
കന്റംപ്രറി ഡിസൈന്‍ നയത്തിന്റെ മാതൃക പിന്തുടര്ന്നു നിര്‍മ്മിച്ചിട്ടുള്ള വീടിനകത്തും പുറത്തും വെണ്മയ്ക്ക് പ്രാധാന്യം നല്കിയിരിക്കുന്നു
വീട്ടിനകത്ത് വെളിച്ചക്കൂടുതല്‍ ലഭിക്കാനാണ് വെളുപ്പുനിറവും ഓപ്പണ്‍ നയവും സ്വീകരിച്ചത്

പൊന്നാനിക്കടുത്ത് വെളിയംകോട്ടുള്ള ഫൈസലിന്റെയും കുടുംബത്തിന്റെയും ഈ വീടിന്റെ സ്ട്രക്ചറിന്റെ നിര്‍മ്മാണം എഞ്ചിനീയര്‍ സുഹൈല്‍ സി.വി., ദിദിഷ് കുന്നത്തേല്‍(ടീം എഞ്ചിനിയേഴ്സ്, ചങ്ങരകുളം.), ഇന്റീരിയര്‍ ഡിസൈനര്‍ നിഷില്‍ ജി.സി. എന്നിവര്‍ ചേര്‍ന്നാണ് (ഇന്‍സൈഡ് ഇന്റീരിയേഴ്സ്, വെളിയംകോട്).
ALSO READ: അകവും പുറവും തുല്യ പ്രാധാന്യത്തോടെ

കന്റംപ്രറി ഡിസൈന്‍ നയത്തിന്റെ മാതൃക പിന്തുടര്ന്നു നിര്‍മ്മിച്ചിട്ടുള്ള വീടിനകത്തും പുറത്തും വെണ്മയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വെളിച്ചത്തിനു കുറവേതുമില്ല അകത്തളത്തില്‍.
YOU CAN SEE: മിശ്രിത ശൈലിയില്‍ ഒരുക്കിയ മള്‍ട്ടിലെവല്‍ വീട്!
വിവിധ തരം ലൈറ്റിങ്ങിനും പ്രാധാന്യം നല്കിയിരിക്കുന്നു. വീടിന്റെ രാത്രികാലദൃശ്യം കാഴ്ചവിരുന്നു തീര്‍ക്കുന്നു. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ട് കിച്ചനുകള്‍, ആറു കിടപ്പുമുറികള്‍ എന്നിങ്ങനെയാണ് അകത്തള ഏരിയകള്‍.
ALSO READ: വിശാലതയ്ക്കൊപ്പം ഡിസൈന്‍ മികവും
ചുമരിലെ വലിയ നിഷുകളും സീലിങ്ങിലെ കളര്‍ ഫുള്‍ ലൈറ്റിങ് പാറ്റേണുമാണ് ലിവിങ് ഏരിയയുടെ അലങ്കാരം. സിഎന്‍സി കട്ടിങ് ബോര്‍ഡു കൊണ്ട് ലിവിങ്, ഡൈനിങ് ഏരിയകള്‍ക്ക് പാര്ട്ടീഷന് നല്കിയിരിക്കുന്നു.

അല്പം വളഞ്ഞു തിരിഞ്ഞു കയറിപ്പോകുന്ന സ്റ്റെയര്‍കേസ് ഏരിയ ഒരു ഹൈലൈറ്റഡ് സ്പേസാണ്. സ്റ്റെപ്പുകള്‍ക്ക് അടിയില്‍ ക്ലാഡിങ് ചെയ്ത് ആകര്‍ഷകമാക്കി നിഷുകളില്‍ ക്യൂരിയോസിന് ഇടം നല്കിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് വിരിച്ച ഫ്ളോറിലെ കോര്‍ട്ട്യാര്‍ഡില്‍ റൂഫിലെ ഗ്ലാസിനിടയിലൂടെ സൂര്യപ്രകാശം പതിക്കുന്നുണ്ട്. ചുമരിലെ ഡെക്കോര്‍ ഇനങ്ങള്‍ ശ്രദ്ധേയമാകുന്നു. സീലിങ്ങിലെ അലങ്കാരങ്ങള്‍ എല്ലാ ഇടങ്ങളിലും എടുത്തു നില്ക്കുന്നു.

കിടപ്പുമുറികള്‍ക്ക് ഓരോന്നിനും ഓരോ കളര്‍തീമാണ്. ഫര്‍ണിഷിങ്ങിലെ നിറവ്യത്യാസം ഓരോ മുറികളിലും ഒന്നിനൊന്ന് മികച്ചു നില്ക്കുന്നു. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒത്തുചേര്‍ന്ന കിടപ്പുമുറികള്‍ വര്‍ണ്ണാഭമായ സീലിങ് അലങ്കാരങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്.

അതുപോലെ എല്ലാ മുറികളിലും കട്ടിലിന്റെ ഹെഡ്ബോര്ഡും വുഡുപയോഗിച്ച് ശ്രദ്ധേയമാക്കിയിരിക്കുന്നു. അടുക്കള ബ്രേക്ക്ഫാസ്റ്റ് ഏരിയയോടുകൂടിയാണ്.

കബോഡുകള്‍ക്ക് നല്‍കിയിരിക്കുന്ന റെഡ്, വൈറ്റ് കളര്‍ തീം അടുക്കളയ്ക്ക് എടുപ്പുനല്കുന്നു. മികച്ച സ്റ്റോറേജ് സൗകര്യത്തോടെയാണ് അടുക്കള. ഫ്ളോറിങ്, സീലിങ്, ചുമരുകള്‍ എന്നിവിടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള വൈറ്റ്, ഓഫ് വൈറ്റ് നിറങ്ങള്‍ അകത്തളത്തെ കൂടുതല്‍ വെണ്മനിറഞ്ഞതും വെളിച്ചമുള്ളതും വിശാലവുമാക്കുന്നു.
Project Fact
- Design Team : Suhail C.V & Dideesh Kunnathel (Team Engineers Developers & Cotnractors, Malappuram), & Nishil G.C (Inside Interiors, Malappuram)
- Project Type : Residential House
- Owner : Faizal C.V
- Location : Veliyamcode, Malappuram
- Year Of Completion : 2019
- Area : 2950 Sq.Ft
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment