ഒറ്റനിലയുടെ വിശാലത

പല വലുപ്പത്തിലുള്ള ചതുരങ്ങളില്‍ നിന്നുരുത്തിരിഞ്ഞു വന്ന ആധുനിക ശൈലിയിലുള്ള ഒരു വീട്. അകത്തളവും അത്യാധുനിക ശൈലിയില്‍ തന്നെ. എറണാകുളം ജില്ലയില്‍ അങ്കമാലിയ്ക്കടുത്ത് ആനപ്പാറ എന്ന സ്ഥലത്താണ് പ്രവാസിയായ ഷൈജു ആന്റണിയുടെയും കുടുംബത്തിന്റെയും വീടായ ‘സ്പ്രിങ് ഹാവന്‍’. മിനിമലിസ്റ്റിക് ശൈലിയില്‍ പ്രാദേശിക വാസ്തുവിദ്യയുടെ അംശങ്ങള്‍ സ്വാംശീകരിച്ച് കാലാവസ്ഥയോട് യോജ്യമായ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. ”ഓപ്പണ്‍ സ്‌പേസിനും, നാച്വറല്‍ ലൈറ്റിനും അകത്തളത്തില്‍ പ്രാധാന്യമുണ്ടാവണം” എന്ന വീട്ടുടമസ്ഥനായ ഷൈജു ആന്റണിയുടെ ആഗ്രഹമനുസരിച്ചു തന്നെ മൂന്ന് ബെഡ്‌റൂമുകളും അനുബന്ധ സൗകര്യങ്ങളുമടങ്ങുന്ന ഇന്റീരിയര്‍ സാധ്യമാക്കി കൊടുത്തത് ആര്‍ക്കിടെക്റ്റുമാരായ ജോസു. ബി സെബാസ്റ്റ്യനും കോളിന്‍ ജോസ് തോമസും (മെക്‌ടെറാ ആര്‍ക്കിടെക്റ്റ്‌സ് & ഡിസൈനേഴ്‌സ്, കാക്കനാട്) ചേര്‍ന്നാണ്. അജാസാണ് വീടിന്റെ സ്ട്രക്ചര്‍ കണ്‍സള്‍ട്ടിങ്ങിനു നേതൃത്വം നല്‍കിയത്.

32 സെന്റില്‍ 3869 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയതിനാല്‍ ബഡ്ജറ്റ് വളരെ കുറയ്ക്കാന്‍ സാധിച്ചു എന്ന പ്രത്യേകതയുമുണ്ട്. പ്രധാന പാതയില്‍ നിന്നും അല്പം പുറകോട്ട് ഇറക്കിയാണ് വീട് വച്ചിരിക്കുന്നതെങ്കിലും ക്ലയന്റ് പ്രവാസിയായതിനാല്‍ എളുപ്പം പരിപാലനം സാധ്യമാകും വിധം മിനിമലായിട്ടാണ് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്തത്. വീടിന്റെ സ്ട്രക്ചറിനോട് യോജിക്കുന്ന രീതിയില്‍, എന്നാല്‍ വീട്ടില്‍ നിന്ന് കുറച്ച് മാറിയാണ് കാര്‍പോര്‍ച്ചിന് സ്ഥാനം നല്‍കിയിരിക്കുന്നത്. മുറ്റം മുഴുവന്‍ ഷബാദ് യെല്ലോ ടൈലുകള്‍ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. അടച്ചു കെട്ടലുകള്‍ വേണ്ട എന്ന തീരുമാനത്തില്‍ കോമ്പൗണ്ട് വാളുകള്‍ എംഎസ് സ്‌ക്വയര്‍ ട്യൂബ് ഉപയോഗിച്ച് ഗ്രില്ലുപോലെയാണ് നിര്‍മ്മിച്ചത്. വുഡന്‍ ഡെക്ക് വെര്‍ട്ടിക്കലായി നല്‍കിയതും ബ്രൗണ്‍ & ഗ്രേ കളറില്‍ നാച്വറല്‍സ്റ്റോണ്‍ ക്ലാഡു ചെയ്തതും എല്ലാം വീടിന്റെ പുറംകാഴ്ചയെ ആകര്‍ഷകമാക്കുന്നുണ്ട്. വരാന്തയില്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച് വുഡന്‍ കവറിങ് ചെയ്ത ചെറിയ സിറ്റിങ് സ്‌പേസിനും സ്ഥാനം നല്‍കിയിരിക്കുന്നു.

മൂന്നു സോണുകളിലായി

പ്രധാന വാതില്‍ കടന്ന് നേരെ പ്രവേശിക്കുന്നത് ഫ്‌ളോര്‍ ലെവലില്‍ നിന്ന് ഒരു പടി താഴെയായി ചെയ്ത ഫോര്‍മല്‍ ലിവിങ്ങിലേക്കാണ്. വലതു ഭാഗത്തായി ഒരു വാട്ടര്‍ ബോഡിക്കും സ്ഥാനം നല്‍കിയിരിക്കുന്നു. ഫര്‍ണിച്ചര്‍ എല്ലാം കസ്റ്റംമെയ്ഡായി ചെയ്‌തെടുത്തവയാണ്. സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കി മൂന്നു സോണുകളായി തിരിച്ചാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ഫോര്‍മല്‍ ലിവിങ് പബ്ലിക്ക് സ്‌പേസിലും ഡൈനിങ്, ഫാമിലി ലിവിങ് എന്നിവ സെമി-പബ്ലിക്ക്‌സ്‌പേസിലും ബെഡ്‌റൂമുകള്‍ പ്രൈവറ്റ് സ്‌പേസിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോര്‍മല്‍ ലിവിങ്ങില്‍ ക്രീം കളറിലുള്ള സോഫാസെറ്റു കൂടാതെ ‘ ഘ ‘ ഷേപ്പില്‍ ഇന്‍ബില്‍റ്റായി കോണ്‍ക്രീറ്റില്‍ സ്ലാബ് ചെയ്ത് വുഡന്‍ പാനല്‍സ് കൊണ്ടു കവര്‍ ചെയ്ത മറ്റൊരു സിറ്റിങ് ഏരിയയ്ക്കുകൂടി സ്ഥാനം നല്‍കിയിട്ടുണ്ട്. സോഫാസെറ്റിയോട് ചേര്‍ന്ന ഭിത്തി വാള്‍പേപ്പര്‍ കൊണ്ട് ഹൈലൈറ്റു ചെയ്തു. വെളിച്ചത്തിനു പ്രാധാന്യം നല്‍കി ഫ്‌ളോര്‍ ടു സീലിങ് രീതിയില്‍ വിന്‍ഡോസിനും ഇടം നല്‍കിയിരിക്കുന്നു.

പ്രകാശം നിറയും ഉള്‍ത്തളം

ഫോര്‍മല്‍ ലിവിങ്ങില്‍ നിന്നും ഓപ്പണ്‍ നയത്തിലൊരുക്കിയ ഫാമിലി ലിവിങ് കം ഡൈനിങ് സ്‌പേസിലേക്കാണ് കടക്കുക. ബെഡ്‌റൂമുകളിലേക്കും കിച്ചനിലേക്കും ഹോം തീയേറ്ററിലേക്കുമുള്ള എന്‍ട്രി ഇവിടെ നിന്നാണ്. ഫ്‌ളോറിങ്ങിന് എല്ലായിടത്തും ക്രീം കളര്‍ വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്. പാസേജിലും മറ്റും ഏരിയകളെ വേര്‍തിരിക്കുന്നതിനായി വുഡന്‍ ലാമിനേറ്റും കൊടുത്തിരിക്കുന്നു.

ഫാമിലി ലിവിങ്ങിലാണ് ടിവി ഏരിയയ്ക്കു സ്ഥാനം. ടിവി സജ്ജീകരിച്ചിരിക്കുന്ന ഭിത്തി വാള്‍പേപ്പര്‍ കൊണ്ടും പ്ലൈവുഡില്‍ സിഎന്‍സി കട്ട് ചെയ്ത് ഫ്രോസ്റ്റഡ് ഗ്ലാസും എല്‍ഇഡി ലൈറ്റ്‌സും കൊണ്ട് വൃത്താകൃതിയില്‍ മറ്റൊരു ഡിസൈന്‍ വര്‍ക്കും നല്‍കി ആകര്‍ഷകമാക്കിയിട്ടുണ്ട്. ഇതിന്റെ ഇടതുഭാഗത്തായി ചെറിയ പാഷ്യോയ്ക്കു സ്ഥാനം നല്‍കിയിരിക്കുന്നു. വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ടീക്ക് വുഡിന്റെ വുഡന്‍ പ്ലാങ്ക്‌സും ചെയ്തത് ഒരു ഡിസൈന്‍ എലമെന്റ് എന്ന രീതിയില്‍ വര്‍ത്തിക്കുന്നുണ്ട്. നാച്വറല്‍ ലൈറ്റ് ലഭ്യമാകത്തക്കവിധം ഹയര്‍ ലെവലില്‍ വരെ വെന്റിലേഷനും ഒരു സൈഡില്‍ പര്‍ഗോളയ്ക്കും സ്ഥാനം നല്‍കി. കിച്ചനില്‍ നിന്ന് ഫാമിലി ലിവിങ്ങിലേക്ക് ഒരു ഗ്ലാസ് ഓപ്പണിങ്ങും നല്‍കിയിട്ടുണ്ട്. അടച്ചു പൂട്ടിയ ഒരു ഫീല്‍ വരാതിരിക്കാനും അടുക്കളയിലിരുന്നും ടിവി ഏരിയയിലേക്ക് കാഴ്ച സാധ്യമാക്കുന്നതിനും ഈ ഓപ്പണിങ് സഹായകരമാകുന്നുണ്ട്.

ആറു പേര്‍ക്കിരിക്കാന്‍ കഴിയുന്ന ഡൈനിങ് സ്‌പേസിന്റെ കസേരകള്‍ എല്ലാം വൈറ്റ് അപ്‌ഹോള്‍സ്റ്ററി ചെയ്തിരിക്കുന്നു. ഡൈനിങ്ങിനു സമീപമുള്ള സ്ലൈഡിങ് ഗ്ലാസ് തുറന്ന് കോര്‍ട്ട്‌യാര്‍ഡിലേക്കാണ് പ്രവേശിക്കുന്നത്. ഇവിടെയാണ് വാഷ്ഏരിയയ്ക്കു സ്ഥാനം നല്‍കിയത്. ഡൈനിങ്ങിനോട് ചേര്‍ന്ന് സെര്‍വിങ് ടേബിളും കൊടുത്തിരിക്കുന്നു. ഡൈനിങ്ങിനു പുറകിലുള്ള കോര്‍ട്ട്‌യാര്‍ഡിനു സമീപമാണ് പ്രയര്‍ സ്‌പേസിനു സ്ഥാനം. ഇവിടെ പ്ലൈവുഡ് വെനീര്‍ കോമ്പിനേഷനില്‍ നല്‍കിയ ബെഞ്ച് മള്‍ട്ടിപര്‍പ്പസ് രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

ഡൈനിങ്ങിനോട് ചേര്‍ന്ന് സെര്‍വിങ് ടേബിളും കൊടുത്തിരിക്കുന്നു. ഡൈനിങ്ങിനു പുറകിലുള്ള കോര്‍ട്ട്‌യാര്‍ഡിനു സമീപമാണ് പ്രയര്‍ സ്‌പേസിനു സ്ഥാനം. ഇവിടെ പ്ലൈവുഡ് വെനീര്‍ കോമ്പിനേഷനില്‍ നല്‍കിയ ബെഞ്ച് മള്‍ട്ടിപര്‍പ്പസ് രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

മിനിമലിസ്റ്റിക് ഡിസൈനില്‍

മിനിമല്‍ & കോംപാക്റ്റ് ഡിസൈനിലാണ് ബെഡ്‌റൂമുകള്‍ ഒരുക്കിയത്. ഒരേ നിലയിലാണ് മൂന്ന് കിടപ്പുമുറികളും വരുന്നത്. വാഡ്രോബ്, സൈഡ് ടേബിള്‍ എന്നിങ്ങനെ അത്യാവശ്യ സൗകര്യങ്ങള്‍ മാത്രം. ഹോം തിയേറ്റര്‍ റൂം ഭാവിയില്‍ ബെഡ്‌റൂമായി പരിവര്‍ത്തിപ്പിക്ക വിധമാണ് ചെയ്തത്. ആധുനികരീതിയില്‍ ചെയ്ത കിച്ചനില്‍ ബ്രേക്ക് ഫാസ്റ്റ് സൗകര്യവുമുണ്ട്. ‘ ഘ ‘ ഷേയ്പ്പില്‍ ചെയ്ത കിച്ചന്റെ കബോര്‍ഡുകള്‍ക്ക് മള്‍ട്ടിവുഡില്‍ ഓട്ടോമോട്ടീവ് പെയിന്റ് ചെയ്തിരിക്കുന്നു. കൗണ്ടര്‍ടോപ്പിന് വൈറ്റ് ഗ്ലാസ് മാര്‍ബിളും ബാക്ക്‌സ്പ്ലാഷിന് ബ്രിക്ക് ക്ലാഡിങ്ങും ചെയ്തിരിക്കുന്നു.
ബ്രൗണ്‍ & വൈറ്റ് കോമ്പിനേഷനിലൊരുക്കിയ അകത്തളത്തില്‍ വാം കളര്‍ ടോണ്‍ ലൈറ്റിങ്ങിന്റെ ഭംഗിയാണ് നിറയുന്നത്. വീട്ടുകാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മോഡേണ്‍ ശൈലിയില്‍, വായുവും, വെളിച്ചവും സമൃദ്ധമായി ലഭ്യമാകുന്ന വിധത്തില്‍ ഓപ്പണ്‍ മട്ടില്‍ തന്നെയാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ബ്രൗണ്‍ & വൈറ്റ് കോമ്പിനേഷനിലൊരുക്കിയ അകത്തളത്തില്‍ വാം കളര്‍ ടോണ്‍ ലൈറ്റിങ്ങിന്റെ ഭംഗിയാണ് നിറയുന്നത്. വീട്ടുകാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മോഡേണ്‍ ശൈലിയില്‍, വായുവും, വെളിച്ചവും സമൃദ്ധമായി ലഭ്യമാകുന്ന വിധത്തില്‍ ഓപ്പണ്‍ മട്ടില്‍ തന്നെയാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.