Houses & Plans

കാലത്തിനൊത്ത രൂപമാറ്റം

ഇരുപതു വര്‍ഷം പഴക്കമുള്ള വീടിന്‍റെ ചോര്‍ച്ച മാറ്റി കാലത്തിനൊത്ത് പരിഷ്ക്കരിക്കണമെന്ന ആവശ്യവുമായാണ് ഹുസൈന്‍ പള്ള്യാലിലും കുടുംബവും എഞ്ചിനീയര്‍ വിഷ്ണുപ്രസാദിനെ (വാസ് അസോസിയേററ്സ്, മലപ്പുറം) സമീപിച്ചത്. വെള്ളക്കെട്ടിന് സാധ്യതയുള്ള കടലോരപ്രദേശമായ മലപ്പുറം അരിയല്ലൂരിലെ 30 സെന്‍റ് പ്ലോട്ടിലാണ് വീടിരിക്കുന്നത്. പഴയ വീടിനെ ഒരുതരത്തിലും ബാധിക്കാത്ത വിധം കോളംവര്‍ക്ക് ചെയ്താണ് ഈ […]

Houses & Plans

പുഴയോരത്തെ അഴകുള്ള വീട്

ആടയാഭരണങ്ങളോ, ചമയങ്ങളോ അണിയാതെ സ്ട്രക്ചര്‍ മാത്രം പൂര്‍ത്തിയായ നിലയില്‍ കൊയ്യാലി പുഴയിലേക്ക് കണ്ണുംനട്ട് ഈ വീട് നില്‍ക്കുവാന്‍ തുടങ്ങിയിട്ട് 10 വര്‍ഷമായി. പണി പൂര്‍ത്തിയാകാത്തതിനാല്‍ ആള്‍ താമസമില്ലാതെ നിര്‍ജ്ജീവമായി കിടക്കുകയായിരുന്ന വില്ലക്ക് ഈ അടുത്ത കാലത്താണ് നവജീവന്‍ പകര്‍ന്നത്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേക്കറി, റെസ്റ്റോറന്‍റ് ഗ്രൂപ്പായ […]

Houses & Plans

ചെരിവ് ഒപ്പിച്ച് വീട്

7.42 സെന്‍റ് വിസ്തൃതിയുള്ള ചതുരാകൃതിയിലുള്ള പ്ലോട്ടിന്‍റെ കൂര്‍ത്ത അരികുകള്‍ക്ക് ഇണങ്ങും വിധം ‘ചെരിവ്’ എന്ന ഡിസൈന്‍ നയത്തിലൂന്നിയാണ് തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് എന്ന സ്ഥലത്ത് ചൈനയില്‍ ഉദ്യോഗസ്ഥനായ ദേവദാസിന്‍റെ വീടൊരുക്കിയിട്ടുള്ളത്. എലിവേഷനിലെ ചെരിവുള്ള ഡിസൈന്‍ പാറ്റേണിന്‍റെ തനിയാവര്‍ത്തനമാണ് ഗേറ്റ്, ചുറ്റുമതില്‍, പൂമുഖവാതില്‍ എന്നിവയില്‍ ദൃശ്യമാകുന്നത്. എലിവേഷന്‍റെ മോടിയേറ്റാനായി പരമ്പരാഗത […]

Houses & Plans

കാലത്തിനൊത്ത്: ചില്ലറ മിനുക്കുപണിയിലൂടെ മോടി കൈവന്ന വീട്

ഘടനയിലെ ലളിതമായ മാറ്റം, ചില്ലറ മിനുക്കുപണികള്‍ എന്നിവയിലൂടെ മാത്രം കാലത്തിന് ചേരുന്ന മോടിയും സൗകര്യങ്ങളും കൈവന്ന വീടാണിത്. പഴയ വീടുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്സ്റ്റീരിയര്‍ ശ്രദ്ധേയവും, ഇന്‍റീരിയര്‍ തെളിമയുള്ളതും ആയി പരിവര്‍ത്തനപ്പെടുത്തി. സമകാലീന ശൈലിയും ബോക്സ് സ്ട്രക്ച്ചറും പിന്തുടരുന്ന ആലപ്പുഴ ജില്ലയിലെ ചാരുമൂട് ഉള്ള വീട് ജേക്കബ് ജോയിയുടെയും കുടുംബത്തിന്‍റെയും […]

the-horizon home with endless beauty
Houses & Plans

ദി ഹൊറൈസണ്‍; അതിരുകളില്ലാത്ത ഭംഗിയുമായി ഒരു കിടിലന്‍ വീട്‌

മിതത്വം, ലാളിത്യം, നിറവിന്യാസം, അകത്തും പുറത്തുമുള്ള പച്ചപ്പ്, തുറന്ന നയം എന്നിങ്ങനെ കൃത്രിമത്വങ്ങളേതുമില്ലാതെയുള്ള സംവിധാനങ്ങളാണ്… […]

Houses & Plans

ഉപയുക്തതയിലൂന്നിയ പരിഷ്ക്കാരത്തില്‍ 30 വര്‍ഷം പഴക്കമുള്ള മുസ്ലീം തറവാടിന് കൊളോണിയല്‍ ചന്തം

പ്രത്യേകം ലിവിങ്, ഡൈനിങ് സ്പേസുകളില്ലാത്ത ധാരാളം വരാന്തകളും തീരെ ചെറിയ കിടപ്പുമുറികളും ഉള്ള വീടായിരുന്നു ഇത്. ഈ പഴയ മുസ്ലീം തറവാടിന് കൊളോണിയല്‍ ഛായ പകര്‍ന്നത്. […]

Houses & Plans

ഹൈറേഞ്ചിലെ സുന്ദരഭവനം

മൊട്ടക്കുന്ന് പോലെയുള്ള പ്ലോട്ടിലാണ് ഈ വീടൊരുക്കിയത്. നിശ്ചിത അകലത്തില്‍ നീണ്ട മലനിരകള്‍ കാണാം. പ്രധാന റോഡില്‍ നിന്ന് കാണുമ്പോള്‍ ഏറെ ആസ്വാദ്യകരമാണ് വീടിന്‍റെ രൂപം. […]