വാഷ് ഏരിയയിലെ വൈവിധ്യങ്ങള്‍

കൈകഴുകാനുള്ള വാഷ്‌ബേസിന്‍ മാത്രം ഉറപ്പിച്ച അപ്രധാനമായ ഒരു ഏരിയയല്ല ഇന്നത്തെ വീടുകളിലെ വാഷ് ഏരിയ. ഇവ പലപ്പോഴും ഡിസൈന്റെ തന്നെ ഭാഗമാകാറുണ്ട്, മള്‍ട്ടിപര്‍പ്പസ് ഏരിയയായി വിശേഷിപ്പിക്കാം വാഷ് ഏരിയകളെ.

ഓപ്പണ്‍ ഡൈനിങ് ഏരിയയില്‍ തന്നെ സിംപിളായാണ് വാഷ് ഏരിയ ഒരുക്കിയിട്ടുള്ളത്.വാഷ് ഏരിയയുടെ ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ടണ്ട്. ക്ലയന്റ്: ഡയസ് എടക്കളത്തൂര്‍ ഡിസൈന്‍: ആര്‍ക്കിടെക്റ്റ് ബാബു തോമസ് ആലപ്പാട്ട് സ്ഥലം:തൃശൂര്‍, അയ്യന്തോള്‍

തുറന്ന നയത്തിലുള്ള ഡൈനിങ് ഏരിയയുടെ ഒരു ഭാഗത്തായി ഒതുങ്ങിയാണ് വാഷ് ഏരിയ. സ്റ്റോറേജ് സൗകര്യത്തോടെയാണ് വാഷ് ഏരിയ ഒരുക്കിയത്. ക്ലയന്റ്: മുഷ്താഖ് അലി എംഡിസൈന്‍: എ.എം. ഫൈസല്‍സ്ഥലം: ചാവക്കാട്‌