Contemporary Homes

കാലത്തിനും പരിസരത്തിനും ഇണങ്ങിയ വീട്

പൂര്‍ണ്ണമായും കന്‍റംപ്രറി അല്ല; ട്രഡീഷണലും അല്ല. രണ്ടു ശൈലികളുടെയും പല അംശങ്ങളെയും സ്വാംശീകരിച്ചു കൊണ്ടുള്ള മിശ്രിതശൈലി. കോര്‍ട്ട്യാര്‍ഡ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സ്പേസ്, വളരെ വിശാലമാണ്. ഓപ്പണ്‍ പ്ലാനിങ്ങിന്‍റെ മികച്ച മാതൃകയാണ് ഇവിടുത്തെ ഡൈനിങ്. പരമ്പരാഗതമായ നിര്‍മ്മാണ സങ്കേതങ്ങളെ കാലത്തിനനുസരിച്ച് പുനരാവിഷ്കരിച്ചുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള വീട് കാലാവസ്ഥയോടും ചുറ്റുപാടുകളോടും ഇണങ്ങിനില്‍ക്കുന്നു. ട്രോപ്പിക്കല്‍ […]

Contemporary Homes

മൂന്നു ലെവലില്‍

ബോക്സുകളും ലൂവറുകളും ചേരുന്ന ലളിതമായ ഡിസൈന്‍ പാറ്റേണുകള്‍ മാത്രം ചേര്‍ന്ന വീട്. മിനിമം ഡിസൈന്‍ പാറ്റേണുകള്‍ മാത്രമാണ് ഇന്‍റീരിയറില്‍ കൊണ്ടു വന്നിട്ടുള്ളത്. പ്ലോട്ടിന്‍റെ കയറ്റിറക്കങ്ങളെ മികച്ച രീതിയില്‍ ഉപയുക്തമാക്കി ഡിസൈന്‍ ചെയ്ത വീടാണിത്. മെറീന ചെറിയാനും കുടുംബത്തിനും വേണ്ടി ആര്‍ക്കിടെക്റ്റ് ദീപക്ക് തോമസ് (കോണ്‍ക്രിയേറ്റേഴ്സ്, കട്ടപ്പന) രൂപകല്‍പ്പന ചെയ്ത […]

Renovations

ചെറിയ ചെലവില്‍ ഒരു പുതുക്കിപ്പണിയല്‍

ഒറ്റനിലയാണെങ്കിലും മൂന്നു ലെവലുകളിലാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം. ചെലവു ചുരുക്കലിന്‍റെ പാഠങ്ങള്‍ വളരെ പ്രായോഗികമായി നടപ്പിലാക്കിയിട്ടുള്ള ഒരു നവീകരണമാണിത്. ചുമന്ന ഇഷ്ടികകളുടെ സ്വാഭാവികത്തനിമ പ്രദര്‍ശിപ്പിച്ചു കൊണ്ട് ലിവിങ്, ഡൈനിങ് എന്നിങ്ങനെയുള്ള അകത്തള നിര്‍വചനങ്ങള്‍ക്കെല്ലാം അപ്പുറത്ത് മൂന്നു മുറിക്കുള്ളില്‍ വെറും 400 ചതുരശ്രഅടിക്കുള്ളില്‍ ഒതുങ്ങിയിരുന്ന ഒരു വീട്. കുട്ടനാട്ടുകാരനായ എഞ്ചിനീയര്‍ രഞ്ജിത്ത് […]

Budget Homes

മാതൃകയാണ് ഈ വീട്

കാഴ്ചാമികവൊത്ത ബഡ്ജറ്റ് ഹോം മുന്‍വശത്തും ഇരുവശങ്ങളിലും നിറയെ ജാലകങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനാല്‍ വെളിച്ചവും കാറ്റും എപ്പോഴും സുലഭമാണെന്ന് ഉറപ്പാക്കി. ചെലവു കുറച്ചു, എന്നാല്‍ സൗകര്യങ്ങള്‍ക്കോ കാഴ്ചാമികവിനോ യാതൊരു കുറവുമില്ല. 26 ലക്ഷം രൂപയില്‍ നാല് ബെഡ്റൂമുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ച ഈ വീട് ഡിസൈനര്‍ മുജീബ് റഹ്മാന്‍( ബി.ഐ. ആര്‍.ഡി- […]

Contemporary Homes

ഡിസൈന്‍ പൊലിമയില്‍

കന്‍റംപ്രറി ശൈലിയിലുള്ള രൂപകല്‍പ്പനയും ശ്രദ്ധേയമായ ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങളുമാണ് ഈ വീടിന്‍റെ പ്രത്യേകത. നിഷുകള്‍, ഹെഡ് ബോര്‍ ഡുകള്‍, സി.എന്‍.സി. പാറ്റേണുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇന്‍റീരിയര്‍ ഒരുക്കിയത് ഡിസൈന്‍ പൊലിമയ്ക്കും ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കി ഒരുക്കിയ വീട്. കന്‍റംപ്രറി ശൈലിയിലുള്ള രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഡിസൈനര്‍ വിനോദ്‌ […]

Contemporary Homes

എല്ലാംകൊണ്ടും കന്‍റംപ്രറി

സമകാലിക ശൈലിയുടെ ഡിസൈന്‍ ഘടകങ്ങള്‍ ചേര്‍ത്ത് സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ വീട്. എല്ലാ മുറികളിലും വാള്‍ ഹൈലൈറ്റുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയത് കന്‍റംപ്രറി ലുക്ക് കൊണ്ടുവരാനുദ്ദേശിച്ചാണ്. സമകാലീനശൈലിയുടെ ഡിസൈന്‍ മികവിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയതിനൊപ്പം വുഡന്‍ പാറ്റേണ്‍ വര്‍ക്കുകളുടെ പ്രൗഢി കൂടി വിളംബരം ചെയ്യുന്നതാണ്, പി.ടി ആന്‍റണിക്കും […]

Contemporary Homes

വര്‍ണാഭമായ ഡാഫോഡില്‍സ്

വര്‍ണ്ണശബളിമയും പൊതു ഇടങ്ങളിലെ മ്യൂറലുകളുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാകുന്ന വീട്. ഓരോ ഇടവും ക്രിയാത്മകമായി വിനിയോഗിച്ച് മികച്ച വായുസഞ്ചാരം ഉറപ്പാക്കിയാണ് ഇന്‍റീരിയര്‍ ഒരുക്കിയത്. പിന്നിലേക്കെത്തും തോറും വീതി കുറഞ്ഞു വരുന്ന പ്ലോട്ടിലാണ് ഈ വീട്. എലിവേഷനില്‍ പരമാവധി കോര്‍ണിസ് വര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയാണ് രാഹുല്‍ ദാസ് (ഡിസൈന്‍ ആര്‍ട്ട്സ് അസോസിയേറ്റ്സ്, […]

Contemporary Homes

സമ്മിശ്രഭംഗി

പ്രൗഢിയ്ക്കും കാഴ്ചാമികവിനും പ്രാധാന്യം നല്‍കി ഡിസൈന്‍ ചെയ്ത മിശ്രിത ഭംഗിയുള്ള വീട്. അകത്തളത്തിലെ ഫര്‍ണിച്ചറിലെല്ലാം ആന്‍റിക് പ്രൗഢി ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിറങ്ങള്‍ക്കും ഡിസൈന്‍ ഹൈലൈറ്റുകള്‍ക്കും ഒപ്പം പ്രൗഢിക്കും പ്രാധാന്യം നല്‍കിയ മിശ്രിത ശൈലിയിലുള്ള വീടാണിത്. എലവേഷനില്‍ തന്നെ സമ്മിശ്രമായ ഡിസൈന്‍ പാറ്റേണുകള്‍ കലരുന്ന വിധം ഈ വീട് ഒരുക്കിയത് […]

Classic Homes

ക്ലാസ്സിക് ശൈലിയില്‍

ലളിതമാണ്; ഒപ്പം ആകര്‍ഷകവും എന്ന് ഈ വീടിന്‍റെ ഡിസൈനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം. ഇന്‍റീരിയറിലെ ഏതൊരു ഏരിയ എടുത്താലും ലാളിത്യത്തിന്‍റെ മഹിമ വെളിവാകണം എന്നത് ലക്ഷ്യമിട്ടിരുന്നു ല ളിതമാണ്; ഒപ്പം ആകര്‍ഷകവും എന്ന് ഈ വീടിന്‍റെ ഡിസൈനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം. ഈ വീടിന്‍റെ അകത്തളം ഒരുക്കിയിരിക്കുന്നത് ഡിസൈനര്‍ […]

Contemporary Homes

ബോക്സ് ഹൗസ്

സമകാലികശൈലി പിന്തുടരുന്ന വീട്ടിലെ ഭൂരിഭാഗം ഇടങ്ങളും ബാഹ്യ പ്രകൃതിയുമായി സംവദിക്കുന്നവയാണ്. വീടിന് ഉയരക്കൂടുതല്‍ തോന്നിക്കാനാണ് ഓപ്പണ്‍ ടെറസില്‍ മെറ്റല്‍ പര്‍ഗോള ഉള്‍പ്പെടുത്തിയത്. സെമി ഓപ്പണ്‍ നയത്തിലാണ് അകത്തളം. ആകര്‍ഷകങ്ങളായ ചില ബോക്സ് മാതൃകകളാണ് ‘എയ്മന്‍സി’ന്‍റെ ആദ്യ കാഴ്ചയില്‍ കണ്ണിലുടക്കുക. ആര്‍ക്കിടെക്ററ് ഫയ്ഖ് മുനീര്‍, ഡിസൈനര്‍മാരായ ഇസഹാഖ് മുഹമ്മദ്, സുനില്‍ […]