
പഴയ വീട് പൊളിച്ചുകളയാതെ പ്രകടമായ ഒരു മാറ്റം കൊണ്ടുവരാനാണ് വീട്ടുകാര്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ വീടിന്റെ ലുക്ക് തന്നെ മാറി എല്ലാ മുറികളും വെന്റിലേഷനുകളാല്‍ സമൃദ്ധമാണ്. വെളിച്ചവും വായുവും വീട്ടിനകത്ത് സുഗമസഞ്ചാരം നടത്തുന്നു.
നിലവിലുണ്ടായിരുന്ന വീടിന് സൗകര്യങ്ങള്‍ തികയാതെ വന്നപ്പോഴാണ് ഷഫീക്കിന്റെയും കുടുംബത്തിന്റെയും വീടിനെ ഒന്നു പുതുക്കിയെടുക്കാമെന്നു വിചാരിച്ചത്.
അതിനായി ഈ വീട്ടുകാര്‍ സമീപിച്ചത് എഞ്ചിനീയര്‍മാരായ ഫസീലിനെയും റഹ്മത്ത് അബ്ദുള്ളയെയും (ആംപിള്‍ സ്പേസ് കോഴിക്കോട്) ആണ്.

പൊളിച്ചുകളയാതെ വീടിനാകെ ഒരു മാറ്റം കൊണ്ടുവരാനാണ് വീട്ടുകാര്‍ ശ്രമിച്ചത്. അത് വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ വീടിന്റെ ലുക്ക് തന്നെ മാറി.
മുന്‍ഭാഗം ഏറെ പുതുമ നിറഞ്ഞതായി. സിറ്റൗട്ടും, പോര്‍ച്ചും കൂട്ടിച്ചേര്‍ത്തു. നേര്‍രേഖകള്‍, ക്ലാഡിങ്, ഗ്രേ, വൈറ്റ്, ബ്രൗണ്‍ നിറങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നുള്ള കാഴ്ചയാണ് എലിവേഷന് നല്‍കുന്നത്.

അകത്തളത്തില്‍ മുറികളുടെ ആംപിയന്‍സ് പൂര്‍ണ്ണമായും മാറ്റി. വുഡുപയോഗിച്ചുള്ള സീലിങ്, പാനലിങ് എന്നിവയൊക്കെ ശ്രദ്ധേയമാണ്.
ALSO READ: ഹരിത ഭംഗിയില്‍
നിലവിലുണ്ടായിരുന്ന സ്റ്റെയര്‍കേസ് മാറ്റി വുഡും ഗ്ലാസുമുപയോഗിച്ച് സുതാര്യമായ നയത്തില്‍ പുതുതായി നിര്‍മ്മിച്ചു.

ഡൈനിങ് ഏരിയയുടെ ഭാഗത്തെ സീലിങ്, വുഡന്‍ പാര്ട്ടീഷന് എന്നിവയൊക്കെ ആകര്‍ഷകമാണ്.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
മൊസൈക്കായിരുന്നു ഫ്ളോറിങ്ങിന്. അതു പൂര്‍ണ്ണമായി മാറ്റി ഇറ്റാലിയന്‍ മാര്‍ബിള്‍ വിരിച്ചു.

വാഷ് ഏരിയയും ശ്രദ്ധേയമാക്കി. അഞ്ചു കിടപ്പുമുറികളാണ് മുകളിലും താഴെയുമായി ഉള്ളത്. കിടപ്പുമുറികളില്‍ ഒരു ഭിത്തി മാത്രം ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. സീലിങ്ങും ശ്രദ്ധേയമാണ്.

അടുക്കളയും പുതുക്കി മോഡുലാര്‍ രീതിയിലാക്കി. സ്ഥല വിസ്തൃതിയും സ്റ്റോറേജും എല്ലാം കിച്ചനെ മികച്ചതാക്കുന്നു.
ALSO READ: എല്ലാംകൊണ്ടും കന്റംപ്രറി
അപ്പര്‍ ലിവിങ്ങിന്റെയും സ്റ്റെയര്‍കേസ് ഏരിയയുടെയും ഭാഗമായി നല്‍കിയിരിക്കുന്ന സ്കൈലിറ്റ് വഴി പുറത്തു നിന്നും നാച്വറല്‍ ലൈറ്റ് കടന്നുവന്ന് അകത്തളം പ്രകാശമാനമാക്കുന്നുണ്ട്.

എല്ലാ മുറികളും വെന്റിലേഷനുകളാല്‍ സമൃദ്ധമാണ്. വെളിച്ചവും വായുവും സുഗമസഞ്ചാരം നടത്തുന്നു. സൗകര്യക്കുറവുകള്‍ നിറവുകളാക്കി മാറ്റിയെടുത്ത ഈ വീട് വീട്ടുകാര്‍ക്ക് ഇന്ന് ഏറെ പ്രിയതരമായിരിക്കുന്നു.
Project Facts
- Designers: Faseel.T.K & Remiz Abdhulla (Ample Space Engineering L Architecture L Construction, Calicut )
- Project Type: Residential House
- Owner: Shafeekh Purakatiri
- Location: Purakatiri
- Year Of Completion: 2019
- Area: 2800 Sq.Ft
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment