
ചെറിയ പ്ലോട്ടിലെങ്കിലും കന്റംപ്രറി ഡിസൈന്‍ ഘടകങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ വീട്
കിടപ്പുമുറികള്‍ ഇളംനിറങ്ങള്‍ ചേര്‍ത്തും പൊതു ഇടങ്ങള്‍ ഡിസൈന്‍ എലമെന്റുകള്‍ ഉള്‍ക്കൊള്ളിച്ചും ഒരുക്കിക്കൊണ്ടാണ് ആകര്‍ഷകമാക്കിയത്
ALSO READ: 35 ലക്ഷത്തിന് ആഡംബരമാവാം

മൂന്നര സെന്റ് മാത്രം പ്ലോട്ട്. എന്നാല്‍ വീടിന്റെ സൗകര്യങ്ങളില്‍ ഈ കുറവ് ഒട്ടും പ്രതിഫലിക്കുന്നില്ല.

ഷൈജു മാത്യു(സ്കൈടെക്ക്,തിരുവനന്തപുരം) ആണ് ഈ വീട് ഡിസൈന്‍ ചെയ്തത്.
ALSO READ: വീടുകളാണ് വേണ്ടത് വാസസ്ഥലങ്ങളല്ല

വൈറ്റ് നിറത്തിന്റെ തുടര്‍ച്ച ലാളിത്യം ഉറപ്പാക്കുമ്പോഴും ഇന്റീരിയറില്‍ ചെറുതല്ലാത്ത ഡിസൈന്‍ എലമെന്റുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചു.

പൊതു ഇടങ്ങള്‍ ഡിസൈന്‍ പാറ്റേണുകള്‍ക്ക് പ്രാധാന്യം നല്‍കിയും കിടപ്പുമുറികള്‍ ഇളംനിറങ്ങള്‍ നല്കി ശാന്തതയുടെ അന്തരീക്ഷം ഉറപ്പാക്കിയുമാണ് ഒരുക്കിയത്.

കാര്‍ പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ് -ഡൈനിങ് ഏരിയകള്‍, ബാത് അറ്റാച്ച്ഡായ മൂന്നു കിടപ്പുമുറികള്‍, സ്റ്റഡി സ്പേസ്, കിച്ചന്, ബാല്‍ക്കണി എന്നിവയാണ് ഏരിയകള്‍.

വൈറ്റ് വിട്രിഫൈഡ് ടൈലാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. വാതിലുകളും ജനലുകളും പണിയാനും തടിപ്പണികള്‍ക്കും പ്ലാവും ആഞ്ഞിലിയും ഉപയോഗിച്ചു. മറൈന്‍ പ്ലൈവുഡ്- എച്ച്.ഡി.എഫ്- വെനീര്‍ എന്നിവയാണ് കബോഡുകള്‍ ഒരുക്കാന്‍ ഉപയോഗിച്ചത്.

സീലിങ്ങ് വര്‍ക്കിന് ജിപ്സം-വെനീര്‍ കോമ്പിനേഷന്‍ തെരഞ്ഞെടുത്തു. മഹാഗണിയ്ക്ക് റോസ്വുഡ് ഫിനിഷ് നല്‍കിയാണ് ഗോവണി ചെയ്തത്. വുഡന്‍ ഫിനിഷ് ടൈല്‍ ആണ് പടികള്‍ക്ക്. പാനലിങ് വര്‍ക്കുകള്‍ വെനീറു കൊണ്ട് ചെയ്തിരിക്കുന്നു. ഗോവണി ഏരിയക്ക് മുകളില്‍ സ്കൈലൈറ്റ് സംവിധാനം ചെയ്തതിനാല്‍ അകത്തളത്തില്‍ വെളിച്ചത്തിന് കുറവില്ല.
Project Fact
- Design Team : Shaiju M Mathew
(Skytech Builders And Interiors, Thiruvananthapuram)
Annie Shaiju - Project Type : Residential House
- Owner : Sivaramakrishnan S. & Keerthi
- Location : Sreekaryam
- Year Of Completion : 2018
- Area : 1580 sq.ft.
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment