
വെണ്മയുടെ ലാളിത്യവും പ്രൗഢിയും സമന്വയിക്കുന്ന വീട്
ഈ വീട്ടിലെ വാതിലുകളുമൊക്കെ ജനലുകളും വുഡ് ഉപയോഗിക്കാതെ ഒരുക്കിയതാണ്.
വെണ്മയും ലാന്‍ഡ്സ്കേപ്പിന്റെ പച്ചപ്പും ചേരുന്ന വൈരുദ്ധ്യാത്മകതയാണ് ഈ വീടിന്റെ ആദ്യ ആകര്‍ഷണം. പല തട്ടുകളായുള്ള ഗേബിള്‍ റൂഫുകളും ഡിസൈന്‍ രീതിയും കൊണ്ട് കൊളോണിയല്‍ ശൈലിയോടാണ് വീടിന് സാമ്യമേറെ.

എഞ്ചിനീയര്‍ രാമചന്ദ്രന് (മുഗള്‍ ആര്‍ക്കിടെക്റ്റ്സ്, വടകര) ആണ് ഡിസൈനര്‍. ആമ്പല്‍ക്കുളവും വൃക്ഷങ്ങളും പുല്‍ത്തകിടിയും പൂച്ചെടികളും ഉള്‍ക്കൊള്ളിച്ച വൈവിധ്യമുള്ള ലാന്ഡ്സ്കേപ്പാണിവിടെ ഒരുക്കിയത്.

കല്ല് പതിപ്പിച്ച മുറ്റത്ത് സ്പേസര്‍ പോലെ പുല്‍ത്തകിടി നട്ടിരിക്കുന്നു. വൃത്താകൃതിയില്‍ ചെറു തുരുത്തുകളായിട്ടും മെക്സിക്കന്‍ ഗ്രാസ് പാകി. കാര്‍ പോര്‍ച്ച് പ്രധാന സ്ട്രക്ച്ചറില്‍ നിന്ന് വിട്ടാണ് ചെയ്തത്.
സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഡൈനിങ്ങ്, കിച്ചന്, വര്‍ക്കേരിയ, യോഗാറൂം, അപ്പര്‍ലിവിങ്, ബാത് അറ്റാച്ച്ഡായ നാലു ബെഡ്റൂമുകള്‍, ബാല്‍ക്കണി എന്നിവയാണ് ഏരിയകള്‍.

ഫര്‍ണിച്ചറിലെ ഡിസൈന്‍ പാറ്റേണ്‍, ഇളം നിറമുള്ള പ്രിന്റഡ് കര്ട്ടന് ഫാബ്രിക്കുകള്‍, ക്യൂരിയോസുകള്‍ തുടങ്ങിയവയിലെ ഉചിതമായ തെരഞ്ഞെടുപ്പാണ് ഇന്റീരിയറിന് ലാളിത്യ ഭംഗി ഒരുക്കുന്നത്.
വാതിലുകളും ജനലുകളും വുഡ് ഉപയോഗിക്കാതെ ഒരുക്കിയതാണ് പ്രധാന സവിശേഷത. വിന്‍ഡോകള്‍ക്ക് അലൂമിനിയം ഫ്രെയിമുകള്‍ നല്കി. അഴികള്‍ ഇല്ലാതെ രണ്ടു ഗ്ലാസ് പാളികള്‍ ചേര്‍ത്തു വെച്ചുള്ള സാന്ഡ്വിച്ച് രീതിയാണ് ജനലുകള്‍ക്ക്.
ടഫന്‍ഡ് ഗ്ലാസ് തെരഞ്ഞെടുത്തതിനാല്‍ സുരക്ഷാ പ്രശ്നവും വരുന്നില്ല.എം.ഡി. എഫിന് പി.യു കോട്ടിങ് നല്‍കിയാണ് വാതിലുകള്‍ പണിതത്. പ്ലൈവുഡ് – മൈക്ക ലാമിനേഷനോടെ വാഡ്രോബുകളും കാബിനറ്റുകളും ഒരുക്കി.
ALSO READ: മിശ്രിതശൈലി
ഫര്‍ണിച്ചര്‍ കസ്റ്റമൈസ് ചെയ്തതിനൊപ്പം ചൈനയില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്തു. ലളിതമായ രീതിയിലുള്ള ജിപ്സം സീലിങ് മികച്ച ഫിനിഷിങ്ങിന് സഹായിക്കുന്നു.
ഫ്ളോറിങ്ങിന് ഇറ്റാലിയന്‍ മാര്‍ബിളും ടൈലും തെരഞ്ഞെടുത്തു. വിശാലതയ്ക്ക് നല്കിയ പ്രാധാന്യവും സ്ഥലവിനിയോഗത്തിലെ ഔചിത്യവും തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്.
Project Facts
- Engineer: T.P.Ramachandran (Mugal Engineers and Planners, Vadakara, Calicut)
- Project Type: Residential house
- Owners: Salildhar & Vandita Salil
- Location: Pathiyarkara, Vadakara
- Year Of Completion: 2019
- Area: 6289 Sq.Ft
- Photography: Rajesh Edachery
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment