കാറ്റുണ്ട്; വെളിച്ചവും

”വീടിനകത്ത് കാറ്റും വെളിച്ചവും സമൃദ്ധമായി ലഭ്യമാകണം” വീടു പണിയാനാഗ്രഹിക്കുന്ന ഒട്ടുമിക്ക ആളുകളുടെയും പ്രധാന ആവശ്യം ഇതായിരിക്കും. മലപ്പുറം ജില്ലയില്‍ പൊന്നാനിയ്ക്കടുത്തുള്ള അബ്ദുള്‍ ഗഫൂറും കുടുംബവും ഡിസൈനറോട് ആവശ്യപ്പെട്ടതും ഈയൊരൊറ്റ കാര്യം തന്നെയായിരുന്നു. 20 സെന്റില്‍ 2700 സ്‌ക്വയര്‍ഫീറ്റിലുള്ള വീട് പൂര്‍ണ്ണമായും സ്‌ട്രെയിറ്റ് ലൈന്‍ ഫോര്‍മാറ്റില്‍ ആണ് ചെയ്തിരിക്കുന്നത്. ഡിസൈനര്‍ ഷിനില്‍ ഒലിയില്‍ (സൃഷ്ടി ആര്‍ക്കിടെക്റ്റ്‌സ് & ഇന്റീരിയര്‍ ഡിസൈനേഴ്‌സ്, ചങ്ങരംകുളം) രൂപകല്‍പ്പന നിര്‍വ്വഹിച്ച വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഡിസൈനറായ അസ്‌ലം പിലാക്കല്‍(ട്രെന്‍ഡി ഹോംസ് ഫോര്‍ യു, എടപ്പാള്‍) ആണ്.

ഓപ്പണ്‍ നയത്തില്‍

കന്റംപ്രറി ശൈലി പ്രകടമാകുന്ന വീടിനുള്ളില്‍ തുറന്ന നയമാണ് പിന്തുടര്‍ന്നിരിക്കുന്നത്. അകത്തളങ്ങളില്‍ നിറയെ കാറ്റും വെളിച്ചവും ലഭ്യമാകത്തക്കവിധം ക്രോസ് വെന്റിലേഷന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലിവിങ്, ഡൈനിങ്, മുകളിലും താഴെയുമായി അഞ്ച് ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍, ബാല്‍ക്കണി, കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍ ഇത്രയുമാണ് ഈ ഇരുനിലവീട്ടിലെ സൗകര്യങ്ങള്‍. പ്രധാനവാതില്‍ കടന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് സ്‌പേസിലേക്കാണ്. ഫര്‍ണിച്ചര്‍ എല്ലാം തന്നെ മുറിയുടെ അളവുകള്‍ക്കനുസരിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്‌തെടുത്തിട്ടുള്ളതാണ്. ഫ്‌ളോറിങ്ങിന് എല്ലായിടത്തും ഗ്രേ കളര്‍ ഗ്രനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

ലിവിങ്ങില്‍ സോഫാസെറ്റിയോട് ചേര്‍ന്ന ഭിത്തി മുഴുവനായി നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത് സ്‌പോട്ട് ലൈറ്റും നല്‍കി ആകര്‍ഷകമാക്കിയിരിക്കുന്നു. പകല്‍ സമയം മുഴുവന്‍ നാച്വറല്‍ ലൈറ്റ് ലഭ്യമാകത്തക്ക വിധം സ്ലാബില്‍ പര്‍ഗോളകള്‍ നല്‍കിയതു കൂടാതെ ലിവിങ്ങില്‍ സൂര്യപ്രകാശത്തെ മുഴുവനായി ഉള്ളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഭിത്തിയുടെ വശങ്ങളില്‍ സ്ട്രിപ്പ് വിന്‍ഡോകളും നല്‍കിയിരിക്കുന്നു. സോഫാസെറ്റിയുടെ ഇരുഭാഗങ്ങളിലുമായി ചതുരത്തില്‍ ചെറിയ പെബിള്‍കോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നാച്വറല്‍ പാമിനും ഇടം കൊടുത്തിരിക്കുന്നു. വീടിന്റെ സ്‌ക്വയര്‍ തീം

വിശാലതയോടെ

വളരെയധികം വിശാലമായിട്ടാണ് ഓരോ ഏരിയയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിവിങ്ങില്‍ നിന്നും നേരെ ഡൈനിങ്ങിലേക്കാണ് പ്രവേശനം. ഡൈനിങ്ങിലേക്കുള്ള പ്രവേശനകവാടത്തില്‍ ‘ ഘ ‘ ഷേപ്പില്‍ പ്ലൈവുഡില്‍ വെനീര്‍ ലാമിനേറ്റ് ചെയ്ത പാര്‍ട്ടീഷന്‍ ഭാഗികമായ മറ തീര്‍ക്കുന്നുണ്ട്. ഇതിനു മുകളില്‍ മള്‍ട്ടിവുഡില്‍ ഡിസൈന്‍ വര്‍ക്കു ചെയ്ത് വൈറ്റ് പി യു പെയിന്റും നല്‍കി ആകര്‍ഷകമാക്കിയിരിക്കുന്നു. ആര്‍ട്ടിഫാക്റ്റ്‌സുകള്‍ വയ്ക്കാനുള്ള നിഷിനും ഈ പാര്‍ട്ടീഷനില്‍ ഇടം നല്‍കിയിട്ടുണ്ട്. ക്ലയന്റ് ഉദ്ദേശിച്ച ഓപ്പണ്‍ നയത്തിനും വിശാലതയ്ക്കും ഭംഗം വരാത്ത രീതിയില്‍ ഇവിടെയൊരു പാര്‍ട്ടീഷന്‍ ഉള്‍ക്കൊള്ളിക്കുക അല്പം വെല്ലുവിളി നേരിട്ട കാര്യമായിരുന്നു. എന്നാല്‍ പരമാവധി ഭംഗിയായി തന്നെ അത് ചെയ്യാന്‍ സാധിച്ചത് സന്തോഷം പകരുന്ന കാര്യമാണെന്ന് അസ്‌ലം പറയുന്നു.. വീടിന്റെ സ്‌ക്വയര്‍ തീം ഫര്‍ണിച്ചറിലും പിന്തുടര്‍ന്നിരിക്കുന്നു.

ലിവിങ് സ്‌പേസിനഭിമുഖമായുള്ള ഭിത്തിയിലാണ് ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. പ്ലൈവുഡ്-ലാമിനേറ്റ് കോമ്പിനേഷനില്‍ ചെയ്ത ടിവി യൂണിറ്റിന്റെ ഇരുഭാഗത്തുമുള്ള നിഷുകള്‍ തന്നെയാണ് ക്യൂരിയോസിനുള്ള ഇരിപ്പിടം തീര്‍ക്കുന്നത്. ഹാങ്ങിങ് ലൈറ്റുകളും സ്‌പോട്ട് ലൈറ്റുകളും ഉള്‍പ്പെട്ട ലൈറ്റിങ് രീതി ലിവിങ് സ്‌പേസിന്റെ ഭംഗി കൂട്ടുന്നുണ്ട്.

എട്ടുപേരെ ഉള്‍ക്കൊള്ളാവുന്ന ഡൈനിങ് സ്‌പേസിനു സമീപം വാഷ് ഏരിയയ്ക്കു സ്ഥാനം കൊടുത്തിരിക്കുന്നു. വാഷ് ഏരിയയുടെ ഭിത്തി നാച്വറല്‍ സ്റ്റോണ്‍ ക്ലാഡു ചെയ്ത് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഡൈനിങ്-വാഷ് ഏരിയയ്ക്കിടയില്‍ വിഭജനം തീര്‍ക്കുന്ന മള്‍ട്ടിവുഡില്‍ സിഎന്‍സി വര്‍ക്കു ചെയ്ത പാര്‍ട്ടീഷന്‍ ഇവിടത്തെ പ്രധാന ആകര്‍ഷണം തന്നെയാണ്. വിശാലതയ്ക്കു പ്രാധാന്യം നല്‍കിക്കൊണ്ട് ക്രോക്കറി ഷെല്‍ഫിനു പകരം ഡൈനിങ് സ്‌പേസിനോട് ചേര്‍ന്ന ഭിത്തിയില്‍ ഒരു വോള്‍ പെയിന്റിങ് മാത്രമാണ് നല്‍കിയത്. ഡൈനിങ്ങില്‍ നിന്നാണ് അപ്പര്‍ ലെവലിലേക്കുള്ള സ്റ്റെയര്‍കേസ് ആരംഭിക്കുന്നത്. വുഡ്, ഗ്ലാസ് കോമ്പിനേഷനിലാണ് ഗോവണിയുടെ കൈവരികള്‍ ചെയ്തത്. ഗോവണിയുടെ താഴെ ഒരു വിന്‍ഡോയ്ക്കു സ്ഥാനം കൊടുത്തിട്ടുണ്ട്. ഇവിടെ മാത്രം ബ്ലൈന്‍ഡും ബാക്കിയിടങ്ങളില്‍ കര്‍ട്ടനുമാണ് ഉപയോഗിച്ചത്. വിശാലതയും വെളിച്ചവും അടിസ്ഥാനമാക്കിക്കൊണ്ട് പൊതുവേ ഇളം നിറങ്ങളാണ് പെയിന്റിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കിച്ചനിലേക്കുള്ള പ്രവേശന കവാടത്തോടു ചേര്‍ന്ന ഭിത്തിയിലും ഗോവണിയുടെ അടിഭാഗത്തും മാത്രം അല്പം കടുംനിറം ഉപയോഗിച്ചിരിക്കുന്നു. എക്സ്റ്റീരിയറില്‍ ഡിസൈനര്‍ ഷിനില്‍ നല്‍കിയ അതേ കളര്‍ കോമ്പിനേഷന്‍ (ക്രീം & മീഡിയം ഡാര്‍ക്ക്) തന്നെയാണ് ഇന്റീരിയറിലേക്കും ഡിസൈനര്‍ അസ്‌ലം പിന്തുടര്‍ന്നിട്ടുള്ളത്.

ചുരുക്കം ഒരുക്കങ്ങളോടെ

മിനിമലിസ്റ്റിക് നയമനുസരിച്ചാണ് അഞ്ച് കിടപ്പുമുറികളും ഒരുക്കിയിരിക്കുന്നത്. മിറര്‍ സ്‌പേസിനും വാഡ്രോബിനും സൈഡ് ടേബിളിനുമെല്ലാം ബെഡ്‌റൂമില്‍ സ്ഥാനമുണ്ട്. പ്ലൈവുഡില്‍ ലാമിനേറ്റ് ചെയ്താണ് കബോര്‍ഡുകളുടെയും വാഡ്രോബുകളുടെയും നിര്‍മ്മാണം. അപ്പര്‍ ലിവിങ്ങില്‍ നിന്നും ഒരു ബാല്‍ക്കണി സൗകര്യവുമൊരുക്കിയിരിക്കുന്നു. അത്യാവശ്യ സൗകര്യങ്ങളോടെ ‘ ഡ ‘ ഷേയ്പ്പില്‍ ഒരുക്കിയ കിച്ചനില്‍ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ കൂടി സജ്ജീകരിച്ചിരിക്കുന്നു. കൗണ്ടര്‍ടോപ്പിന് ബ്ലാക്ക് ഗ്രനൈറ്റും കബോര്‍ഡുകള്‍ക്ക് മറൈന്‍ പ്ലൈ ലാമിനേറ്റുമാണ്. ബാക്ക് സ്പ്ലാഷിന് സെറാമിക് ടൈലാണ് പതിപ്പിച്ചിരിക്കുന്നത്. കിച്ചന്റെ സീലിങ്ങില്‍ നാച്വറല്‍ ലൈറ്റ് കടന്നു വരത്തക്ക വിധം പര്‍ഗോളകള്‍ നല്‍കി ടെംപേര്‍ഡ് ഗ്ലാസ് വിരിച്ചിരിക്കുന്നു. കൂടാതെ ഹോബിലേക്ക് വെളിച്ചം ലഭ്യമാക്കുന്നവിധം ഒരു ഹാങ്ങിങ് ലൈറ്റും നല്‍കിയിരിക്കുന്നു.

”വീടിനെക്കുറിച്ചുള്ള കണ്‍സെപ്റ്റ് ആദ്യമേ തന്നെ ഡിസൈനര്‍ അസ്‌ലമിനോട് സൂചിപ്പിച്ചിരുന്നു. ഡിസൈനിലായാലും നിറവിന്യാസത്തിലായാലും ആശയങ്ങളെ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കിക്കൊണ്ട് വളരെ ഭംഗിയായി തന്നെ ഞങ്ങളുടെ സ്വപ്‌നഭവനം അദ്ദേഹം ഒരുക്കി തന്നിട്ടുണ്ട്. തികഞ്ഞ സംതൃപ്തിയോടെ അത് ആസ്വദിക്കുകയും ചെയ്യുന്നു”- ഗൃഹനാഥന്‍ ഗഫൂര്‍ പറയുന്നു. വായുവും വെളിച്ചവും യഥേഷ്ടം ലഭ്യമാകുന്നതോടൊപ്പം, വേണ്ടത്ര സൗകര്യങ്ങളും അതിനൊത്ത ഭംഗിയും ഒത്തിണങ്ങിയ വീട് തന്നെയാണിത്.

അസ്‌ലം പിലാക്കല്‍

ഷിനില്‍ ഒലിയില്‍

പല മുഖങ്ങളുള്ള വീട്‌

ഈ വീടിനെ വേണമെങ്കില്‍ ചതുര്‍മുഖന്‍ എന്നു വിളിയ്ക്കാം. കാരണം വീടിന്റെ നാലു വശങ്ങളും മുഖപ്പു പോലെതന്നെ ആകര്‍ഷകമായി മിനുക്കിയിരിക്കുന്നു. തൊടുപുഴയ്ക്കടുത്ത ഉടുമ്പന്നൂരില്‍ പ്രധാനപാതയോരത്താണ് ഈ വീട്. വീട്ടുടമയായ സക്കീര്‍ ഹുസൈന്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയറുടെ പ്രധാന ആവശ്യം വീടിന്റെ ഏതു ഭാഗത്തു നിന്നാലും അതാണു മുന്‍ഭാഗമെന്ന ഈ വീടിനെ വേണമെങ്കില്‍ ചതുര്‍മുഖന്‍ എന്നു വിളിയ്ക്കാം. കാരണം വീടിന്റെ നാലു വശങ്ങളും മുഖപ്പു പോലെതന്നെ ആകര്‍ഷകമായി മിനുക്കിയിരിക്കുന്നു. തൊടുപുഴയ്ക്കടുത്ത ഉടുമ്പന്നൂരില്‍ പ്രധാനപാതയോരത്താണ് ഈ വീട്.

വീട്ടുടമയായ സക്കീര്‍ ഹുസൈന്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയറുടെ പ്രധാന ആവശ്യം വീടിന്റെ ഏതു ഭാഗത്തു നിന്നാലും അതാണു മുന്‍ഭാഗമെന്ന തോന്നലു ണ്ടാകണ മെന്നതായിരുന്നു. അതിനാലാണ് മൂന്നു വശവും ഇരിപ്പിട സൗകര്യത്തോടെയുള്ള ബാല്‍ക്കണികള്‍ ഉള്‍ച്ചേര്‍ത്ത് മുകള്‍നില ഒരുക്കിയത്. ഡിസൈനറായ ശ്രീനിവാസന്‍ കെ. (മോഡേണ്‍ ബില്‍ഡേഴ്‌സ്, തൊടുപുഴ) രൂപകല്‍പന ചെയ്ത വീടിന്റെ അകത്തളാലങ്കാരത്തിന് മേല്‍നോട്ടം വഹിച്ചത് ഉടമ തന്നെയാണ്. അധ്യാപികയായ ഭാര്യ ഷാജിതയും വിദ്യാര്‍ത്ഥിനികളായ രുസ്താന, ഫസീന എന്നീ മക്കളുമാണ് ഗൃഹനാഥനൊപ്പം ഈ വീട്ടിലുള്ളത്. 32 സെന്റ് പ്ലോട്ടില്‍ 3708 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലൊരുക്കിയ ഈ ഭവനത്തിന്റെ പുറംമോടിയില്‍ എടുത്തു നില്‍ക്കുന്നത് ഭിത്തിയിലെ സ്റ്റോണ്‍ ക്ലാഡിങ്ങും മേല്‍ക്കൂരയില്‍ സിമന്റില്‍ ചെയ്ത ഡിസൈന്‍ വര്‍ക്കുമാണ്. ബ്ലാക്ക് ഗ്രനൈറ്റ് ഫ്‌ളോറിങ്ങോടെ വൃത്താകൃതിയില്‍ ഒരുക്കിയ പൂമുഖ വരാന്തയുടെ ഒരു കോണിലാണ് ഇരിപ്പിട സൗകര്യമൊരുക്കിയതെന്നത് വ്യത്യസ്തതയാണ്. പല തട്ടുകളായി വിന്യസിക്കപ്പെട്ട മേല്‍ക്കൂരകളും പുറംഭിത്തിയിലെ സ്റ്റോണ്‍ക്ലാഡിങ്ങും പൂമുഖത്തെ ഫ്രഞ്ച് ജനാലകളും വീടിന്റെ പുറംകാഴ്ച ആകര്‍ഷകമാക്കുന്നുണ്ട്. പൂമുഖത്തിനോടു ചേര്‍ന്നുള്ള കാര്‍പോര്‍ച്ചും മേല്‍ക്കൂരയുടെ അതേ ശൈലിയാണ് പിന്തുടരുന്നത്.അതിനാലാണ് മൂന്നു വശവും ഇരിപ്പിട സൗകര്യത്തോടെയുള്ള ബാല്‍ക്കണികള്‍ ഉള്‍ച്ചേര്‍ത്ത് മുകള്‍നില ഒരുക്കിയത്.

ഡിസൈനറായ ശ്രീനിവാസന്‍ കെ. (മോഡേണ്‍ ബില്‍ഡേഴ്‌സ്, തൊടുപുഴ) രൂപകല്‍പന ചെയ്ത വീടിന്റെ അകത്തളാലങ്കാരത്തിന് മേല്‍നോട്ടം വഹിച്ചത് ഉടമ തന്നെയാണ്. അധ്യാപികയായ ഭാര്യ ഷാജിതയും വിദ്യാര്‍ത്ഥിനികളായ രുസ്താന, ഫസീന എന്നീ മക്കളുമാണ് ഗൃഹനാഥനൊപ്പം ഈ വീട്ടിലുള്ളത്. 32 സെന്റ് പ്ലോട്ടില്‍ 3708 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലൊരുക്കിയ ഈ ഭവനത്തിന്റെ പുറംമോടിയില്‍ എടുത്തു നില്‍ക്കുന്നത് ഭിത്തിയിലെ സ്റ്റോണ്‍ ക്ലാഡിങ്ങും മേല്‍ക്കൂരയില്‍ സിമന്റില്‍ ചെയ്ത ഡിസൈന്‍ വര്‍ക്കുമാണ്. ബ്ലാക്ക് ഗ്രനൈറ്റ് ഫ്‌ളോറിങ്ങോടെ വൃത്താകൃതിയില്‍ ഒരുക്കിയ പൂമുഖ വരാന്തയുടെ ഒരു കോണിലാണ് ഇരിപ്പിട സൗകര്യമൊരുക്കിയതെന്നത് വ്യത്യസ്തതയാണ്. പല തട്ടുകളായി വിന്യസിക്കപ്പെട്ട മേല്‍ക്കൂരകളും പുറംഭിത്തിയിലെ സ്റ്റോണ്‍ക്ലാഡിങ്ങും പൂമുഖത്തെ ഫ്രഞ്ച് ജനാലകളും വീടിന്റെ പുറംകാഴ്ച ആകര്‍ഷകമാക്കുന്നുണ്ട്. പൂമുഖത്തിനോടു ചേര്‍ന്നുള്ള കാര്‍പോര്‍ച്ചും മേല്‍ക്കൂരയുടെ അതേ ശൈലിയാണ് പിന്തുടരുന്നത്.

തുറസ്സായ നയത്തില്‍

പൂമുഖത്തിനിടതു വശത്താണ് ഡബിള്‍ഹൈറ്റിലൊരുക്കിയ സ്വീകരണമുറി. ലിവിങ്ങിന്റെ ഇളംമഞ്ഞ നിറമാര്‍ന്ന ഒരു ഭിത്തി ചുവന്ന നിറത്തില്‍ ഹൈലൈറ്റ് ചെയ്തതിനു പുറമേ ഇരിപ്പിടങ്ങള്‍ക്കു മുകളിലായി ബ്ലാക്ക് & വൈറ്റ് കോമ്പിനേഷനില്‍ സ്റ്റോണ്‍ ക്ലാഡിങ്ങും നല്‍കിയിട്ടുണ്ട്. ലിവിങ്-ഡൈനിങ് ഏരിയകള്‍ക്ക് വിഭജനം തീര്‍ക്കുന്ന തേക്കിന്‍ തടിയില്‍ തീര്‍ത്ത ഡബിള്‍ ഹൈറ്റുള്ള പാര്‍ട്ടീഷന്റെ ഭാഗമാണ് അപ്പര്‍ ലിവിങ്ങിലെ ബാല്‍ക്കണി. മുകളിലെ ബാല്‍ക്കണിയിലിരുന്ന് ലിവിങ് റൂമിലെ കാഴ്ചകള്‍ ആസ്വദിക്കാനാകണമെന്ന് ക്ലയന്റ് ആഗ്രഹിച്ചിരുന്നതിനാലാണ് ലിവിങ്, ഡൈനിങ്, ഏരിയകള്‍ക്കിടയിലെ തേക്കിന്‍ തടിയില്‍ തീര്‍ത്ത പാര്‍ട്ടീഷന്റെ തുടര്‍ച്ചയായി ബാല്‍ക്കണി ഒരുക്കിയത്.

ലിവിങ്ങിനപ്പുറമുള്ള ഡൈനിങ്ങില്‍ ജിപ്‌സം സീലിങ്ങിനൊപ്പം കോവ് ലൈറ്റിങ്ങും ചെയ്തിട്ടുണ്ട്. ഡൈനിങ്ങിലെ ഒരു ഭിത്തി ക്യൂരിയോസ് മൊഡ്യൂള്‍ കം ക്രോക്കറി ഷെല്‍ഫായി പരിവര്‍ത്തിപ്പിച്ചിട്ടുമുണ്ട്. ബ്ലാക്ക് ഗ്രനൈറ്റ് പടവുകളും, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഹാന്‍ഡ്‌റെയിലുമുള്ള ഗോവണി ഡൈനിങ്ങില്‍ നിന്നാണ് ആരംഭിക്കുന്നത്. സ്റ്റെയര്‍ വാളില്‍ ജനലുകള്‍ നല്‍കിയതിനൊപ്പം ഭിത്തിയില്‍ സ്റ്റോണ്‍ ക്ലാഡിങ്ങും ചെയ്തിട്ടുണ്ട്. സ്‌റ്റെയര്‍ ലാന്റിങ്ങിലെ പച്ചനിറമാര്‍ന്ന ചുമരിന്റെ മുന്‍വശത്തു പര്‍ഗോളയും നല്‍കിയിട്ടുണ്ട്. ഗോവണിക്കനുബന്ധമായി ഒരു വാട്ടര്‍കോര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്. പെബിള്‍സിനൊപ്പം ഈ കോര്‍ട്ടില്‍ പഴയ പാത്രങ്ങള്‍, ഇന്‍ഡോര്‍ പ്ലാന്റ് എന്നിവയും ഇടം നേടിയിട്ടുണ്ട്. സ്റ്റെയര്‍ വാളില്‍ ഡബിള്‍ ഹൈറ്റില്‍ നല്‍കിയ ജനല്‍ പ്രകൃതിവെളിച്ചത്തെ അകത്തെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇരിപ്പിട സൗകര്യത്തോടെ ഒരുക്കിയ അപ്പര്‍ ലിവിങ്ങിലാണ് ഗോവണി എത്തിനില്‍ക്കുന്നത്.

ഉപയോഗത്തിന് പ്രാമുഖ്യം

മുകളിലും താഴെയുമായി പ്രത്യേക ഡ്രസിങ് ഏരിയയോടു കൂടിയ നാലു കിടപ്പുമുറികളാണ് ഇവിടെയുള്ളത്. ഡൈനിങ്ങിനു പുറകില്‍ കിച്ചനു വലതുവശത്താണ് മാസ്റ്റര്‍ ബെഡ്‌റൂം. ഈ കിടപ്പുമുറിക്കു പുറകിലാണ് പ്രെയര്‍ ഏരിയ. പൂമുഖത്തിനു പുറകില്‍ സ്റ്റെയറിന്റെ വലതുവശത്തും അപ്പര്‍ലിവിങ്ങിന് ഇരുവശങ്ങളിലുമായാണ് മറ്റു കിടപ്പുമുറികളുടെ സ്ഥാനം. അത്യന്തം സ്വകാര്യതയോടെ ഒരുക്കിയ കിടപ്പുമുറികളില്‍ ആഡംബരത്തിന്റെ കെട്ടുകാഴ്ചകള്‍ ഒരുക്കുന്നതിനോട് ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ക്ലയന്റിന് താത്പര്യമില്ലായിരുന്നു.

വുഡന്‍ കളര്‍ റസ്റ്റിക് ഫിനിഷ് ടൈല്‍ ഫ്‌ളോറിങ്ങോടെ ഒരുക്കിയ കിച്ചനിലും അതിനു സമീപത്തെ വര്‍ക്കേരിയയിലും ഒരു പോലുള്ള ഒരുക്കങ്ങളാണുള്ളത്. ബ്ലാക്ക് ഗ്രനൈറ്റ് കൗര്‍ടോപ്പ്, ബ്ലാക്ക് & വൈറ്റ് വാള്‍ ടൈലില്‍ തീര്‍ത്ത ബാക്ക് സ്പ്ലാഷ്, റെഡും വൈറ്റും ഇഴചേര്‍ന്ന മള്‍ട്ടിവുഡ് ക്യാബിനറ്റുകള്‍ എന്നിവയാണ് ഇവിടുത്തെ ഒരുക്കങ്ങള്‍. കിച്ചനനുബന്ധമായി ബ്രേക്ക്ഫാസ്റ്റ് കൗറുമുണ്ട് . വര്‍ക്കേരിയയ്ക്കപ്പുറം വിറകടുപ്പ് കത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുമുണ്ട് ബ്രേക്ക് ഫാസ്റ്റ് കൗര്‍, ഡൈനിങ് എന്നിവയുടെ ചുമരില്‍ സ്ഥാപിക്കപ്പെട്ട ഡിസൈനര്‍ കണ്ണാടികള്‍ ഡിസൈന്‍ എലമെന്റായി തന്നെ മാറിയിട്ടുണ്ട്.

മുന്‍മുറ്റം പേവിങ് ടൈലുകള്‍ പാകി മനോഹരമാക്കിയിട്ടുണ്ട് പ്ലോട്ടില്‍ നിലവിലുള്ള വൃക്ഷലതാദികള്‍ക്ക് കോട്ടം തട്ടാത്തവിധത്തിലാണ് ഭൂമിയൊരുക്കിയത്. വീടിനൊത്ത പ്രൗഢിയില്‍ തന്നെയാണ് ഇവിടുത്തെ ഗേറ്റ്, ചുറ്റുമതില്‍ എന്നിവയും ഒരുക്കിയത്. റോഡ് നിരപ്പില്‍ നിന്ന് താഴ്ന്ന് പല തട്ടുകളായി കിടന്ന ഭൂമി മണ്ണ് മാറ്റി നിരപ്പാക്കിയാണ് ഗൃഹനിര്‍മ്മാണത്തിന് സജ്ജമാക്കിയത്.

മഞ്ഞണിഞ്ഞ്, വെണ്‍മയോടെ

ബാണാസുരമലയുടെ മടിത്തട്ടില്‍ കുളിരു പുതച്ച് ഉറങ്ങുന്ന റോസ്‌നഗര്‍. മാറുന്ന വയനാടിൻ്റെ മാറാത്ത ഭാവമാണ് വൈത്തിരിയിലെ ഈ ഗ്രാമത്തിനിപ്പോഴും. പ്രദേശത്തിൻ്റെ ഗ്രാമ്യഭംഗി കാത്തു തെന്നയൊരു വീട് – അതിനായിരുന്നു വീട്ടുകാരുടെ ശ്രമം. വീതി കുറഞ്ഞ് കൂര്‍ത്തിരിക്കുന്ന ആറു സെൻറ് സ്ഥലത്ത് കാര്‍ പോര്‍ച്ച് ഉള്‍പ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ബുദ്ധിമുട്ടായിരുന്നു. ഭൂമിയുടെ കിടപ്പിനെ മാറ്റിമറിക്കാതെ പോര്‍ച്ച് ഉള്‍പ്പെടെ എല്ലാം സൗകര്യവും ഉള്‍കൊള്ളിച്ച് ഇവിടെയൊരു വീട് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത് എന്‍ജിനീയര്‍ സിബിന്‍സണ്‍ ആണ് (ആര്‍ക്ക് വണ്‍ ഡവലപ്പേഴ്‌സ്, കല്‍പ്പറ്റ). പൊയിലില്‍ ശൈലജയ്ക്കും കുടുംബത്തിനും വേണ്ടിയാണ് 2313 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്നു ലെവലുകളോടു കൂടിയ ഈ വീട് നിര്‍മ്മിച്ചത്.

കന്റംപ്രറിയും കേരള ശൈലിയും

സെമി കന്റംപ്രറിയും, കേരള ശൈലിയും പകുത്തെടുത്തൊരു രീതിയാണ് വീടിന്റെ പുറംമോടിയില്‍ പിന്തുടര്‍ന്നിരിക്കുന്നത്. കറുപ്പുനിറത്തോട് അടുത്തുനില്‍ക്കുന്ന കടും നീല സെറാമിക്ക് ടൈല്‍ ആണ് മേല്‍ക്കൂരയ്ക്ക് ചന്തം പകരുത്. കറുപ്പും വെളുപ്പും ഇടകലരുന്ന ക്ലാഡിങ് സ്റ്റോണ്‍ ഫിനിഷുള്ള തൂണുകളും, സിറ്റൗട്ടിലെ പര്‍ഗോള ഡിസൈനും, ഒറ്റപ്പാളി ജാലകങ്ങളും ഫ്രണ്ട് എലിവേഷനിലെ ശ്രദ്ധാകേന്ദ്രമാണ്.

കുത്തനെ ചെരിഞ്ഞ് കിടക്കുന്ന ഭൂമിയില്‍ കാര്‍ പോര്‍ച്ച് ഉള്‍ക്കൊള്ളിക്കാനായി മാത്രമാണ് ബേസ്‌മെന്റ് പണിതത്. ബേസ്‌മെന്റും, ഫസ്റ്റ് ലെവലും, സെക്കന്‍ഡ് ലെവലും ചേര്‍ന്നതോടെ എടുപ്പുള്ളൊരു മുഖപ്പ് വീടിനുണ്ടായി. വീടിന് ചുറ്റുമുള്ള സ്ഥലം തീരെ കുറവാണെങ്കിലുംമുറ്റം ഇന്റര്‍ലോക്കിട്ട് ചെറുതായൊരു ലാന്‍ഡ്‌സ്‌കേപ്പും ഒരുക്കിയിട്ടുണ്ട്.

കാര്‍ പോര്‍ച്ചും, പൂമുഖവും രണ്ട് ലെവലുകളില്‍ ആയതിനാല്‍ രണ്ട് സ്ഥലത്തും പ്രത്യേകം ഗേറ്റുകളുണ്ട്. ജി. ഐ പൈപ്പാണ് ഗേറ്റുണ്ടാക്കാന്‍ ഉപയോഗിച്ചത്. സിറ്റൗട്ട് ഉള്‍പ്പെടെ വീടിന്റെ എല്ലാ ഭാഗത്തും വിട്രിഫൈഡ് ടൈല്‍ വിരിച്ച് കൊണ്ട് ഗ്രനൈറ്റിന്റെ കറുത്ത ബോര്‍ഡര്‍ നല്‍കുകയായിരുന്നു. അടുക്കളയ്ക്ക് മാത്രം വിട്രിഫൈഡ് മാറ്റ് ഫിനിഷ്ഡ് ടൈല്‍ ആണുപയോഗിച്ചത്.

-വൈറ്റ് വര്‍ണ്ണസംയോജനത്തിലാണ് ബ്ലൈന്‍ഡ്‌സ്. മള്‍ട്ടിവുഡ് കൊണ്ടുള്ള ടി.വി സ്റ്റാന്‍ഡിന് പ്രത്യേക ഷോ തോന്നിക്കാന്‍ പ്രൊജക്ഷന്‍ നല്‍കിയിരിക്കുന്നു. ലിവിങ്ങില്‍ നിന്ന് പ്രവേശനം ഡൈനിങ് ഹാളിലേക്കാണ്. ജി. ഐ പൈപ്പ് ഫ്രെയ്മില്‍ കറുത്ത ഗ്രനൈറ്റ് സ്ലാബ് ഘടിപ്പിച്ചാണ് ഡൈനിങ് ടേബിള്‍ ഉണ്ടാക്കിയത്. വാഷ് ഏരിയയില്‍ പകുതി ചുമര്‍ കറുപ്പും, വെളുപ്പും ചേര്‍ന്ന സെറാമിക്ക് ടൈല്‍ നല്‍കി ഹൈലൈറ്റ് ചെയ്തു. ഓപ്പണ്‍ നയത്തിലാണ് അടുക്കളയും ഡൈനിങ് ഏരിയയും. അടുക്കളയ്ക്കും ഡൈനിങ് റൂമിനും ഇടയില്‍ കറുത്ത ഗ്രനൈറ്റ് ടോപ്പുള്ള അരഭിത്തി മാത്രമാണ് വിഭജനം. ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ ആയി കൂടി ഉപയോഗിക്കാവുന്ന വിധത്തിലാണ് അരഭിത്തിയുള്ളത്. കിച്ചനും ഡൈനിങ് റൂമിനുമിടയിലുള്ള സ്ഥലം മള്‍ട്ടിവുഡ് കൊണ്ട് പാനലിങ് ചെയ്ത് ഫാന്‍സി ലൈറ്റ് തൂക്കി ഫോക്കസ് ചെയ്തിരിക്കുന്നു. കബോഡുകള്‍ക്കും മള്‍ട്ടിവുഡ് തന്നെയാണ് ഉപയോഗിച്ചത്. ഇവിടെയും പകുതി ചുമര്‍ സെറാമിക്ക് ടൈല്‍ ഒട്ടിച്ചു.

ലിവിങ് ഏരിയയുടെ വലതുഭാഗത്താണ് ഒരു ബെഡ്‌റൂം. ബേസ്‌മെന്റിലെ കാര്‍പോര്‍ച്ചിന്റെ മുകളിലാണ് ഈ ബെഡ്‌റൂമിന്റെ സ്ഥാനം. ബെഡ്‌റൂമിലെ വാഡ്രോബുകള്‍ മള്‍ട്ടിവുഡില്‍ മൈക്ക ഫിനിഷ് നല്‍കിയതാണ്. ഈ കിടപ്പുമുറിയോട് ചേര്‍ന്ന് ചെറിയൊരു മട്ടുപ്പാവുമുണ്ട്. ലിവിങ് ഏരിയയില്‍ നിന്നാണ് ഗോവണി തുടങ്ങുന്നത്. ഗ്രനൈറ്റ് പടികളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൈവരികളുമാണ് ഗോവണിക്ക്.

കറുപ്പും വെളുപ്പും

ഗോവണി കയറിയെത്തുന്ന ഭാഗം ഫാമിലി ലിവിങ് ഏരിയയായി സജ്ജീകരിച്ചിരിക്കുന്നു. ഫസ്റ്റ് ലെവലിലെ കറുപ്പ്-വെളുപ്പ് നിറസംയോജനം മുകള്‍നിലയിലും അതുപോലെ പിന്തുടര്‍ന്നിരിക്കുന്നു. ലളിതമായൊരു ഷോ ഏരിയയും, ഗ്ലാസ് കൊണ്ടുള്ള കോഫീ ടേബിളും, ബ്ലാക്ക് സോഫാസെറ്റും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. ഇതോട് ചേര്‍ന്നുള്ളത് യൂട്ടിലിറ്റി സ്‌പേസ് ആണ്. ഇടതുഭാഗത്താണ് ബാത്ത്‌റൂമോടു കൂടിയ മറ്റൊരു ബെഡ്‌റൂം. മൂന്നാമത്തെ ബെഡ്‌റൂമും സെക്കന്‍ഡ് ലെവലില്‍ തെന്നയാണ്. ഈ ബെഡ്‌റൂമില്‍ നിന്ന് പുറത്തേക്ക് ഉള്ളത് ഡൈനിങ് ഏരിയയായും മറ്റും ഉപയോഗിക്കുന്ന മള്‍ട്ടിയൂട്ടിലിറ്റി സ്‌പേസ് ആണ്. ഈ ഭാഗത്ത് മേല്‍ക്കൂരയ്ക്ക് ജി. ഐ

ഷീറ്റ് ഇട്ടിട്ടുണ്ട്. പുറംഭംഗി ആസ്വദിച്ചിരിക്കാനുള്ള മട്ടുപ്പാവും ബ്ലാക്ക്-വൈറ്റ് കളര്‍ കോമ്പിനേഷനില്‍ തെന്നയാണ് ഒരുക്കിയിട്ടുള്ളത്. ജി.ഐ പൈപ്പും, ഗ്ലാസും ഇടകലര്‍ത്തി പെയിന്റ് ഫിനിഷ് കൊടുത്താണ് ബാല്‍ക്കണിക്ക് കൈവരി നല്‍കിയത്.

പ്ലോട്ടിന്റെ അസന്തുലിതമായ ആകൃതി വകവയ്ക്കാതെ വീട് ഡിസൈന്‍ ചെയ്യാനായത് എഞ്ചിനീയര്‍ സിബിന്‍സന്റെ കഴിവുകൊണ്ടു മാത്രമാണെന്ന് വീട്ടുടമസ്ഥ ശൈലജ പറയുന്നു.” ദുബായില്‍ ഒരു നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ കൂടിയായ മകന്‍ വിജിത്തും, യു.എസ്.എയില്‍ കപ്പലില്‍ ഷെഫ് ആയ മൂത്ത മകന്‍ അജിത്തും വീട് എങ്ങനെ വേണമെന്ന് എഞ്ചിനീയറിനോട് പറഞ്ഞിരുന്നു. പണിയുടെ ഓരോ ഘട്ടത്തിലും വീടിന്റെ ഫോട്ടോകള്‍ മക്കള്‍ക്ക് അയച്ചു കൊടുക്കും, വേണ്ട മാറ്റങ്ങള്‍ അവര്‍ അപ്പപ്പോള്‍ അറിയിക്കും. പണികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ഞാന്‍ തന്നെ. ഇങ്ങനെ വീടുപണി ഒരു മെഗാ കുടുംബപ്രോജക്റ്റായിരുന്നു ”. ശൈലജ ഓര്‍മ്മിക്കുന്നു.

https://www.facebook.com/VeedumPlanum.in/?ref=bookmarks

ട്രയാംഗിള്‍ സ്റ്റൈല്‍

വാസ്തുകലയുടെ അഴകളവുകളില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വീടാണ് കാസര്‍ഗോഡ് ജില്ലയില്‍ നീലേശ്വരത്തുള്ള മൂസ മുഹമ്മദിന്റേത്. ആര്‍ക്കിടെക്റ്റ് കെ. ദാമോദരനാണ് (ദാമോദര്‍ ആര്‍ക്കിടെക്റ്റ്‌സ്, കോഴിക്കോട്) ഈ വീട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

വാസ്തുകലയുടെ മികവ്

27 സെന്റ് സ്ഥലമാണ് വീടിരിക്കുന്ന പ്ലോട്ട്. വീടിന്റെ പുറംകാഴ്ചയെ സവിശേഷമാക്കുന്നത് മുകളില്‍ നിന്നു തുടങ്ങി താഴേയ്ക്ക് വന്ന് മുറ്റത്ത് വന്നു ലയിച്ചു ചേരുന്ന ത്രികോണാകൃതിയുള്ള ഭിത്തികളാണ്. ഇത്തരത്തിലുള്ള രണ്ടു ഭിത്തികള്‍ക്കിടയില്‍ ക്യാന്റിലിവര്‍ മാതൃകയിലുള്ള മേല്‍ക്കൂരയ്ക്കടിയിലാണ് കാര്‍പോര്‍ച്ചിന്റെ സ്ഥാനം. ഫ്‌ളാറ്റ് റൂഫാണ് കാര്‍പോര്‍ച്ചിന്റെ മേല്‍ക്കൂരയ്ക്ക്. ഈ ഫ്‌ളാറ്റ് റൂഫ് മേല്‍ക്കൂരയ്ക്ക് മുകളില്‍ ഫസ്റ്റ് ഫ്‌ളോറിന്റെ ഭാഗമായി നെടുകയും, കുറുകെയും നല്‍കിയിരിക്കുന്ന സ്റ്റീല്‍ ബാറുകള്‍ മറ്റൊരു ഡിസൈന്‍ എലമെന്റാകുന്നുണ്ട്. ത്രികോണാകൃതിയിലുള്ള ഭിത്തികള്‍ക്കിടയില്‍ പുല്‍ത്തകിടിക്കു സ്ഥാനം നല്‍കിയിരിക്കുന്നു. കാര്‍പോര്‍ച്ചിന്റെ മുകളിലെ ഫ്‌ളാറ്റ് റൂഫിലുമുണ്ട് പുല്‍ത്തകിടിക്കു സ്ഥാനം. ഫസാഡിലും എലിവേഷനിലും നല്‍കിയിരിക്കുന്ന ഇത്തരം ചില ഡിസൈന്‍ എലമെന്റുകളാണ് ഈ വീടിന്റെ പുറംകാഴ്ചയെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാക്കുന്നത്.

സ്വകാര്യത ചോരാതെ

5507 സ്‌ക്വയര്‍ഫീറ്റിലുള്ള വീടിന്റെ അകത്തളങ്ങളെ വരാന്ത, ലിവിങ്, ഡൈനിങ്, പ്രെയര്‍ ഏരിയ, കിച്ചന്‍, വര്‍ക്കേരിയ, ലേഡീസ് ലിവിങ്(ഫോയര്‍), മുകളിലും താഴെയുമായി 6 കിടപ്പുമുറികള്‍, ഹോംതീയേറ്റര്‍ എന്നിങ്ങനെ തിരിച്ചിട്ടുള്ള ഒരു റെനവേഷന്‍ പ്രോജക്റ്റാണിത്. സെമി പബ്ലിക്, പ്രൈവറ്റ് ഏരിയകള്‍ എന്ന സങ്കല്പത്തിലാണ് അകത്തളങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. ഗസ്റ്റ് ലിവിങ്, പ്രെയര്‍ ഏരിയ, സ്റ്റെയര്‍കേസ് എന്നിവയെല്ലാം വീടിന്റെ മുന്‍ഭാഗത്താണ. സിറ്റൗട്ടില്‍ നിന്നും തുടങ്ങുന്ന ഒരു നേര്‍രേഖയുടെ ഇരുവശങ്ങളിലായാണ് അകത്തളങ്ങള്‍. ലിവിങ് ഏരിയയില്‍ ‘ഘ’ ഷേയ്പ്പിലാണ് ഇരിപ്പിടങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഫാള്‍സ് സീലിങ്ങും ലൈറ്റിങ്ങും കൊï് ഗസ്റ്റ് ലിവിങ്ങിനെ കൂടുതല്‍ ആകര്‍ഷക മാക്കിയിരിക്കുന്നു. പ്രെയര്‍ ഏരിയയ്ക്കു മുന്നില്‍ നിന്നുമാണ് സ്റ്റെയര്‍കേസ് ആരംഭിക്കുന്നത്. സ്റ്റെയര്‍കേസിന്റെ കൈവരി മാസ്റ്റര്‍ ലെഗുമായി ചേരുന്ന ഭാഗത്ത് ഒരു ഒടിവു നല്‍കി (ഡോഗ് ലെഗ്), പ്ലെയിന്‍ ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. സ്റ്റെപ്പുകള്‍ക്ക് വുഡും കൈവരിക്ക് സ്റ്റീലുമാണ് ഉപയോഗിച്ചിട്ടുള്ളത്.

ഡൈനിങ് ഏരിയ ഡബിള്‍ ഹൈറ്റിലാണ്. ഫാള്‍സ് സീലിങ്, ലൈറ്റിങ്, സീലിങ്ങിനോടു ചേര്‍ന്നു വരുംവിധം നല്‍കിയിട്ടുള്ള വെന്റിലേഷന്‍ ഇവയൊക്കെ കാറ്റും വെളിച്ചവും ഉറപ്പാക്കുന്നു.പ്രെയര്‍ ഏരിയ, കിച്ചന്‍, വര്‍ക്കേരിയ, ലേഡീസ് ലിവിങ്(ഫോയര്‍), മുകളിലും താഴെയുമായി 6 കിടപ്പുമുറികള്‍, ഹോംതീയേറ്റര്‍ എന്നിങ്ങനെ തിരിച്ചിട്ടുള്ള ഒരു റെനവേഷന്‍ പ്രോജക്റ്റാണിത്. സെമി പബ്ലിക്, പ്രൈവറ്റ് ഏരിയകള്‍ എന്ന സങ്കല്പത്തിലാണ് അകത്തളങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. ഗസ്റ്റ് ലിവിങ്, പ്രെയര്‍ ഏരിയ, സ്റ്റെയര്‍കേസ് എന്നിവയെല്ലാം വീടിന്റെ മുന്‍ഭാഗത്താണ. സിറ്റൗട്ടില്‍ നിന്നും തുടങ്ങുന്ന ഒരു നേര്‍രേഖയുടെ ഇരുവശങ്ങളിലായാണ് അകത്തളങ്ങള്‍. ലിവിങ് ഏരിയയില്‍ ‘L’ ഷേയ്പ്പിലാണ് ഇരിപ്പിടങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഫാള്‍സ് സീലിങ്ങും ലൈറ്റിങ്ങും കൊണ്ട് ഗസ്റ്റ് ലിവിങ്ങിനെ കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു. പ്രെയര്‍ ഏരിയയ്ക്കു മുന്നില്‍ നിന്നുമാണ് സ്റ്റെയര്‍കേസ് ആരംഭിക്കുന്നത്. സ്റ്റെയര്‍കേസിന്റെ കൈവരി മാസ്റ്റര്‍ ലെഗുമായി ചേരുന്ന ഭാഗത്ത് ഒരു ഒടിവു നല്‍കി (ഡോഗ് ലെഗ്), പ്ലെയിന്‍ ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. സ്റ്റെപ്പുകള്‍ക്ക് വുഡും കൈവരിക്ക് സ്റ്റീലുമാണ് ഉപയോഗിച്ചിട്ടുള്ളത്.

ഡൈനിങ് ഏരിയ ഡബിള്‍ ഹൈറ്റിലാണ്. ഫാള്‍സ് സീലിങ്, ലൈറ്റിങ്, സീലിങ്ങിനോടു ചേര്‍ന്നു വരുംവിധം നല്‍കിയിട്ടുള്ള വെന്റിലേഷന്‍ ഇവയൊക്കെ കാറ്റും വെളിച്ചവും ഉറപ്പാക്കുന്നു.ഡൈനിങ് ഏരിയയുടെ ഫ്രഞ്ച് വിന്‍ഡോകള്‍ ലാന്‍ഡ്‌സ്‌കേപ്പിലേക്ക് തുറക്കും വിധമാണ്. ഡൈനിങ്ങിനു സമീപമുള്ള ഏരിയയെ ഫോയര്‍ എന്ന് വിശേഷിപ്പിക്കാം. ഇത് ലേഡീസ് ലിവിങ് ആയും ഉപയോഗിക്കുന്നു. ഡൈനിങ്, കിച്ചന്‍ എന്നിവയ്ക്കു മധ്യേ, രണ്ടിടത്തേയ്ക്കും ശ്രദ്ധ ലഭിക്കും വിധമാണ് ഈ ഫോയറിന്റെ സ്ഥാനം. സ്ത്രീകളുടെ സ്വകാര്യതയും അവരുടെ സൗകര്യവുമനുസരിച്ചാണ് ഈ ഏരിയ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

രാജകീയ ഭംഗി

മുകളിലും താഴെയുമായി ആറു കിടപ്പുമുറികളാണ് ഉള്ളത്. എല്ലാം അറ്റാച്ച്ഡ് ബാത്ത്‌റൂമും, വാഡ്രോബും ഡ്രസിങ് ഏരിയയും ഇരിപ്പിട സൗകര്യങ്ങളും ഉള്‍ച്ചേര്‍ന്നവയാണ്. ഇളം നിറങ്ങളിലുള്ള ഫര്‍ണിഷിങ്ങും, ഇരിപ്പിട സൗകര്യവുമായാണ് മാസ്റ്റര്‍ ബെഡ്‌റൂം ഒരുക്കിയത്. മുകള്‍നിലയില്‍ മകളുടെ കല്ല്യാണത്തിനോടനുബന്ധിച്ച് മകള്‍ക്കായി പണിത കിടപ്പുമുറി തേക്ക് തടി ഉപയോഗിച്ചുള്ള അലങ്കാരങ്ങളാല്‍ എടുത്തുനില്‍ക്കും വിധമാണ്. വാള്‍പേപ്പറും ലെതറും കൊണ്ട് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. കിടപ്പുമുറികള്‍ക്കു പുറമെ ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഹോംതീയേറ്റര്‍ ഫസ്റ്റ് ഫ്‌ളോറിന്റെ ഭാഗമാണ്. ഇളംനിറങ്ങളുടെ പ്രത്യേകിച്ച് വെള്ള നിറത്തിന്റെ തെരഞ്ഞെടുപ്പ് അകത്തളങ്ങളില്‍ വെളിച്ചം നിറയ്ക്കുന്നു എന്നു മാത്രമല്ല കൂടുതല്‍ മിഴിവേകുകയും ചെയ്യുന്നു. നിലത്തുനിന്നും ഭിത്തികളുടെ മുക്കാല്‍ഭാഗം വരെയും എത്തുന്ന ജനാലകള്‍ ഭംഗിക്കു മാത്രമല്ല പുറംകാഴ്ചകള്‍ കാണാനും കാറ്റും വെളിച്ചവുമെത്തിക്കാനും പ്രയോജനപ്പെടുന്നു.

‘U’ ആകൃതിയിലാണ് അടുക്കള. സ്ഥല സൗകര്യവും സ്റ്റോറേജ് സൗകര്യവും ബ്ലാക്ക് & വൈറ്റ് കളര്‍ തീമിലുള്ള അടുക്കളയ്ക്ക് കൂടുതല്‍ മിഴിവ് നല്‍കുന്നു. തൊട്ടടുത്ത് വര്‍ക്കേരിയയും വര്‍ക്കിങ് കിച്ചനും വേറെയുമുണ്ട്. ജ്യോമട്രിക്കല്‍ ഘടകങ്ങള്‍ കൊണ്ട് സുന്ദരമാക്കിയ ഫസാഡ്, പ്രൗഢമായ ഇന്റീരിയര്‍- ഇവ രണ്ടും ചേര്‍ന്ന് വീടിനെ സവിശേഷമാക്കുന്നു.

വെണ്‍മ പുതച്ച്‌

ഒട്ടും സങ്കീര്‍ണ്ണമല്ലാത്ത രൂപകല്‍പ്പനയാണ് വീടിന്റെ എലിവേഷനുള്ളതെങ്കില്‍ ആകെയൊരു സമൃദ്ധി തോന്നിക്കുന്നതാണ് അകത്തളം. പുറം ലാളിത്യം ഇരട്ടിപ്പിക്കുന്നു, വെണ്‍മയുടെ പുതപ്പ്. തളിപ്പറമ്പ് ആലക്കോട് പാതയില്‍ പുഷ്പഗിരിയിലാണ് ഈ വീട്. ഹാള്‍ വിശാലമായിരിക്കണം, കിച്ചനില്‍ നിന്നും ഡൈനിങ് റൂമില്‍ നിന്നും കാഴ്ചയെത്താത്ത സ്വകാര്യത ഗസ്റ്റ് ലിവിങ്ങിന് ഉണ്ടായിരിക്കണം. വീട്ടുടമസ്ഥന്റെ ഇത്തരം ആവശ്യങ്ങള്‍ പരിഗണിച്ച് എഞ്ചിനീയര്‍ മുഹമ്മദ് ഷാഫിയാണ് (ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ, കോഴിക്കോട്) ഈ വീട് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്. കണ്ണൂരില്‍ ടെക്‌സ്റ്റെല്‍സ് ബിസിനസ്സ് നടത്തുന്ന അബ്ദുള്‍ റഷീദിനും കുടുംബത്തിനും വേണ്ടി പണിത വീട് 12 സെന്റ് പ്ലോട്ടില്‍ 3350 സ്‌ക്വയര്‍ ഫീറ്റിലാണ്.

പൊലിമയോടെ അകത്തളം

വെണ്‍തൂണുകളും, അരിക്പണികളും മുന്നിട്ട് നില്‍ക്കുന്ന ആധുനിക കന്റംപ്രറി ശൈലിയാണ് വീടിന്. ജി.ഐ പൈപ്പുകളും നേര്‍ത്ത അരിക് ഡിസൈനുകളും ഒഴികെ എല്ലായിടത്തും വെണ്‍മയുടെ ഭംഗിയാണ്. ഗേറ്റും, എലിവേഷനിലെ ജി. ഐ പണികളും ഇളംചാര നിറത്തിലാണ്. സിറ്റൗട്ടിനോടു ചേര്‍ന്നുള്ള പുറം ചുമര്‍ മാത്രം കറുത്ത ക്ലാഡിങ് സ്റ്റോണ്‍ കൊണ്ട് എടുത്തു കാണിച്ചിരിക്കുന്നു. പോര്‍ച്ചിന്റെ മേല്‍ക്കൂരയിലെ ചില്ലുമേലാപ്പും പര്‍ഗോളയും ഒക്കെ എക്സ്റ്റീരിയര്‍ ഡിസൈനില്‍ പ്രാധാന്യം നേടിയിട്ടുണ്ട്.

എലിവേഷനിലെ ജി. ഐ പണികളും ഇളംചാര നിറത്തിലാണ്. സിറ്റൗട്ടിനോടു ചേര്‍ന്നുള്ള പുറം ചുമര്‍ മാത്രം കറുത്ത ക്ലാഡിങ് സ്റ്റോണ്‍ കൊണ്ട് എടുത്തു കാണിച്ചിരിക്കുന്നു. പോര്‍ച്ചിന്റെ മേല്‍ക്കൂരയിലെ ചില്ലുമേലാപ്പും പര്‍ഗോളയും ഒക്കെ എക്സ്റ്റീരിയര്‍ ഡിസൈനില്‍ പ്രാധാന്യം നേടിയിട്ടുണ്ട്.

സ്വാഭാവിക കല്ലും, പുല്‍ത്തകിടിയും ഇടകലര്‍ത്തിയാണ് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്തത്. വീടിന് മുന്നില്‍ തള്ളി നില്‍ക്കുന്ന രീതിയിലാണ് കാര്‍പോര്‍ച്ച്. പോര്‍ച്ചില്‍ നിന്ന് അഞ്ച് പടികളുടെ ഉയരമുണ്ട് സിറ്റൗട്ടിലേക്ക്. വീടിന് കൂടുതല്‍ ഗാംഭീര്യവും ഗാഢതയും കിട്ടാന്‍ പല സ്റ്റെപ്പുകളിലായാണ് ഗ്രൗണ്ട് ഫ്‌ളോര്‍ ചെയ്തത്. ഇറ്റാലിയന്‍ മാര്‍ബിളും, തേക്ക് തടിയുടെചറുകഷണങ്ങളും ഇടകലര്‍ത്തിയുള്ളതാണ് സിറ്റൗട്ടിന്റെ ഫ്‌ളോറിങ്. ഇരിപ്പിടത്തോടൊപ്പം സ്റ്റോറേജ് സൗകര്യം കൂടിയുള്ള കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറാണ് സിറ്റൗട്ടിലുള്ളത്. സിറ്റൗട്ടില്‍ നിന്ന് പ്രവേശനം വിശാലമായ ഹാളിലേക്കാണ്. കൃത്രിമ പുല്‍ത്തകിടിയും, സ്വാഭാവിക ചെടികളും ഉള്‍കൊള്ളിച്ച കോര്‍ട്ട്‌യാര്‍ഡാണ് ഹാളിന്റെ ചൈതന്യം. പുറംവെളിച്ചം പരമാവധി അകത്തങ്ങളില്‍ കടക്കുന്ന സംവിധാനത്തോടെ ഇരട്ടി ഉയരത്തിലാണ് കോര്‍ട്ട്‌യാര്‍ഡ് പണിതിരിക്കുന്നത്. സ്വാഭാവിക ക്ലാഡിങ്ങ് സ്‌റ്റോണില്‍ നിഷ് വര്‍ക്കോടെയുള്ള കോര്‍ഡ്‌യാര്‍ഡ് ചുമര്‍ഭിത്തി ശ്രദ്ധാകേന്ദ്രമാണ്.

ഹാളിന്റെ ഇടതുഭാഗത്തെ ഗസ്റ്റ് ലിവിങ്ങിലുള്ള ചുമരിലെ പ്ലൈവുഡ് ലാമിനേറ്റഡ് വര്‍ക്കും, വുഡ് പാനലിങും, സീലിങ്ങിലെ ജിപ്‌സം- ജാളി വര്‍ക്കും അകത്തളത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. പ്രത്യേക പ്രഭാവം കിട്ടാന്‍ സീലിങ്ങില്‍ പെയിന്റ് വര്‍ക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡൈനിങ്ങിനും, ഗസ്റ്റ്‌ലിവിങ്ങിനും ഇടയിലായി ഒരു കോമണ്‍ ബാത്ത്‌റൂം ഉണ്ട്. വാഷ് ഏരിയയും ഇതിനോട് ചേര്‍ന്നാണ്. ഗ്ലാസും പ്ലൈവുഡും ഇടകലര്‍ത്തിയ വിഭജനം ആണ് ഹാളിനും പ്രാര്‍ത്ഥനാ മുറിയ്ക്കും ഇടയില്‍ ഉള്ളത്. ഹാളിലെ സീലിങ്ങിലുള്ള ഇരുണ്ട പെയിന്റില്‍ ചെയ്ത ജിപ്‌സം വര്‍ക്കുകളും, ചുമരുകളിലെ വുഡ് പാനലിങ്ങും ഹൈലൈറ്റാണ്.

വെളുപ്പ് -ചുമപ്പ് തീമിലാണ് ഗ്രൗണ്ട് ഫ്‌ളോറിലെ കുട്ടികളുടെ ബെഡ്‌റൂം ഒരുക്കിയത്. ടെക്‌സ്ച്ചര്‍ ഫിനിഷ് പെയിന്റു ചെയ്ത ഹെഡ്‌റെസ്റ്റ് ഭാഗത്ത് പ്ലൈവുഡ് വര്‍ക്കുകളുടെ അലങ്കാരമുണ്ട്. റെഡ്-വൈറ്റ് കോമ്പിനേഷനിലുള്ള കട്ടിലുകള്‍ പ്രത്യേകം ഡിസൈന്‍ ചെയ്തതാണ്. കട്ടിലു കളുടെ കീഴെ സ്റ്റോറേജ് സംവിധാനവുമുണ്ട്. ഡ്രസിങ് ഏരിയയും, ടോയ്‌ലറ്റും കിഡ്‌സ് ബെഡ്‌റൂമിനോട് ചേര്‍ന്നുമുണ്ട്. മാസ്റ്റര്‍ ബെഡ്‌റൂം ഗ്രൗണ്ട് ഫ്‌ളോറിലാണ്. പ്ലൈവുഡ് -ജിപ്‌സം വര്‍ക്കുകള്‍ ഇവിടെയും പിന്തുടരുന്നു. ഹെഡ്‌റെസ്റ്റ്ഭാഗത്തെ ചുമരിലെ പ്ലൈവുഡ് വര്‍ക്ക് ഇരുണ്ട പെയിന്റടിച്ച് എടുത്തുകാണിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ തന്നെയാണ് ഗ്രൗണ്ട് ഫ്‌ളോറിലെ മൂന്നാമത്തെ ബെഡ്‌റൂം.

കാപ്പി-വെളുപ്പ് സംയോജനം

കോഫി-ഓഫ് വൈറ്റ് കളര്‍ കോമ്പിനേഷനാണ് കിച്ചന് നല്‍കിയത്. കബോഡുകള്‍ എം. ഡി. എഫ് (മീഡിയം ഡെന്‍സിറ്റി ഫൈബര്‍ ബോര്‍ഡ്) കൊണ്ടാണ് നിര്‍മ്മിച്ചത്. ഇറ്റാലിയന്‍ മാര്‍ബിള്‍ തന്നെ നിലം ഒരുക്കാന്‍ ഉപയോഗിച്ചു. ഭിത്തിയിലെ ക്ലാഡിങ് വര്‍ക്ക് സെറാമിക്ക് ടൈല്‍ കൊണ്ടാണ്. ബ്രേക്ക് ഫാസ്റ്റ് ടേബിളിന് ബ്ലാക്ക് ഗ്രനൈറ്റ് ടോപ്പ് നല്‍കി. കൗണ്ടര്‍ ടോപ്പിനും ഇതേ ഗ്രനൈറ്റ് തന്നെ ഉപയോഗിച്ചു. ജിപ്‌സത്തില്‍ കാപ്പി നിറത്തിലുള്ള പെയിന്റ് നല്‍കി അത്യാവശ്യം സീലിങ് പണികളും ചെയ്ത് ഇവിടെയും ഡിസൈന്‍ തുടര്‍ച്ച കൊണ്ടു വന്നിട്ടുണ്ട്.

ഹാളിൽ നിന്നാണ് ഗോവണി തുടങ്ങുന്നത്. ഗോവണിയോട് ചേര്‍ന്ന സ്ഥലത്ത് സോഫാ സെറ്റ് ഉള്‍പ്പെടെ ക്രമീകരിച്ച് ഫാമിലി ലിവിങ് ഏരിയ ആക്കിയിട്ടുണ്ട്. തേക്ക് തടിയും ഗ്ലാസും ഉപയോഗിച്ചാണ് ഗോവണിയുടെ കൈവരി ചെയ്തത്. പടിക്കെട്ടുകള്‍ക്ക് ഇറ്റാലിയന്‍ മാര്‍ബിള്‍ നല്‍കി. കോര്‍ട്ട് യാര്‍ഡ് ഡബിള്‍ ഹൈറ്റില്‍ ആയതിനാല്‍ ഒന്നാം നിലയിലെ ഈ ഭാഗം കൈവരി നല്‍കി ബാല്‍ക്കണി പോലെ ചെയ്യുകയായിരുന്നു. രണ്ട് ബെഡ്‌റൂമുകള്‍ ഒന്നാം നിലയിലാണ്. ഇവിടെയും വുഡ്-ജിപ്‌സം വര്‍ക്കുകള്‍ തുടര്‍ന്നിട്ടുണ്ട്. എല്ലാം കിടപ്പുമുറികളും ബാത്ത് അറ്റാച്ച്ഡ് ആണ്. ഓപ്പണ്‍ ബാല്‍ക്കണിയും ടെറസുമായി ഒഴിച്ചിട്ടിരിക്കുന്ന ഭാഗത്ത് ടെറാക്കോട്ട ഫിനിഷുള്ള ടൈല്‍ പാകിയാണ് നിലമൊരുക്കിയത്. ഈ ടെറസിലേക്കുള്ള നടവഴിയിലുള്ള റൂം സ്‌പേസ് ഒരു കാഷ്വല്‍ ലിവിങ് ഏരിയ ആയി ഒരുക്കി, കസ്റ്റംമെയ്ഡ് കുഷ്യനുകളും മറ്റും വച്ച് അലങ്കരിച്ചിട്ടുണ്ട്.

പുറമേയുള്ള ആഡംബരം കുറച്ച് ഉള്‍ത്തളം ഏറെ സമൃദ്ധമാക്കി ഒരുക്കിയ ഈ വീട് മികച്ചൊരു ഇന്റീരിയര്‍ അനുഭവമാണ് സമ്മാനിക്കുന്നത്. 3 ഡി പ്ലാന്‍ കണ്ടതോടെ വീടിന്റെ കാഴ്ച ഭംഗിയില്‍ തൃപ്തനായെന്നും, പിന്നീട് എഞ്ചിനീയറില്‍ പൂര്‍ണ്ണമായി വിശ്വാസം അര്‍പ്പിക്കുകയായിരുന്നെന്നും വീടുപണിയിലുള്ള സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് വീട്ടുടമസ്ഥന്‍ അബ്ദുള്‍ റഷീദ് പറയുന്നു.

 

പ്രകാശ പ്രഭയോടെ വിശ്വനാഥം

എപ്പോഴും പ്രകാശമാനമായ അകത്തളം ഏതൊരു വീടിനെയും കൂടുതല്‍ സുന്ദരമാക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള ബൈജു വിശ്വനാഥന്റെയും കുടുംബത്തിന്റെയും വീടിന്റെ പ്രത്യേകതകളില്‍ എടുത്തു പറയേണ്ടതാണ് അകത്തളങ്ങളിലെപ്പോഴുമുള്ള വെളിച്ചത്തിന്റെ സാന്നിധ്യം. 10 സെന്റിന്റെ പ്ലോട്ടില്‍ 2050 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന ഈ വീടിനെ വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം പ്രകാശസംവിധാനങ്ങള്‍ക്ക് പ്രധാന്യം നല്‍കി ഒരുക്കിയത് ഡിസൈനറായ അഭിജിത്ത് എം. പിള്ളയാണ്(മെലഞ്ച് ഹോംസ്, കൊല്ലം).

ചിതലിനെ ചെറുത്തുകൊണ്ട്

വീടിന് മൊത്തത്തില്‍ സ്വീകരിച്ചിരിക്കുന്നത് കന്റംപ്രറി ഡിസൈന്‍ നയമാണ്. ലിവിങ്, ഡൈനിങ്, കിച്ചന്‍, 4 കിടപ്പുമുറികള്‍ അതും ബാത്ത്‌റൂമോടുകൂടിയവ, അപ്പര്‍ ലിവിങ്, ബാല്‍ക്കണി, സിറ്റൗട്ട് എന്നിങ്ങനെയാണ് വീടിന്റെ ഏരിയകള്‍. ”4 കിടപ്പുമുറികള്‍ വേണം, ആധുനികശൈലിയാവണം, എല്ലായിടത്തും സ്ഥലഉപയുക്തത ഉണ്ടാവണം, ഒരിടം പോലും പാഴാവരുത്” തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വീട്ടുകാരുടെ പക്കല്‍ നിന്നും ഉണ്ടായത്. ഇവയൊക്കെ പാലിച്ചു തന്നെയാണ് വീടിന്റെ നിര്‍മ്മാണവും. ചിതലുള്ള പ്രദേശമായിരുന്നു ഇവിടം എന്നതിനാല്‍ ഫൗണ്ടേഷനു മുമ്പും, ശേഷവും, ഫ്‌ളോറിങ്ങിന് ടൈല്‍ വിരിക്കുന്നതിനു മുമ്പായും ചിതലിനെ പ്രതിരോധിക്കുവാനുള്ള ട്രീറ്റ്‌മെന്റുകള്‍ നടത്തുകയുണ്ടായി. ഭാവിയില്‍ ആവശ്യമായി വന്നേക്കാന്‍ ഇടയുള്ള വികസനം മുന്നില്‍ കണ്ടുകൊണ്ടാണ് വീടിന്റെ നിര്‍മ്മാണം.

നിര്‍മ്മാണവും. ചിതലുള്ള പ്രദേശമായിരുന്നു ഇവിടം എന്നതിനാല്‍ ഫൗണ്ടേഷനു മുമ്പും, ശേഷവും, ഫ്‌ളോറിങ്ങിന് ടൈല്‍ വിരിക്കുന്നതിനു മുമ്പായും ചിതലിനെ പ്രതിരോധിക്കുവാനുള്ള ട്രീറ്റ്‌മെന്റുകള്‍ നടത്തുകയുണ്ടായി. ഭാവിയില്‍ ആവശ്യമായി വന്നേക്കാന്‍ ഇടയുള്ള വികസനം മുന്നില്‍ കണ്ടുകൊണ്ടാണ് വീടിന്റെ നിര്‍മ്മാണം. 10 സെന്റിന്റെ പ്ലോട്ടില്‍ 4 സെന്റിലാണ് ഈ വീടിരിക്കുന്നത്. ഇനിയുമൊരു നിര്‍മ്മിതിക്കു കൂടി സ്ഥലം വിട്ടിട്ടുമുണ്ട്. അതുപോലെ വീടിന്റെ മുകള്‍നില ആവശ്യമുള്ളപക്ഷം വാടകയ്ക്ക് നല്‍കുവാനുള്ള സൗകര്യത്തോടെ സ്വതന്ത്രയൂണിറ്റായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ഗേറ്റിലേക്ക് വളരെ വ്യക്തമായ രീതിയില്‍ കാഴ്ചയെത്തുന്നു്. മെഷ് ഉപയോഗിച്ച് ബാല്‍ക്കണിയുടെ ഭാഗമായി ഒരു സ്‌ക്വയര്‍ പാറ്റേണിലുള്ള ഡിസൈനും നല്‍കിയിരിക്കുന്നു.

ഹൈലൈറ്റ് ചെയ്ത ഭിത്തികള്‍

ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ ഭാഗമായി എല്ലാ മുറികളിലും ഒരു ഭിത്തി മാത്രം ഹൈലൈറ്റ് ചെയ്തിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ ഭാഗമായി ചെയ്തിരിക്കുന്ന നാച്വറല്‍ ലൈറ്റ് കടന്നുവരത്തക്ക വിധമുള്ള സംവിധാനം വീടിനുള്ളില്‍ നിറയെ വെളിച്ചമെത്തിക്കുന്നു. ”പകല്‍സമയം വൈദ്യുതി വിളക്കുകളുടെ ആവശ്യമേയില്ല. ഈ സംവിധാനത്തിനു പുറമെ ജനാലകളും മറ്റ് വെന്റിലേഷനുകളും കാറ്റിനെയും വെളിച്ചത്തെയും സ്വാഗതം ചെയ്യുവാന്‍ പാകത്തിനാണ്സ്ഥാപിച്ചിട്ടുള്ളത്” എന്ന് ഡിസൈനര്‍ അഭിജിത്ത് വിശദമാക്കി. ഫാള്‍സ് സീലിങ്ങും അതില്‍ ചെയ്തിട്ടുള്ള ലൈറ്റിങ് സംവിധാനങ്ങളുമാണ് അകത്തളങ്ങളുടെ മറ്റൊരു ഹൈലൈറ്റ്. കിടപ്പുമുറികള്‍ ആര്‍ഭാടരഹിതവും മിതത്വമാര്‍ന്നവയുമാണ്. ഫര്‍ണിഷിങ് ഇനങ്ങള്‍ക്ക് ചേരുംവിധമുള്ള നിറംകൊണ്ട് കിടപ്പുമുറികളുടെ ഓരോ ഭിത്തി വീതം ആകര്‍ഷകമാക്കിയിട്ടുണ്ട്. അടുക്കളയില്‍ ഓറഞ്ച്, വെള്ള നിറങ്ങള്‍ക്കാണ് പ്രാമുഖ്യം. വിവിധ നിറങ്ങളും അവയില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശവും ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിട്ടുള്ള അകത്തളം ഉപയുക്തത നിറഞ്ഞതും വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കിണങ്ങിയതും കാലത്തിനൊത്തതുമാകുന്നു.

 

സൗഹൃദത്തിന്റെ കെട്ടുറപ്പില്‍

തറവാട്ടു സ്വത്ത് ഭാഗം വെച്ചുകിട്ടിയ സ്ഥലത്ത് മൂന്നു സഹോദരങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു ഒരുക്കിയ മൂന്നു വീടുകളില്‍ ഒന്നാണിത്. കിഴക്കോട്ടു ദര്‍ശനമായുള്ള പഴയകാല വീടുകളുടെ സ്മരണ ഉണര്‍ത്തുന്ന നാലുപാളി വാതിലും, കിഴക്കു വശത്ത് ഗൃഹാതുരത്വമുണര്‍ത്തുന്ന തിണ്ണയും തന്റെ വീട്ടിലുണ്ടാകണമെന്ന് നിര്‍ബന്ധമായിരുന്നു ഗൃഹനാഥയ്ക്ക്. തനിയ്ക്കും ഭാര്യയ്ക്കുമൊപ്പം ഒഴിവുകാലം ചെലവഴിക്കാനെത്തുന്ന ഗൃഹസ്ഥരായ മക്കള്‍ക്കു കൂടി സൗകര്യപ്രദമായ വിധത്തില്‍ 22.45 സെന്റ് ഭൂമിയില്‍ മൂന്ന് കിടപ്പുമുറികളുള്ള വീട് വേണമെന്നതായിരുന്നു പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസജീവിതത്തിനു ശേഷം ജന്മനാടായ ഗുരുവായൂരിലേക്കു മടങ്ങിയ ഗൃഹനാഥനായ ഹനീഫ പി.കെ.യുടെ പ്രധാന ആവശ്യം. തനിക്കു ചിരപരിചിതനായ തന്റെ ബന്ധുക്കളില്‍ പലരുടേയും ഭവനമോഹങ്ങള്‍ക്ക് പൂര്‍ണ്ണതയേകിയ അനില്‍ ആന്റോ (ഡിസൈനേഴ്‌സ് ഗ്രൂപ്പ്, തൃശൂര്‍) എന്ന എഞ്ചിനീയറെയാണ് ഗൃഹനാഥന്‍ ഗൃഹനിര്‍മ്മാണത്തിനായി സമീപിച്ചത്.

ഹാളിനു ചുറ്റുമായി

3125 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലൊരുങ്ങിയ വീടിന്റെ ഗ്രനൈറ്റ് ഫ്‌ളോറിങ്ങുള്ള വിശാലമായ പൂമുഖത്തിന് കമാനാകൃതിയാണ്. പുറംകാഴ്ചയേക്കാള്‍ അകത്തളങ്ങളുടെ സൗന്ദര്യവും, ഉപയുക്തതയുമായിരുന്നു ഉടമസ്ഥര്‍ക്കു പ്രധാനം. പാരപ്പെറ്റില്‍ പര്‍ഗോള ഡിസൈനും, ഇരുവശത്തേയും മേല്‍ക്കൂരകള്‍ക്ക് ഉയരക്കൂടുതലും നല്‍കിക്കൊണ്ട്, സാധാരണ ടെറസ് റൂഫിനു മുകളില്‍ റൂഫ് ടൈല്‍ ഒട്ടിച്ച് സവിശേഷഭംഗി നല്‍കിയുമാണ് എക്സ്റ്റീരിയറൊരുക്കിയത്. ഗ്രനൈറ്റ് ടോപ്പും, വശങ്ങളില്‍ സ്റ്റോണ്‍ ക്ലാഡിങ്ങുമുള്ള ഇരിപ്പിടവും, പുറംഭിത്തിയിലുടനീളമുള്ള ഫ്രഞ്ച് ജനാലകളും, പൂമുഖത്തിന്റെ പ്രൗഢിയേറ്റുന്നുണ്ട്. വിശാലമായ പൂമുഖത്തിന്റെ ഒരു വശത്ത് കാര്‍പോര്‍ച്ചും സ്ഥാനം പിടിച്ചിട്ടുണ്ട്. പൂമുഖത്തു നിന്ന് ഇടതുവശത്തുള്ള ഫോര്‍മല്‍ ലിവിങ്ങിലേക്കാണ് പ്രവേശനം. ഫോര്‍മല്‍ ലിവിങ്ങിനു പുറകില്‍ 650 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിശാലമായ ഒരു ഹാളാണ്. ഈ ഹാളിന്റെ വിവിധ വശങ്ങളിലായാണ് ഫാമിലി ലിവിങ്, ഡൈനിങ്, വാഷ്ഏരിയ, കോമണ്‍ ബാത്‌റൂം, മുകള്‍നിലയിലേക്കുള്ള ഗോവണി എന്നിവ സ്ഥാനം പിടിച്ചത്. ഈ ഹാളിനപ്പുറമാണ് കിച്ചന്‍. കിച്ചന് ഇരുവശങ്ങളിലായി സ്റ്റോര്‍റൂമും, വര്‍ക്കേരിയയുമുണ്ട്. ഈ ഹാളില്‍ നിന്ന് കിച്ചനിലേക്കുള്ള പാസേജിന്റെ വലതുവശത്താണ് മാസ്റ്റര്‍ ബെഡ്‌റൂം. കിടപ്പുമുറിയുമുണ്ട്. അപ്പര്‍ലിവിങ്ങിന് സമീപമാണ് ഗസ്റ്റ് ബെഡ്‌റൂമിന്റെ സ്ഥാനം. വാള്‍നട്ട് ഫിനിഷില്‍ ബാത്ത് അറ്റാച്ച്ഡായി ഒരുക്കിയ മൂന്നുകിടപ്പുമുറികളിലും പ്രത്യേകം ഡ്രസിങ് ഏരിയയുമുണ്ട്.

വുഡന്‍ ഫ്‌ളോറിങ് നല്‍കി ഇംവുഡന്‍ ഫ്‌ളോറിങ് നല്‍കി ഇംപോര്‍ട്ട് ചെയ്ത ഫര്‍ണിച്ചറും വിന്യസിച്ചാണ് ഫോര്‍മല്‍ ലിവിങ് ഒരുക്കിയത്. ഇവിടുത്തെ സീലിങ്ങില്‍ നല്‍കിയിട്ടുള്ള പര്‍ഗോള ഡിസൈന്‍ യഥാര്‍ത്ഥ തടിയില്‍ തീര്‍ത്തതാണെന്നു തോന്നിക്കുമെങ്കിലും എന്‍സി പോളിഷിങ് ചെയ്ത യൂണിപ്ലൈ ആണ് ഇതിനായി ഉപയോഗിച്ചത്. ചിതലരിക്കാത്ത ഈ നിര്‍മ്മാണ വസ്തു ഉപയോഗിച്ചാണ് ഫാമിലി ലിവിങ് കം ഡൈനിങ്, മുകളിലെ ഗസ്റ്റ് ബെഡ്‌റൂം എന്നിവിടങ്ങളിലെ ഫാള്‍സ് സീലിങ്ങും കിടപ്പുമുറികളിലെ ഡ്രസിങ് കം വാഡ്രോബ് യൂണിറ്റും നിര്‍മ്മിച്ചത്. ഡൈനിങ്ങിലെ ക്രോക്കറി കം സ്‌റ്റോറേജ് ഷെല്‍ഫും വിസ്തൃതമായ ഫാമിലി ലിവിങ് കം ഡൈനിങ്ങിലെ വിവിധ ഇടങ്ങളിലേക്കുള്ള കവാടങ്ങളിലെ ഹൈലൈറ്റിങ്ങും ഇതേ മെറ്റീരിയല്‍ ഉപയോഗിച്ചു തന്നെയാണ് ചെയ്തത്.

വുഡന്‍ ഫ്‌ളോറിങ്ങോടെ ഇംപോര്‍ട്ടഡ് ഫര്‍ണിച്ചര്‍ ഉള്‍ക്കൊള്ളിച്ചൊരുക്കിയ ഫോര്‍മല്‍ ലിവിങ്. എന്‍ സി പോളിഷിങ് ചെയ്ത് യൂണിപ്ലൈയില്‍ തീര്‍ത്തതാണ് സീലിങ്ങിലെ പര്‍ഗോള ഡിസൈന്‍ ഫാര്‍മല്‍ ലിവിങ്ങിനു പുറകിലുള്ള ഫാമിലി ലിവിങ് കം ഡൈനിങ്ങിലേക്ക് ഫോര്‍മല്‍ ലിവിങ്ങില്‍ നിന്നെന്ന പോലെ വീടിന്റെ കിഴക്കോട്ടു ദര്‍ശനമായുള്ള നാലുപാളി വാതിലിലൂടെയും പ്രവേശിക്കാം. കിഴക്കോട്ടു ദര്‍ശനമായുള്ള പ്രവേശനകവാടമാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. ഗ്ലാസ് ഡോറാണ് ഫോര്‍മല്‍ ലിവിങ്ങിനെ ഫാമിലി ലിവിങ് കം ഡൈനിങ്ങില്‍ നിന്നും വേര്‍തിരിക്കുന്നത്. ഇറക്കുമതി ചെയ്യപ്പെട്ട ടിവി യൂണിറ്റ്, കൗതുകവസ്തുക്കള്‍, ബഹുശാഖാദീപം എന്നിവയാണ് ഫാമിലി ലിവിങ്ങിനെ സുന്ദരമാക്കുന്നത്. ഫാമിലി ലിവിങ്, ഡൈനിങ് എന്നിവയുടെ മധ്യത്തിലാണ് മുകള്‍നിലയിലേക്കുള്ള ഗോവണി. മഹാഗണിയില്‍ തീര്‍ത്ത കൈവരിയും, ബ്ലാക്ക്ഗ്രനൈറ്റ്-വൈറ്റ് കളര്‍ വിട്രിഫൈഡ് ടൈല്‍ കോമ്പിനേഷനിലുള്ള പടിക്കെട്ടുകളുമാണ് ഗോവണിയുടേത്. സ്റ്റെയര്‍ ലാന്‍ഡിങ് ഏരിയ സ്റ്റോറേജ് കം അയണിങ് സ്‌പേസായി മൂവബിള്‍ അയണിങ് ടേബിളോടെയാണ് ഉപയോഗിക്കുന്നത്. ഡൈനിങ്ങിനു പിന്നില്‍ ഫ്രഞ്ച് ജനലുകളും, ഇടത്‌വശത്ത് വാഷ് ഏരിയയും വലതു വശത്ത് ക്രോക്കറി ഷെല്‍ഫ് കം സ്റ്റോറേജ് യൂണിറ്റുമാണ് ഉള്ളത്. വാഷ് ഏരിയയ്ക്ക് സമീപം കോമണ്‍ ബാത്‌റൂമും നല്‍കിയിട്ടുണ്ട്. ഡൈനിങ്ങിനും കിച്ചനിലേക്കുള്ള പാസേജിനും ഇടയ്ക്കുള്ള ഭിത്തിയാണ് ക്രോക്കറി കം സ്റ്റോറേജ് സ്‌പേസായി പരിവര്‍ത്തിപ്പിച്ചത്.

ബ്ലാക്ക് ഗ്രനൈറ്റ് കൗണ്ടര്‍ടോപ്പും, വൈറ്റ് വാള്‍ ടൈല്‍ ബാക്ക് സ്പ്ലാഷുമുള്ള ‘ഘ’ ഷേപ്പ് കിച്ചനാണിവിടെ. വ്യത്യസ്തതയും ഉപയുക്തതയും ആധാരമാക്കി സിങ്ക്, ഹോബ് എന്നീ ഏരിയകളുടെ ബാക്ക് സ്പ്ലാഷില്‍ ബ്ലാക്ക് ടെക്‌സ്ചര്‍ പെയിന്റുള്ള വാള്‍ ടൈല്‍ ആണു നല്‍കിയത്. വൈറ്റ്, ഗ്രേ നിറങ്ങള്‍ ഇഴചേര്‍ന്ന യൂണിപ്ലൈ ക്യാബിനറ്റുകളും, മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈല്‍ ഫ്‌ളോറിങ്ങും കൂടിയായപ്പോള്‍ കിച്ചന്റെ ആംപിയന്‍സ് ഇരട്ടിച്ചിട്ടുണ്ട്. ഹോബിനെതിര്‍വശത്ത് ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഇടം നേടിയിട്ടുണ്ട്. കിച്ചന് ഇരുവശത്തുമായി സ്റ്റോര്‍ റൂം, വര്‍ക്ക് ഏരിയ എന്നിവയുമുണ്ട്.

ഉപയോഗമാണ് പ്രധാനം

വൈറ്റ് വിട്രിഫൈഡ് ടൈല്‍ ഫ്‌ളോറിങ് നല്‍കിയ രണ്ട് കിടപ്പുമുറികളാണ് താഴത്തെ നിലയില്‍ ഉള്ളത്. ഇതു കൂടാതെ അപ്പര്‍ ലിവിങ്ങിനോട് ചേര്‍ന്ന് അതിഥികള്‍ക്കായുള്ള കിടപ്പുമുറിയുമുണ്ട്. വാള്‍നട്ട് ഫിനിഷാണ് മൂന്നു ശയനമുറികള്‍ക്കും നല്‍കിയത്. ബാത്അറ്റാച്ച്ഡായി ഒരുക്കിയ മൂന്നു കിടപ്പുമുറികള്‍ക്കും പ്രത്യേകം ഡ്രസിങ് ഏരിയയുണ്ട്. പ്ലെയിന്‍ ജിപ്‌സം സീലിങ്ങിലെ സ്‌പോട്ട് ലൈറ്റുകളും, വര്‍ക്ക്‌സ്‌പേസ് കൂടി ഉള്‍ക്കൊള്ളിച്ച വാഡ്രോബ് കം ഡ്രസിങ് യൂണിറ്റുമാണ് കിച്ചനു സമീപമുള്ള മാസ്റ്റര്‍ ബെഡ്‌റൂമില്‍ എടുത്തു നില്‍ക്കുന്നത്. മാസ്റ്റര്‍ ബെഡ്‌റൂമിലും ഗസ്റ്റ് ബെഡ്‌റൂമിലും ഇരുവശത്തും സൈഡ് ടേബിളുകള്‍ നല്‍കിയിട്ടുണ്ട്. ഫാമിലി ലിവിങ്ങിനു സമീപമാണ് രണ്ടാമത്തെ കിടപ്പുമുറി. താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികളിലും ഉപയുക്തത മാത്രം ആധാരമാക്കിയുള്ള ഒരുക്കങ്ങളാണ് ഉള്ളത്. മിതമായ ഒരുക്കങ്ങളുള്ള അപ്പര്‍ ലിവിങ്ങിന് സമീപമാണ് അതിഥി മുറി. ഈ മുറിയുടെ ഹെഡ്‌സൈഡ് വാളില്‍ നിന്ന് സീലിങ്ങിലേക്ക് ഒഴുകിപ്പരക്കും വിധമാണ് വാള്‍നട്ട് ഫിനിഷില്‍ യൂണിപ്ലൈ പാനലിങ് നല്‍കിയത്. ഈ പാനലിങ്ങിന്റെ അതേ ചേരുവയിലുള്ള ക്ലോത്ത് കര്‍ട്ടനുകള്‍ കൂടിയായപ്പോള്‍ മുറിയുടെ പ്രൗഢി പതിന്മടങ്ങായി.

ചുറ്റുമുള്ള വൃക്ഷലതാദികള്‍ അതേപടി നിലനിര്‍ത്തി വീടിന്റെ മുന്‍വശത്തു മാത്രമായി ബ്ലാക്ക് & വൈറ്റ് കോമ്പിനേഷനിലുള്ള പേവിങ് ടൈല്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഡിസൈനറും, വീട്ടുടമയും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പമാണ് ഈ വീടിന്റെ പൂര്‍ണ്ണതയ്ക്ക് നിദാനമായിരിക്കുന്നത്.

അമേരിക്കന്‍ ജീവിതശൈലിക്കൊത്ത്‌

കൊളോണിയല്‍ ശൈലിയുടെ അംശങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ട് നിലകൊള്ളുന്ന ഈ വീടിന്റെ പുറംകാഴ്ചയെ ശ്രദ്ധേയമാക്കുന്നത് വെള്ളനിമേല്‍ക്കൂരയുടെ റവും ഘടനയുമാണ്‌

കൊളോണിയല്‍ ശൈലിയുടെ അംശങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ട് നിലകൊള്ളുന്ന ഈ വീടിന്റെ പുറംകാഴ്ചയെ ശ്രദ്ധേയമാക്കുന്നത് അതിന്റെ വെള്ളനിറവും മേല്‍ക്കൂരയുടെ ഘടനയും മേല്‍ക്കൂരയിലെ ചാരനിറവുമാണ്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലുള്ള ഡോ. എബ്രഹാം കലമണ്ണിലിന്റെയും ജെസ്സിയുടെയും ഈ വീടിന്റെ ഡിസൈനിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ആര്‍ക്കിടെക്റ്റ് സിന്ധു വി യാണ് (സിന്ധുവിടെക്, കോഴിക്കോട്)

അലങ്കാര സമൃദ്ധം

കേരളത്തിലെ കാലാവസ്ഥയോട് ഇണങ്ങി നില്‍ക്കും വിധമാണ് സ്ട്രക്ചറിന്റെ നിര്‍മ്മാണം. തൂണുകള്‍ നിരയിട്ടു നില്‍ക്കുന്ന മുന്‍വരാന്തയും, ചുറ്റിനുമുള്ള ലാന്‍ഡ്‌സ്‌കേപ്പും വീടിനെ നാടിനും കാലാവസ്ഥയ്ക്കും ഇണങ്ങിയതാക്കുന്നു. 58 സെന്റില്‍ 6737 സ്‌ക്വയര്‍ഫീറ്റിലുള്ള ഈ വീടിന്റെ അകത്തളങ്ങള്‍ വിശാലവും തുറസ്സുമാണ്. വിദേശവാസികളായിരുന്ന വീട്ടുകാരുടെ ജീവിതശൈലിക്കും ആഗ്രഹങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള ഒരുക്കങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കയിലെ ജീവിതത്തിനിടെ വീട്ടുകാര്‍ പരിചയിച്ച അകത്തളശൈലിയുടെ ഘടകങ്ങളെ അവര്‍ ഇവിടേക്കും കൂടേ കൂട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് ഇനങ്ങള്‍, ചുമരലങ്കാരങ്ങള്‍, മിറര്‍ തുടങ്ങിയവ.

ഒരുക്കങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കയിലെ ജീവിതത്തിനിടെ വീട്ടുകാര്‍ പരിചയിച്ച അകത്തളശൈലിയുടെ ഘടകങ്ങളെ അവര്‍ ഇവിടേക്കും കൂടേ കൂട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് ഇനങ്ങള്‍, ചുമരലങ്കാരങ്ങള്‍, മിറര്‍ തുടങ്ങിയവ.

ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചന്‍, 4 കിടപ്പുമുറികള്‍, ഒരു ഓഫീസ് ഏരിയ എന്നിങ്ങനെയാണ് അകത്തളങ്ങള്‍. വിശാലതയും ഇരിപ്പിട വിന്യാസവും കൊണ്ട് ശ്രദ്ധ ക്ഷണിക്കുന്നതാണ് ലിവിങ് ഏരിയ. ലിവിങ് ഏരിയയുടെ മധ്യേ ഗ്ലാസ് പില്ലറുകളും വുഡും ഉപയോഗിച്ചു ചെയ്തിരിക്കുന്ന പാര്‍ട്ടീഷന്‍ ഫാമിലി ഏരിയകള്‍ക്ക് മറ തീര്‍ക്കുന്നു. ഡൈനിങ്ങിനും ഫാമിലി ലിവിങ്ങിനും മധ്യേയുള്ള വുഡന്‍ കൈവരികളുള്ള സ്‌പൈറല്‍ സ്റ്റെയര്‍കേസ് മറ്റൊരു പാര്‍ട്ടീഷനാണ്. ഫൗണ്ടനും മറ്റ് കൗതുകക്കാഴ്ചകളും കൊണ്ട് സ്റ്റെയര്‍കേസും പരിസരങ്ങളും ശ്രദ്ധേയമാക്കിയിരിക്കുന്നു. അലങ്കാരസമൃദ്ധമാണ് അകത്തളങ്ങള്‍ ഓരോന്നും. ഡബിള്‍ ഹൈറ്റിലാണ് ഫാമിലി ലിവിങ്. ഭിത്തികളിലെ ക്ലാഡിങ്ങിനാല്‍ എടുത്തു നില്‍ക്കുന്നു ഈ ഏരിയ. ഡൈനിങ്ങിലേക്ക് തുറക്കുന്ന വിധത്തിലുള്ള മോഡുലാര്‍ കിച്ചന്‍ ഡൈനിങ്ങിലെത്തുന്ന അതിഥികളുമായി ആശയവിനിമയം സാധ്യമാക്കുന്നു.

സീലിങ് ശ്രദ്ധേയം

വാഷ് ഏരിയ, ലിവിങ്, ഡൈനിങ്, കിടപ്പുമുറികള്‍, ബാല്‍ക്കണി തുടങ്ങി ഓരോ ഇടങ്ങളും സീലിങ്ങിലെ വര്‍ക്കും, ലൈറ്റിങ്ങും കൊണ്ട് നന്നായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇരിപ്പിട സൗകര്യങ്ങള്‍ കൂടിയുള്ള വിശാലമായ കിടപ്പുമുറികളാണ് ഇവിടുത്തേത്. വീടിനോടനുബന്ധിച്ചുള്ള ഓഫീസ് ഏരിയയിലേക്ക് പുറത്തുനിന്നും പ്രത്യേകം പ്രവേശനമാര്‍ഗ്ഗമുണ്ട്. ഓഫീസ്

ഏരിയയുടെ പുറത്ത് ഒരുക്കിയിരിക്കുന്ന കോര്‍ട്ട്‌യാര്‍ഡും വെള്ളച്ചാട്ടവും ഭിത്തിയിലെ പെയിന്റിങ്ങും ഏറെ ആകര്‍ഷകമാണ്. വീടിന്റെ ചുറ്റിനും തീര്‍ത്തിരിക്കുന്ന ലാന്‍ഡ്‌സ്‌കേപ്പ് ജാലകങ്ങളില്‍ കൂടി വീടിനുള്ളിലേക്കും കാഴ്ച വിരുന്നൊരുക്കുന്നു. വീടിന്റെ മുന്നിലുള്ള കിണറിനു ചുറ്റും തീര്‍ത്തിരിക്കുന്ന അരയന്നത്തിന്റെ മാതൃകയും ശ്രദ്ധയാകര്‍ഷിക്കുന്നു.
വീടിനോടനുബന്ധിച്ച് ജോലിക്കാര്‍ക്കായി ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. വീടിനു പിന്നിലാണിത്. അതുപോലെ വീടിന്റെ പിന്നിലെ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന വിശാലമായ കാര്‍പാര്‍ക്കിങ് ഏരിയയും ഫൗണ്ടനും എല്ലാം ശ്രദ്ധ ക്ഷണിക്കുന്നവ തന്നെ. വീടിന്റെ ഫസ്റ്റ് ഫ്‌ളോറിന്റെ ലെവല്‍ വരെ എത്തുന്നവിധം ഉയരത്തിലാണ് ഈ ഏരിയ. പിന്നിലെ സര്‍വന്റ്‌സ് ഏരിയയില്‍നിന്നും ഇവിടേക്ക് നേരിട്ട് പ്രവേശിക്കാം. എല്ലായിടത്തും ജോലിക്കാരുടെ നിരീക്ഷണം എത്തുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണിവിടെ. അകത്തും പുറത്തും ശ്രദ്ധ ക്ഷണിക്കും വിധമുള്ള അലങ്കാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഡിസൈന്‍ ചെയ്തിരിക്കുന്ന വീട് പരിസരത്തിനിണങ്ങിയതുമാകുന്നു.

കിനാവ്‌

ലാളിത്യത്തെ ഗൃഹവാസ്തുകലയുടെ ലളിതപദങ്ങള്‍ കൊണ്ടണ്ട് നിര്‍വചിച്ചിരിക്കുന്ന ഒരു വീടാണ് കൈരളി ടിവിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ടി.ആര്‍. അജയന്റേത്‌

പുറത്ത് പൊള്ളുന്ന ഉച്ചവെയില്‍; പക്ഷേ, ‘കിനാവിന്റെ’ മുറ്റത്തേക്ക് കാലെടുത്തുവച്ചപ്പോള്‍ തലയ്ക്കുമുകളില്‍ കത്തി നില്‍ക്കുന്ന സൂര്യനു പെട്ടെന്നാരോ മറയിട്ടതുപോലെ ഒരു തണല്‍ എവിടെ നിന്നോ കടന്നുവന്നു. ജീവിതത്തിന്റെ പാരസ്പര്യമുള്‍ക്കൊണ്ട് വെറുമൊരു കിനാവിനപ്പുറം പച്ചയായ ജീവിതത്തിലൂടെ സമൂഹത്തിനു തന്നെ മാതൃകയാകുന്ന ഒരു ശൈലിയാണ് കൈരളി ടിവിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും, പാലക്കാട് ‘സ്വരലയ’യുടെ സ്ഥാപകനും രക്ഷാധികാരിയും മലയാള സഹാത്യരംഗത്തെ വിമര്‍ശകനും സിവില്‍ എഞ്ചിനീയറുമായ ടി.ആര്‍. അജയന്റെയും, റിട്ടയേര്‍ഡ് പി. ഡബ്ല്യു. ഡി. എഞ്ചിനീയറായ ഭാഗ്യലക്ഷ്മിയുടേയും പാലക്കാട് തേനൂരിലുള്ള കിനാവ് എന്ന വീട് കാഴ്ച വയ്ക്കുന്നത്. പ്രഹസനങ്ങള്‍ക്കും പ്രദര്‍ശനപരതയ്ക്കും ഉപരിയായി നില്‍ക്കുന്ന ഒരു ജീവിതരീതിയും ഭവന സങ്കല്പവുമാണ് വീട്ടുടമകളുടേത്. ഇവരുടെ തുറന്ന ചിന്തകളുടേയും സമീപനങ്ങളുടേയും പ്രതിഫലനമാണ് കിനാവിലും പുറമേയും ഉള്ളത്. ലാളിത്യത്തെ ഗൃഹവാസ്തുകലയുടെ ലളിതപദങ്ങള്‍ കൊണ്ട് നിര്‍വ്വചിച്ചിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ലക്ഷ്മി പി.കെ. (പവര്‍നേച്വര്‍, പാലക്കാട്) ആണ്.

അതിഥിദേവോ ഭവ:

കേരളീയ സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആളുകള്‍ക്ക് ആതിഥ്യമരുളുന്ന കിനാവിന്റെ അകത്തളങ്ങളില്‍ മറകള്‍ക്കു സ്ഥാനമില്ല. പകല്‍വെളിച്ചവും, മഴയും, നിലാവും കടന്നു വരുവാന്‍ ലക്ഷ്യമിട്ടു നിര്‍മ്മിച്ചിട്ടുള്ള വലിയൊരു നടുമുറ്റം, അതിനു ചുറ്റിനുമായി ഇരിപ്പിടങ്ങള്‍, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, മജിലിസ് എന്നിങ്ങനെ ഏരിയകളെല്ലാം വളരെ ലഘുവും മിതത്വമാര്‍ന്നതുമായിരിക്കുമ്പോള്‍ തന്നെ വീട്ടിലുള്ളവരുടേയും അതിഥികളായി  എത്തുന്നവരുടേയും എല്ലാ ആവശ്യങ്ങളേയും 2795 സ്‌ക്വയര്‍ഫീറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു ആര്‍ക്കിടെക്റ്റ്.

”തുറന്ന ഇടങ്ങള്‍ക്കായിരിക്കണം വീടിനുള്ളില്‍ പ്രാധാന്യം. ഞങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും മറയ്ക്കുവാനില്ല. വീട്ടിലൊരാള്‍ വന്നാല്‍ ഇവിടെ എവിടെ വേണമെങ്കിലും ഇരിക്കാം. വെളിച്ചം ഒരു വീടിനെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പകല്‍ വൈദ്യുതി വിളക്കുകള്‍ ഉപയോഗിക്കേണ്ടി വരരുത്. ബാത്‌റൂമുകളില്‍ പോലും എന്ന് ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് വെറുതെയിരിക്കുവാന്‍ കഴിയില്ല. എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം. ചെയ്യാന്‍ ഒന്നുമില്ലെങ്കില്‍ സ്വസ്ഥമായിരുന്ന് പുസ്തകം വായിക്കും. ഇറങ്ങി നടക്കാന്‍ മുറ്റം വേണമെന്നുള്ളത് മറ്റൊരു നിബന്ധനയായിരുന്നു. വീടിനുള്ളിലെ സ്ഥലം മാത്രമല്ല, ചുറ്റിനുമുള്ള സ്ഥലവും വേണ്ട വണ്ണം ആര്‍ക്കിടെക്റ്റ് വിനിയോഗിച്ചിട്ടുമുണ്ട്” ഗൃഹനായകന്‍ അജയന്‍ തന്റെ ഗൃഹസങ്കല്പത്തെക്കുറിച്ച് വിവരിക്കുന്നു.

അകത്തള അലങ്കാരങ്ങളിലും ചുമരലങ്കാരത്തിലും പ്രതിഫലിക്കുന്നത് വീട്ടുകാരുടെ ജീവിതശൈലി തന്നെയാണ്. ഡെക്കറേഷന്‍ എന്ന മട്ടില്‍ മുഴച്ചു നില്‍ക്കുന്ന ഒന്നും തന്നെയില്ല. അടുക്കളയോടു ചേര്‍ന്നു വരുന്ന ഭിത്തിയില്‍ മുഴുവനായി ചെയ്തിരിക്കുന്ന ടെറാകോട്ട വര്‍ക്ക് വീടിന്റെ ഒരു ഭാഗമായി തന്നെ നിലകൊള്ളുന്നു.

ഗൃഹനാഥ ഭാഗ്യലക്ഷ്മിയുടെ ആഗ്രഹപ്രകാരമുള്ള പൂജാമുറി, തുറന്ന അടുക്കള, രണ്ടു കിടപ്പുമുറികള്‍. അതായത് നടുമുറ്റത്തിനു ചുറ്റിനുമായി ലിവിങ്, ഡൈനിങ്, പൂജാമുറി, വാഷ് ഏരിയ, കോമണ്‍ ടോയ്‌ല്റ്റ്, രണ്ട് ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂം എന്നിങ്ങനെ ഒരു വീടിനു വേണ്ടതായ സൗകര്യങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. നടുമുറ്റത്തിനു ചുറ്റിനും ഇരിപ്പിട സൗകര്യമുള്ള കൈവരികള്‍. ഫ്‌ളോട്ടിങ് രീതിയിലാണ് ഈ ഇരിപ്പിട സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. പൊതുഇടങ്ങളാണ് ഉള്ളിലധികവും. കിടപ്പറകള്‍ക്ക് മാത്രമാണ് വാതിലുകളുള്ളത്. അടുക്കളയില്‍ നിന്നാലും നടുമുറ്റത്തിനപ്പുറം ഇരിക്കുന്ന അതിഥികളുമായി ആശയവിനിമയം സാധ്യമാണ്. താഴ്ന്ന ഇരിപ്പിടങ്ങളോടെ മജ്‌ലിസ് പോലെ ചിട്ടപ്പെടുത്തിയിരിക്കുന്ന ഭാഗത്തെ കോര്‍ണര്‍ വിന്‍ഡോകള്‍ ഗേറ്റിനപ്പുറം വരെയുള്ള കാഴ്ചകളെ വീടിനുള്ളില്‍ ഇരുന്ന് കാണാന്‍ അനുവദിക്കുന്നു. സജീവമായ സാഹിത്യ, സൗഹൃദ ചര്‍ച്ചകള്‍ക്കും, സംഗീത നിശയ്ക്കും വേദിയാകാറുള്ള ഈ അകത്തളത്തിലെ ഒരിഞ്ചു സ്ഥലം പോലും പാഴാക്കിയിട്ടില്ല. എന്തിനെങ്കിലും ഉപയോഗിക്കാത്തതായ ഒരു സ്ഥലവും വീടിനുള്ളില്‍ ഇല്ലായെന്നു ചുരുക്കം. ഒരു വീക്കെന്റ് ഹോം എന്ന സങ്കല്പത്തിലാണ് വീടുപണിതത്. എന്നാല്‍ ഇവിടെ താമസിച്ചു തുടങ്ങിയപ്പോള്‍ ഇവിടുന്ന് മാറുവാന്‍ തോന്നാത്തതിനാല്‍ വീട്ടുകാര്‍ സ്ഥിരതാമസമാക്കി. വീട്ടില്‍ എപ്പോഴും അതിഥികള്‍ ഉള്ളതിനാല്‍ ഒരു സ്വകാര്യതയുള്ള അടുക്കളയും വര്‍ക്കേരിയയും കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

അനാഡംബരപൂര്‍വ്വം

“ഭാഗ്യലക്ഷ്മിയുടെ ഇഷ്ടമനുസരിച്ച് ഒരു ആട്ടുകട്ടിലിന് സ്ഥാനം കണ്ടെത്തി. പണ്ടുകാലത്തെ മരത്തില്‍ തീര്‍ത്ത തൊട്ടിലിനു മുകളില്‍ ഗ്ലാസിട്ട് സെന്‍ട്രല്‍ ടേബിളായി ഉപയോഗിക്കുന്നു. സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന കുടുംബമാണിത്. അതിനാല്‍ സംഗീതോപകരണങ്ങള്‍ തന്നെയാണ് കൗതുകവസ്തുക്കള്‍ക്കു പകരം തെരഞ്ഞെടുത്തത്. സ്ട്രക്ചറിന്റെ നിര്‍മ്മാണത്തില്‍ ഫ്‌ളാറ്റ് സ്ലാബ് ചെയ്ത് മുകളില്‍ ട്രസ്‌വര്‍ക്ക് ചെയ്യുകയാണുണ്ടായത്. കൃത്രിമമായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഇവിടുത്തെ കാലാവസ്ഥയോടും ഗ്രാമീണ ശൈലിയോടും ഇണങ്ങി നിന്നു കൊണ്ടുള്ള ഗൃഹനിര്‍മ്മാണം.” ആര്‍ക്കിടെക്റ്റ് ലക്ഷ്മി വിശദമാക്കി.

കിടപ്പുമുറികള്‍ അതിന്റെ ധര്‍മ്മം മാത്രം ലക്ഷ്യമിട്ടുള്ളതാണ്. ചുമരലങ്കാരമായി ആകെയുള്ളത് ഗൃഹനാഥന്റെ ഒരു വലിയ ചിത്രമാണ്. അതാകട്ടെ മക്കളായ ജോഗേഷും സുഷിതയും അച്ഛനു സമ്മാനിച്ചതാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തുവയ്ക്കുന്ന ഒരു കൊളാഷ്. കാറ്റും വെളിച്ചവും കടന്നു വരുവാന്‍ പാകത്തിനുള്ള ജാലകങ്ങള്‍;അവയിലെ നേര്‍ത്ത തിരശ്ശീലകള്‍.

ഒരു മാതൃകകൂടിയാണ്. എഞ്ചിനീയര്‍മാരായ ഇവര്‍ രണ്ടുപേരും ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷമാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ തുടങ്ങിയത്. അതിഥികള്‍ ഒഴിയാത്ത വീട് എന്നും എപ്പോഴും സജീവമാണ് എന്ന് ഗൃഹനായികയുടെ വെളിപ്പെടുത്തല്‍. ഗൃഹനാഥന്‍ അജയന്റെ പുസ്തകശേഖരവും പുരസ്‌ക്കാരങ്ങളും മറ്റും സൂക്ഷിക്കുവാനായി ഒരിടം വേണമെന്ന് തോന്നിയത് വീടുപണിക്കുശേഷമാണ്. അതിനുള്ള സൗകര്യമൊരുക്കുവാനായി പൂമുഖത്തിന്റെ മുകളിലേക്ക് ഒരു നിലകൂടി പണിയുകയായിരുന്നു. ഗ്രൗണ്ട് ഫ്‌ളോര്‍ ചാരുകസേരയും ഇരിപ്പിടസൗകര്യമുള്ള റെയ്‌ലിങ്ങും ആയി ഒഴിഞ്ഞ ഇടമായി കിടക്കുന്നു. ചുറ്റിനുമുള്ള പ്രകൃതിയുടെ വിശാലമായ കാഴ്ചയാസ്വദിക്കാന്‍, മഴയുടെ സംഗീതം കേള്‍ക്കുവാന്‍ നിലാവിന്റെയും രാത്രിയുടെയും അനുഭൂതി നുകരുവാന്‍ ഒരിടം. മുകളില്‍ ലൈബ്രറി സൗകര്യവും സജ്ജമാക്കി. മഴയും വെയിലും കൊള്ളാതെ വാഹനത്തില്‍ പൂമുഖത്തു തന്നെ വന്നിറങ്ങുവാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.

ഒന്നരയേക്കര്‍ പുരയിടത്തില്‍ ഇല്ലാത്തതൊന്നുമില്ല. നിശ്ചിത സ്ഥലം കരിങ്കല്ലും അതിനിടയില്‍ പുല്ലും വിരിച്ച് മുറ്റമായി വേര്‍തിരിച്ചു നിര്‍ത്തി. ലാന്‍ഡ്‌സ്‌കേപ്പ് എന്നു വിശേഷിപ്പിക്കുന്നതിനേക്കാള്‍ കുളവും, നാടന്‍ ചെടികളും, പുല്ലും നിറഞ്ഞ മുറ്റവും തൊടിയും എന്നു വിശേഷിപ്പിക്കുന്നതാവും ഉചിതം. കാര്‍ഷിക വൃത്തിയുടെ പരമ്പരാഗത സൂചകങ്ങളായ കലപ്പയും, കാളവണ്ടിയും, ഭരണിയും, കല്‍വിളക്കും മറ്റുമാണ് മുറ്റമലങ്കരിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വീടിനു ചുറ്റിനുമുള്ള സ്ഥലത്ത് ജൈവപച്ചക്കറിത്തോട്ടം, മീന്‍കുളം, പഴത്തോട്ടം, ആയൂര്‍വേദ ഗാര്‍ഡന്‍ തുടങ്ങിയവ എല്ലാമുണ്ട്.

വീടുപണി പൂര്‍ത്തിയായപ്പോഴാണ് വീട്ടിലേക്കുള്ള വഴിയരികിലായി പാടത്തിന്റെ കരയില്‍ ഒരു കുളം പണ്ടുണ്ടായിരുന്നു എന്നറിയുന്നത്. വെറുമൊരു പറമ്പായി കിടന്നിരുന്ന ആ സ്ഥലം വൃത്തിയാക്കുകയും കുഴിക്കുകയും ചെയ്തപ്പോള്‍ മണ്ണിനടിയില്‍ പുതഞ്ഞുകിടന്നിരുന്ന ഉറവക്കണ്ണുകള്‍ തുറന്നു; കുളം നിറഞ്ഞു. ചെളിവാരിക്കളഞ്ഞ് വേണ്ട രീതിയില്‍ പരിപാലിച്ചപ്പോള്‍ കുളം മീനുകള്‍ക്കൊരു താവളമായി. കുളത്തിന് ചുറ്റുമതിലും, ഒരു ചെറിയ പടിപ്പുരയും കൂടി തീര്‍ത്തു. വീടിന്റെ പരിസരവും തോട്ടവും നനയ്ക്കാനുള്ള വെള്ളം ഇവിടെ നിന്നാണ്.

വിശ്രമജീവിതം ആനന്ദകരമാക്കാന്‍ മക്കളായ ജോഗേഷും സുഷിതവും ചേര്‍ന്ന് അച്ഛനമ്മമാര്‍ക്ക് നല്‍കിയ സമ്മാനം കൂടിയാണീ വീട്. പ്രകൃതിയോട് സംവദിച്ചു കൊണ്ടുള്ള, താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള ജീവിതവും ജീവിതപരിസരവും വാസ്തുകലയുടെ നിര്‍വ്വചനങ്ങളോട് ഇഴചേര്‍ന്ന് പലരുടെയും കിനാവിനെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു ഇവിടെ.

മിഴിവുള്ള മാറ്റം

മൂന്നു കിടപ്പുമുറികളും മറ്റ് എല്ലാ സൗകര്യങ്ങളും ഒത്തുചേര്‍ന്ന ഒരു സാധാരണ ഒറ്റനിലവീടായിരുന്നു കോഴിക്കോട് കക്കോടിയിലുള്ള രത്‌നാകരന്റെയും കുടുംബത്തിന്റെയും ഈ വീട്. അത്യാവശ്യസൗകര്യങ്ങള്‍ എല്ലാം തന്നെ ഉണ്ടായിരുന്നെങ്കിലും മുറികള്‍ എല്ലാം വളരെ ചെറുതായിരുന്നു; മാത്രമല്ല അകത്തളത്തില്‍ വെളിച്ചം നന്നേ കുറവ്. .അതു പൂര്‍ണമായും പൊളിച്ചു കളഞ്ഞ് പുതിയ വീട് വയ്ക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. ആ പ്രദേശത്തോടുള്ള വൈകാരികമായ അടുപ്പം മൂലം അവിടം വിട്ടുപോകാനും തോന്നിയിരുന്നില്ല. അങ്ങനെയാണ് വീട് പുതുക്കിപ്പണിയാന്‍ അദ്ദേഹം തീരുമാനിച്ചത്. ”മുറികള്‍ വിശാലമാവണം, തുറന്ന നയത്തിലാവണം, ഇന്റേണല്‍ കോര്‍ട്ട്‌യാര്‍ഡ് വേണം, ഫസ്റ്റ് ഫ്‌ളോറില്‍ എല്ലാ മുറികള്‍ക്കും ബാല്‍ക്കണി ഏരിയ ഉണ്ടാവണം” എന്നിങ്ങനെയുള്ള ചില ആശയങ്ങളുമായി അദ്ദേഹം സമീപിച്ചത് കോഴിക്കോട് ആകാര്‍ ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സിലെ ബിന്‍സ്‌ലാല്‍, അര്‍ജുന്‍, രാജേഷ് എന്നീ ഡിസൈനര്‍മാരെയാണ്. ഗൃഹനാഥന്റെ ആഗ്രഹങ്ങളെല്ലാം പ്രാവര്‍ത്തികമാക്കിക്കൊണ്ടും പരിമിതികളെല്ലാം ഇല്ലാതാക്കിക്കൊണ്ടും ഏകദേശം 4 മാസം കൊണ്ടാണ് 2400 സ്‌ക്വയര്‍ഫീറ്റില്‍ കന്റംപ്രറി ശൈലിയില്‍ ഈ വീട് ഡിസൈന്‍ ചെയ്തത്.

സ്ട്രക്ചറിന് കാര്യമായ മാറ്റം വരുത്താതെ വീടിന്റെ ഫ്രണ്ട് എലിവേഷനിലാണ് പ്രകടമായ മാറ്റം കൊണ്ടുവന്നത്. വീടിന്റെ പഴയ ഫ്‌ളാറ്റ് റൂഫ് മുഴുവനായും മാറ്റുകയും എന്നാല്‍ സണ്‍ഷേഡ് അതുപോലെ തന്നെ നിലനിര്‍ത്തി അതിനോട് ചേര്‍ത്ത് സ്‌ളോപ്പ് റൂഫ് ചെയ്യുകയുമാണുണ്ടായത്. വൈറ്റ്, ഗ്രീന്‍, റെഡ് കളര്‍ കോമ്പിനേഷനും കന്റംപ്രറി ശൈലിയുടെ അംശങ്ങളായ പര്‍ഗോള ഗ്ലാസ് റൂഫും, സ്റ്റോണ്‍ ക്ലാഡിങ്ങും എല്ലാം വീടിന്റെ പുറംകാഴ്ച ആകര്‍ഷകമാക്കുന്നുണ്ട്. മുറ്റം മുഴുവന്‍ ആഷ് & ഗ്രേ കോമ്പിനേഷനിലുള്ള ഇന്റര്‍ലോക്ക് പേവിങ് ടൈലുകള്‍ വിരിച്ച് മനോഹരമാക്കിയതിനൊപ്പം സിറ്റൗട്ടിനോട് ചേര്‍ന്ന് ഒരു കോര്‍ട്ട്‌യാര്‍ഡിനും ഇടം നല്‍കിയിരിക്കുന്ന

പെബിള്‍ കോര്‍ട്ട്‌യാര്‍ഡാണ് ഹൈലൈറ്റ്

ഒറ്റനില വീടിനെ ഇരുനില വീടാക്കി പരിവര്‍ത്തിപ്പിച്ചപ്പോള്‍ 1300 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുണ്ടായിരുന്ന വീടിന്റെ വിസ്തീര്‍ണ്ണം 2400 ചതുരശ്രയടിയായി മാറി. മൂന്ന് കിടപ്പുമുറികള്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍ ഇത്രയും ഏരിയകളാണ് ആദ്യം ഉണ്ടായിരുന്നത്. ഇപ്പോഴും മൂന്ന് ബെഡ്‌റൂമുകള്‍ മാത്രമേയുള്ളൂ. എന്നാല്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ ഉണ്ടായിരുന്ന രണ്ട് ബെഡ്‌റൂമുകള്‍ മുകള്‍നിലയിലേക്ക് മാറ്റി.

താഴത്തെ ഒരു ബെഡ്‌റൂം ലിവിങ് സ്‌പേസാക്കി മാറ്റി. ഒരു ബെഡ്‌റൂം പെബിള്‍ കോര്‍ട്ട്‌യാര്‍ഡും മറ്റും ഉള്‍ക്കൊള്ളിച്ച് കോമണ്‍ ഏരിയ അല്‍പം വിശാലമാക്കി തന്നെ ചെയ്തു. കോര്‍ട്ട്‌യാര്‍ഡ് ഏരിയയില്‍ നിന്നാണ് മുകള്‍നിലയിലേക്കുള്ള സ്റ്റെയര്‍കേസ് ആരംഭിക്കുന്നത്. വീടിന്റെ പഴയ ഡോറുകളും ഗ്ലാസും ഒക്കെ കൊണ്ടാണ് സ്റ്റെയര്‍കേസിന്റെ ഹാന്റ്‌റെയില്‍ നിര്‍മ്മാണം. കോര്‍ട്ട്‌യാര്‍ഡിലെ പ്ലാന്റര്‍ ബോക്‌സുകളും മറ്റും തെങ്ങിന്റെ പലകകള്‍ ഉപയോഗിച്ചാണ് ചെയ്തത്. ഇതിനുള്ളില്‍ പെബിളുകള്‍ നിറച്ചിരിക്കുന്നു. കടപ്പാസ്റ്റോണും ആര്‍ട്ടിഫിഷ്യല്‍ ഗ്രാസും എല്ലാം കൊണ്ട് കോര്‍ട്ട്‌യാര്‍ഡ് ഏരിയ ആകര്‍ഷകമാക്കിയിട്ടുണ്ട്. സ്റ്റെയര്‍കേസ് ഏരിയ യെല്ലോ ടെക്‌സ്ചര്‍ പെയിന്റും ബ്ലാക്ക് ക്ലാഡിങ്ങും കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

മുകള്‍നിലയിലെ രണ്ട് കിടപ്പുമുറികളും വിശാലമായി ബാല്‍ക്കണി സൗകര്യത്തോടെയാണ് ഒരുക്കിയത്. പുതുതായി കൂട്ടിച്ചേര്‍ത്ത ഇടങ്ങളില്‍ വൈറ്റ് വിട്രിഫൈഡ് ടൈലും ബാക്കിയിടങ്ങളില്‍ പഴയ മാര്‍ബിള്‍ ഫ്‌ളോറിങ് പോളിഷ് ചെയ്‌തെടുക്കുകമാത്രമായിരുന്നു. ഓപ്പണ്‍ സ്‌പേസിനു പ്രാധാന്യം നല്‍കുകയും ഫസ്റ്റ് ഫ്‌ളോറില്‍ കിടപ്പുമുറികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്റേണല്‍ കോര്‍ട്ട്‌യാര്‍ഡ് ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ അകത്തളത്തില്‍ നല്ല കാറ്റും വെളിച്ചവും ലഭ്യമായി. ”സ്ട്രക്ചറില്‍ കാര്യമായ മാറ്റം വരുത്താതെ പഴയ സ്ട്രക്ചറിനോട് ചേര്‍ത്തു ചെയ്യുമ്പോള്‍ വിള്ളലോ മറ്റോ ഉണ്ടാകുകയോ, രണ്ട് പ്ലാസ്റ്ററിങ് തമ്മില്‍ ചേരാതെ രണ്ട് ലെവലാകുകയോ ഒക്കെ ചെയ്യാറുണ്ട്. റെനവേഷന്‍ പ്രോജക്റ്റുകളില്‍ ഡിസൈനര്‍ക്ക് ഇതെപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. ഈയൊരു പ്രശ്‌നം വരാതിരിക്കാന്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയിരുന്നു” ഡിസൈനര്‍ ബിന്‍സ്‌ലാല്‍ പറയുന്നു. എലിവേഷനില്‍ ചതുരനയങ്ങള്‍ സ്വീകരിച്ചതും, വര്‍ണങ്ങളുടെ സമഞ്ജസ സമ്മേളനവും വീട്ടുകാര്‍ക്ക് സമ്മാനിച്ചത് ഒരു പുത്തന്‍ശൈലീ വീട് തന്നെ.