നിര്‍മ്മിതികളുടെ വൈവിധ്യം തേടി ആര്‍ക്കി ടൂര്‍

നിര്‍മ്മിതിയുടെ കൗതുകങ്ങള്‍ തേടിയുള്ള ആര്‍ക്കിടൂറില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 50 വിദഗ്ധര്‍ പങ്കെടുത്ത ഇമാജിനോ ആര്‍ക്കി ടൂറിനു തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ യാത്ര വയനാട്ടിലേക്ക് നടത്തി. അനുഭവങ്ങളുടെ പുതിയ ചരിത്രം കുറിക്കാനും നിര്‍മ്മാണമേഖലക്ക് സംഭാവനകള്‍ നല്‍കാനും ഇത്തരം യാത്രകള്‍ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.

മഞ്ചേരി ഐഡിയ ഫാക്ടറി സിഡിസിയുടെ ആഭിമുഖ്യത്തില്‍ ഡിസൈനര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ആര്‍ക്കിടെക്ചര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരൊക്കെ പങ്കെടുത്ത ആര്‍ക്കിടൂറില്‍ വയനാട് മേഖലയില്‍ ചെലവ് കുറഞ്ഞതും പ്രകൃതിയോടിണങ്ങിയതുമായ ഗൃഹനിര്‍മ്മാണത്തെ അടുത്തറിയുവാനായി. മുള വീടുകള്‍, മണ്‍വീടുകള്‍, കമുകിന്റെ പലകകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണം, ഉറവ് മുള ഉല്പന്ന നിര്‍മ്മാണ കേന്ദ്രം എന്നിവയ്ക്ക് പുറമെ വുഡ് ഉപയോഗിച്ചു പണിത റിസോര്‍ട്ടുകളും കേന്ദ്രകൃഷി ഗവേഷണ കേന്ദ്രത്തിന്റെ പൂപ്പൊലിയും സന്ദര്‍ശിക്കുകയുണ്ടായി.

ഇനിയുള്ള യാത്രകള്‍ ഹൈദരാബാദ്, ഉസ്ബക്കിസ്ഥാന്‍ തുടങ്ങി മറ്റ് നാടുകളിലേക്കും രാജ്യങ്ങളിലേക്കും നടത്തുവാനും തീരുമാനിച്ചു. ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യാത്രയില്‍ ഡിസൈനര്‍മാരായ വാജിദ് റഹ്മാന്‍, പി.എ. സാലിം, ബാബുരാജ് ഉറവ്, ജോര്‍ജ് തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഹമീദ് കരുക്കള്‍ നൗഷാദ് ഡീന്‍, ജാഫര്‍ എടക്കര, മുസ്തഫ തുടങ്ങിയവര്‍ കോ-ഓഡിറ്റര്‍മാരായിരുന്നു. ആര്‍ക്കി ടൂറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847864080, 9544712061, 97451845664.