മിതമാണ് ലളിതവും

ചതുരവടിവാര്‍ന്ന ബോക്‌സ് മാതൃകകളാണ് എലിവേഷന്റെ ആകര്‍ഷണം വലുതും ചെറുതുമായ ബോക്‌സുകള്‍ക്ക് ഗ്രേ, വൈറ്റ്, യെല്ലോ എന്നീ നിറങ്ങള്‍ നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

കന്റംപ്രറി ഡിസൈന്‍ നയത്തിന്റെ രൂപഭാവാദികള്‍ പ്രതിഫലിപ്പിക്കുന്ന ഈ വീട് ഗുരുവായൂരിലെ സന്തോഷിന്റെയും കുടുംബത്തിന്റെയുമാണ്. മറ്റ് വീടുകളെ അപേക്ഷിച്ച് നോക്കിയാല്‍ താരതമ്യേന ചെലവു കുറച്ച് അകവും പുറവും ഒരുക്കിയിട്ടുള്ള ഒന്നാകുന്നു ഇത്.

ALSO READ: വെണ്‍മ നിറഞ്ഞ വീട്

എഞ്ചിനീയറായ അഖില്‍ ഇറക്കിലും രശ്മി അഖിലും ചേര്‍ന്ന് (അനോഖി കണ്‍സ്ട്രക്ഷന്‍സ് തൃശൂര്‍) സ്ട്രക്ചര്‍ ഒരുക്കി ഇന്റീരിയര്‍ ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്ന ഈ വീടിന് ആകെ ചെലവു വന്നത് 45 ലക്ഷമാണ്. സിവില്‍ വര്‍ക്കുകള്‍ക്ക് 36 ലക്ഷവും ഇന്റീരിയര്‍ ഒരുക്കുവാന്‍ 9 ലക്ഷം വേറെയും.

ALS0 READ: നല്ല ഡിസൈന്‍ കാലാതീതമാണ്

ചതുരവടിവാര്‍ന്ന ബോക്‌സ് മാതൃകകളാണ് എലിവേഷന്റെ ആകര്‍ഷണം വലുതും ചെറുതുമായ ബോക്‌സുകള്‍ക്ക് ഗ്രേ, വൈറ്റ്, യെല്ലോ എന്നീ നിറങ്ങള്‍ നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ജനാലകളുടെ സണ്‍ഷേഡുകളാണ് ഈ കളര്‍ഫുള്‍ ചതുരബോക്‌സുകള്‍ പലതും. സിറ്റൗട്ട്, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഡ്രൈ കോര്‍ട്ട്‌യാര്‍ഡ്, കിച്ചന്‍, വര്‍ക്കേരിയ, പൂജാമുറി, രണ്ടു കിടപ്പുമുറികള്‍ ഇത്രയുമാണ് ഗ്രൗണ്ട് ഫ്‌ളോറിലുള്ളത്.

ഫസ്റ്റ് ഫ്‌ളോറിലാകട്ടെ അപ്പര്‍ ലിവിങ്, രണ്ട് കിടപ്പുമുറികള്‍, ബാല്‍ക്കണി, ഓപ്പണ്‍ ടെറസ് എന്നിങ്ങനെയാണ് ഏരിയകള്‍. മിതമായ ഇന്റീരിയര്‍ അലങ്കാരങ്ങള്‍ ആവശ്യത്തിനു മാത്രം ഫര്‍ണിച്ചര്‍ എന്നിവയൊക്കെയാണ് വീടിനെ ചെലവു ചുരുക്കി നിര്‍മ്മിക്കാന്‍ സഹായിച്ച ഘടകങ്ങള്‍. എല്ലാ ഏരിയകളിലെയും ഫര്‍ണിച്ചര്‍ അതതു സ്‌പേസിനനുസരിച്ച് കൃത്യമായി ഡിസൈന്‍ ചെയ്തു. ലിവിങ് ഏരിയയില്‍ മാത്രം വുഡുപയോഗിച്ചു ഫ്‌ളോറിങ് നിര്‍വഹിച്ചു.

ഡൈനിങ് ഏരിയയോട് ചേര്‍ന്നാണ് കോര്‍ട്ട്‌യാര്‍ഡ്. സ്‌കൈലൈറ്റ് കടന്നുവരുന്ന ഈ ഏരിയയുടെ ചുമരുകള്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇതിന്റെ മറുവശത്താണ് വാഷ് ഏരിയ. സ്റ്റെയര്‍കേസിനു സ്ഥാനം ഡൈനിങ്ങില്‍ തന്നെ. വുഡുപയോഗിച്ച് കോര്‍ട്ട്‌യാര്‍ഡ് ഏരിയ വേര്‍തിരിച്ചിരിക്കുന്നു. ലൈറ്റിങ്ങില്‍ വിവിധ വര്‍ണ്ണങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് അകത്തളത്തിന് ഭംഗി പകരുന്നുണ്ട്. ഓപ്പണ്‍ കിച്ചന്‍ ഡൈനിങ്ങിന് അഭിമുഖമായാണ്.

വാഷ് ഏരിയയും ഡൈനിങും കിച്ചനും ഉള്‍പ്പെടുന്ന ഏരിയകള്‍ തികച്ചും തുറസ്സായ നയത്തിലാകുന്നു. ഡിസൈനര്‍ ടൈലുകളാണ് അടുക്കളയുടെ ഹൈലൈറ്റ്. പൂജാ ഏരിയയിലും സ്‌കൈലൈറ്റിനു സ്ഥാനമുണ്ട്. കിടപ്പുമുറികളില്‍ ഇരിപ്പിട സൗകര്യം വെന്റിലേഷന്‍ മറ്റ് ആധുനിക സൗകര്യങ്ങള്‍ എല്ലാമുണ്ട്. ഒരു ചുമര് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

ഫര്‍ണിഷിങ്ങിലെ നിറവിന്യാസവും ചുമരിലെ നിറങ്ങളുമാണ് കിടപ്പുമുറിക്ക് ഭംഗിപകരുന്നത്. ഓരോ കിടപ്പുമുറിക്കും ഓരോ കളര്‍ സ്‌കീം ഉപയോഗിച്ച് ഭംഗിപ്പെടുത്തിയിരിക്കുന്നു. മിതത്വവും, ലാളിത്യവും സമ്മേളിക്കുന്ന വീട് കാഴ്ചയിലും പിന്നിലല്ല.

Project Fact

  • Design Team : Akhil Erakkil & Reshmi Akhil (Anokhi Contsructiosn)
  • Project Type : Residential House
  • Owner : Santhosh Nair
  • Location : Guruvayur
  • Year Of Completion : 2019
  • Area : 2205 sq.ft.
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*