ക്ലാസ് & കന്റംപ്രറി

‘ക്ലാസ് ലുക്ക് ഉള്ള കന്റംപ്രറി ഇന്റീരിയര്‍’ എന്ന ക്ലയന്റിന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെ ഡിലൈഫ് ഹോം ഇന്റീരിയേഴ്‌സ് വീടൊരുക്കിയിരിക്കുന്നു രണ്ടായിരത്തി നാനൂറ്റി അന്‍പത് സ്‌ക്വയര്‍ഫീറ്റില്‍ കന്റംപ്രറി ശൈലിയില്‍ ഒരുക്കിയ മൂന്നു കിടപ്പുമുറികളോടു കൂടിയ ഒരു അപ്പാര്‍ട്ട്‌മെന്റാണിത്. സീലിങ്ങിലും ഭിത്തിയിലുമായി നല്‍കിയിരിക്കുന്ന ലൈറ്റിങ് സംവിധാനങ്ങളാണ് ഇന്റീരിയറിനെ ശ്രദ്ധേയമാക്കുന്നത്. കടവന്ത്ര ചിലവന്നൂരില്‍ ഹീരാവാട്ടേഴ്‌സ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലുള്ള, ഹാരിസ് റസാക്കിന്റെയും കുടുംബത്തിന്റെയും ഈ ഫ്‌ളാറ്റ് ഡിസൈന്‍ ചെയ്തത് കൊച്ചിയിലെ മുന്‍നിര ഡിസൈനിങ് സ്ഥാപനമായ ഡി ലൈഫ് ഹോം ഇന്റീരിയേഴ്‌സാണ്.

ഡാര്‍ക്ക് വുഡ് ഫിനിഷ് ലാമിനേറ്റിന്റെയും വൈറ്റ് ഗ്ലോസി ലാമിനേറ്റിന്റെയും മിശ്രണമാണ് ഇന്റീരിയറിന്റെ മനോഹാരിതയ്ക്കു നിദാനം. എല്‍ഇഡി ലൈറ്റുകള്‍, സ്‌പോട്ട് ഇന്‍ഡയറക്റ്റ് വാം ലൈറ്റുകള്‍ എന്നിവ ആണ് അകത്തളങ്ങളെ പ്രകാശ പൂരിതമാക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. മൂന്ന് ബെഡ്‌റൂമുകള്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍ എന്നിങ്ങനെയാണ് ഇന്റീരിയര്‍ സ്‌പേസുകള്‍. കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറാണ് ഇന്റീരിയറിലെല്ലാം തന്നെ ഉപയോഗിച്ചിട്ടുള്ളത്. ഫ്‌ളോറിങ്ങിന് വൈറ്റ് മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലും. പ്രധാന വാതില്‍ കടന്ന് നേരെ പ്രവേശിക്കുന്നത് ഓപ്പണ്‍ തീമിലൊരുക്കിയ ലിവിങ് കം ഡൈനിങ്ങിലേക്കാണ്.

ഇവിടം ജിപ്‌സം ഫാള്‍സ് സീലിങ് ചെയ്ത് ലൈറ്റ് അപ് ചെയ്ത് ഭംഗിയാക്കിയിരിക്കുന്നു. ഇവിടെയുള്ള, സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത പില്ലറാണ് ലിവിങ്-ഡൈനിങ് ഏരിയകള്‍ക്ക് പാര്‍ട്ടീഷനായിത്തീരുന്നത്. അക്വേഷ്യ ഒക്‌സോഡസ് (Accasia Oxodus)എന്ന ലാമിനേറ്റിന്റേയും, വൈറ്റ് ഗ്ലോസി ലാമിനേറ്റിന്റെയും കോമ്പിനേഷനില്‍ ഇതിന്റെ ഇരുഭാഗത്തും സ്റ്റോറേജ് സൗകര്യം നല്‍കിയിരിക്കുന്നു. ടിവി യൂണിറ്റിന് ഇവിടെയാണ് സ്ഥാനം. ‘ഘ’ ഷേപ്പിലുള്ള വൈറ്റ് ആര്‍ട്ടിഫിഷ്യല്‍ ലെതര്‍ സോഫയാണ് ലിവിങ്ങിനെ ആകര്‍ഷകമാക്കുന്നത്. സോഫയോടു ചേര്‍ന്ന ഭിത്തി വാള്‍പേപ്പര്‍ കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

One Comment

Comments are closed.