പ്ലൈവുഡില്‍ മണിബാക്ക് ഗ്യാരണ്ടി: ട്രോജന്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ തടിനിര്‍മ്മാണ, വ്യവസായ സ്ഥാപനമായ എംഎകെ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് വിപണിയിലെത്തിച്ച പ്രീമിയം ബ്രാന്‍ഡ് പ്ലൈവുഡാണ് ട്രോജന്‍. മേല്‍ത്തരം ക്യാബിനറ്റുകളും ഫര്‍ണിച്ചറും നിര്‍മ്മിക്കാനും അകത്തളാലങ്കാരത്തിനുമാണ് ട്രോജന്‍ ശ്രേണിയിലുള്ള പ്ലൈവുഡുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഉയര്‍ന്ന സാന്ദ്രതയും ഉന്നതനിലവാരവും, ചിതലുകള്‍, മറ്റുപ്രാണികള്‍ എന്നിവക്കെതിരേ സ്വാഭാവിക പ്രതിരോധ ശേഷിയുള്ളതുമായ റെഡ്ഗം എന്ന നാടന്‍ തടിയും, ഇറക്കുമതി ചെയ്യപ്പെട്ട ഗുര്‍ജനുമാണ് പ്ലൈവുഡ് നിര്‍മ്മിക്കാന്‍ എംഎകെ ഇന്‍ഡസ്ട്രീസ് ഉപയോഗിക്കുന്നത്. ഒരേ കനമുള്ളതും, സന്തുലിത ഘടനയുള്ളതും പ്രീപ്രസ് സാങ്കേതിക വിദ്യയുപയോഗിച്ച് കെമിക്കല്‍ ട്രീറ്റ്‌മെന്റ് നടത്തിയതും ഏതു പരുക്കന്‍ കാലാവസ്ഥയേയും അതിജീവിക്കാന്‍ കെല്‍പ്പുള്ളവയുമാണ് ട്രോജന്‍ ശ്രേണിയിലെ പ്ലൈവുഡുകള്‍. ക്വാഡ്പ്രസ് സാങ്കേതിക വിദ്യയുപയോഗിച്ച് നിര്‍മ്മിക്കുന്ന തങ്ങളുടെ പ്ലൈവുഡ് ഉത്പന്നങ്ങള്‍ക്ക് ആജീവനാന്ത ഗ്യാരണ്ടി കാര്‍ഡും, ഇന്ത്യയിലാദ്യമായി 300 ശതമാനം മണിബാക്ക് ഗ്യാരണ്ടി കാര്‍ഡും ഐഎസ്ഒ 9001, 14001, ഒഎച്ച്എസ്എഎസ് 18001 സര്‍ട്ടിഫിക്കേഷനുള്ള ഈ സ്ഥാപനം നല്‍കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എംഎകെ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, നമ്പര്‍ വണ്‍, ദ പ്രസിഡന്‍സി, യൂണിറ്റ് നമ്പര്‍ 1/8, സെന്റ് മാര്‍ക്ക്‌സ് റോഡ്, ബാംഗ്ലൂര്‍-560001 ഫോണ്‍: 080 22241127, 080 22240027 ടോള്‍ ഫ്രീ: 1800 4250027
Email: corporate@trojanply.com, Web: www.trojanply.com