‍ക്കിടെക്റ്റുമാരായ അബിന്‍ ബെന്നിയെയും മിന്ന അബിനെയുമാണ് വീടുവയ്ക്കാനായി ഈ കുടുംബം സമീപിച്ചത്.

Ar. Abin V Benny & Ar. Minna Abin (DE.SIGN Architects, Kottayam)

ഭൂമിയുടെ സ്വാഭാവികതയ്ക്ക് മാറ്റം വരുത്താതെ തട്ടുകളായുള്ള ഭൂമി യില്‍ പല ലെവലുകളിലായി വീടുപണിതു, ആര്‍ക്കിടെക്റ്റ്. ദീര്‍ഘ നാളത്തെ പ്രവാസി ജീവിതത്തിന്‍റെ സ്വാധീനം ഇവരെ കന്‍റംപ്രറി ശൈലിയുള്ള വീടു തെരഞ്ഞെടുക്കുവാനാണ് പ്രേരിപ്പിച്ചത്.

വീടിന്‍റെ ലെവല്‍ വ്യതിയാനം എലിവേഷനിലും കാണുവാനുണ്ട്. ചതുരവടിവുകളുടെ നേര്‍രേഖാനയം പല ലെവലുകളില്‍ വ്യാപിച്ചു കിടക്കുന്നു എലിവേഷനില്‍. അതിനിടയില്‍ വുഡന്‍ ടെക്സ്ചര്‍ വരുന്ന പാനല്‍ ശ്രദ്ധേയമാണ്.

ഫോയര്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍ മുകളിലും താഴെയുമായി നാലു കിടപ്പുമുറികള്‍ എന്നിങ്ങനെയാണ് അകത്തളം.

ഫോയറും ലിവിങ്ങും ഉള്‍പ്പെടുന്ന ഏരിയ ഉയരംകൂട്ടി നല്‍കിയതു മൂലം ഇത് വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ വിശാലതയും ഉള്ളതില്‍ കൂടുതല്‍ ആഴവും പരപ്പും തോന്നുന്നു.

ഇതിനു സമീപത്താണ് പ്രെയര്‍ ഏരിയ. ഡൈനിങ് ഏരിയയില്‍ നിന്നുമുള്ള സ്ലൈഡിങ് ഗ്ലാസ് ഡോര്‍ തുറന്നാല്‍ പുറത്തെ കോര്‍ട്ട്യാര്‍ഡ് കം വരാന്തയിലേക്ക് ഇറങ്ങാം. ഇതൊരു മള്‍ട്ടിപര്‍പ്പസ് ഏരിയയാണ്.

ഇവിടെ നല്‍കിയിരിക്കുന്ന വെന്‍റിലേഷന്‍ മാതൃകകള്‍ ഡിസൈന്‍ എലമെന്‍റും ഒപ്പം വെളിച്ചസ്രോതസുമാകുന്നു. വീട്ടുകാര്‍ക്ക് സായാഹ്നം ചെലവഴിക്കാനും ഒത്തു കൂടലുകള്‍ക്കും പ്രയോജനകരമാണീ ഏരിയ.

ഡൈനിങ് ഏരിയയ്ക്ക് സമീപത്തു നിന്നുമാണ് സ്റ്റെയര്‍കേസ് ആരംഭിക്കുന്നത്. വുഡും ഗ്ലാസും ഉപയോഗിച്ചുള്ള സുതാര്യമായ ഡിസൈന്‍ നയമാണ് സ്റ്റെയര്‍കേസിന്.

തുറസ്സായ നയത്തിലാണ് ഈ ഏരിയ എന്നതിനാല്‍ ഇരുനിലകളും തമ്മില്‍ ആശയ വിനിമയം സാധ്യമാകുന്നു. അപ്പര്‍ലിവിങ്ങിലാണ് ടിവി ഏരിയയ്ക്ക് സ്ഥാനം. മുകളിലും താഴെയുമായാണ് കിടപ്പുമുറികള്‍.

അടുക്കളയും വര്‍ക്കേരിയയും ഡൈനിങ്ങിലേക്ക് ശ്രദ്ധ ലഭിക്കും വിധമാണ്. പ്ലെയ്ന്‍, മിനിമലിസം എന്നീ ഡിസൈനിങ് നയങ്ങളാണ് പിന്തുടര്‍ന്നിട്ടുള്ളത്. തടിയുടെ മിതമായ ഉപയോഗമാണ് ഇന്‍റീരിയറിന് അലങ്കാരമാകുന്നത്.

പ്ലെയ്ന്‍ ഡിസൈന്‍ നയം ഉള്ളില്‍ വിശാലതയും ലാളിത്യവും പകരുന്നു. പ്ലോട്ടിന്‍റെ ആകൃതിക്കും പ്രകൃതിക്കും അനുസരിച്ച് പണിത വീട്.

ചുമരിലും സീലിങ്ങിനും ഫ്ളോറിങ്ങിലും സ്വീകരിച്ചിട്ടുള്ള വെള്ളനിറം വീടിനെ കൂടുതല്‍ വിശാലമാക്കുന്നുണ്ട്.

ഫാള്‍സ് സീലിങ്ങിലെ വുഡുപയോഗിച്ചുള്ള അലങ്കാരങ്ങളും ലൈറ്റിങ്ങും ശ്രദ്ധേയമാണ്. പ്ലോട്ടിന്‍റെ തട്ടുതട്ടായ പ്രകൃതിക്കനുസരിച്ച് പണിതിട്ടുള്ള വീടിന്‍റെ എലിവേഷന്‍റെ കാഴ്ചയും പല ലെവലുകളിലാണ്.

Project Facts

  • Architects: Ar. Abin V Benny & Ar. Minna Abin (DE.SIGN Architects, Kottayam)
  • Project Type: Residential house
  • Owner: Arun Emmanuel Sebastian
  • Location: Kanjirapally
  • Year Of Completion: 2019
  • Area: 4300 Sq.Ft
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*