പൂപ്പലിനെ പ്രതിരോധിക്കുന്ന പെയിന്റ്: ആര്‍ഡെക്‌സ് എന്‍ഡ്യൂറ

ഏകദേശം ആറുമാസക്കാലത്തോളം മഴ പെയ്യുന്ന കേരളത്തിലെ കാലാവസ്ഥയില്‍ കെട്ടിടങ്ങളുടെ പുറംചുമരുകളില്‍ തുടര്‍ച്ചയായി മഴവെള്ളം വീഴുകയും അത് പിന്നീട് പെയിന്റിലെ വിള്ളലുകളിലൂടെ ഉള്‍ച്ചുമരുകളിലേക്ക് കടന്ന് പൂപ്പല്‍, പായല്‍ എന്നിവ വളരാന്‍ ഇടയാക്കുകയും ചെയ്യും. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ആര്‍ഡെക്‌സ് എന്‍ഡ്യൂറ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഡബ്യൂപിഎം 310 പെയിന്റ്. പ്ലാസ്റ്ററിലെ വിള്ളലുകളെ ചെറുക്കുന്ന ഈ പെയിന്റ് ചുമരുകളില്‍ ഈര്‍പ്പം കിനിഞ്ഞിറങ്ങുന്നത് തടയും. ഫ്‌ളെക്‌സിബിളും കട്ടി കൂടിയതുമായ ഈ പെയിന്റ് പുറംചുമരുകള്‍ക്കും മേല്‍ക്കൂരയ്ക്കും വളരെ അനുയോജ്യമാണ്. പല വര്‍ണ്ണങ്ങളില്‍ ലഭ്യമാകുന്ന ഈ പെയിന്റ് 300 മൈക്രോണ്‍ കട്ടിയുള്ള ആവരണമായി കെട്ടിടത്തെ മഴക്കെടുതികളില്‍ നിന്നും സംരക്ഷിക്കുന്നു. പൊളിഞ്ഞിളകാത്ത ഈ ടെക്‌സ്ചര്‍ ഫിനിഷ് പെയിന്റിന് അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാനും ശേഷിയുണ്ട്. സ്വയം വൃത്തിയാകുന്ന ജല പ്രതിരോധശേഷിയുള്ള ഈ പെയിന്റ് കാലങ്ങളോളം നിലനില്‍ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആര്‍ഡെക്‌സ് എന്‍ഡ്യൂറ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ര.1104, ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കൊച്ചി-17, ഫോണ്‍: 0484 2341044