പേഴ്‌സ്‌പെക്ടീവ് റൂഫ് ടൈലുകള്‍: മോനിയര്‍ റൂഫ്

മേല്‍ക്കൂര നിര്‍മ്മാണരംഗത്തെ അതികായരായ മോനിയര്‍ ഗ്രൂപ്പ് പേഴ്‌സ്‌പെക്ടീവ് എന്ന പേരില്‍ ത്രിമാന സാന്ദ്രതയും അത്യാധുനിക ജ്യാമിതീയ രൂപവുമുള്ള പുത്തന്‍ കോണ്‍ക്രീറ്റ് റൂഫ് ടൈല്‍ വിപണിയിലെത്തിച്ചു. ട്രെന്‍ഡിയായ സമകാലിക മേല്‍ക്കൂരകള്‍ക്കിണങ്ങുന്ന മിനുസമാര്‍ന്ന രൂപമാണ് ഇവയുടേത്. അത്യന്തം ദൃഢമായതും, സ്മൂത്ത് ഫിനിഷുള്ളതും, വളരെ കുറച്ചു മാത്രം വെള്ളം വലിച്ചെടുക്കുന്നതും, പൂപ്പല്‍, ഫംഗസ് എന്നിവയെ പ്രതിരോധിക്കുന്നതിനായി അതീവ ശ്രദ്ധയോടെ ഗ്ലോസി കോട്ടിങ് ചെയ്ത് നിര്‍മ്മിച്ചവയുമാണ് ഈ ടൈലുകള്‍. ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്ന ഇവ റസ്സറ്റ് ബ്രൗണ്‍, സില്‍വര്‍‌സ്റ്റോണ്‍ ഗ്രേ, ഗ്രാഫൈറ്റ്, ഫിയറി റെഡ്, ചോക്ലേറ്റ് ബ്രൗണ്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ വിപണിയിലുണ്ട്. 17 ഡിഗ്രി മിനിമം പിച്ചുള്ളതും 220 ഗഴ/രാ2 ഭാരം വരെ താങ്ങുന്നതും എളുപ്പം പൊട്ടാത്തതും 7% മാത്രം വെള്ളം വലിച്ചെടുക്കുന്നതുമായ ഈ ഉത്പന്നം ആകര്‍ഷകവും ഈടുനില്‍ക്കുന്നതുമായ മോണോടോണ്‍ നിറങ്ങളില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനിയര്‍ റൂഫിങ് പ്രൈവറ്റ് ലിമിറ്റഡ്, 143/സി 3, ബൊമ്മസാന്ദ്ര വ്യവസായ മേഖല, ഫേസ് 1, ബാംഗ്ലൂര്‍-560099. ഫോണ്‍: 08041268116/7