കൊളോണിയല്‍ ശൈലിയുടെ സൗന്ദര്യവുമായി

അത്യാവശ്യ സൗകര്യങ്ങളോടെ, അധികം കണ്ടിട്ടില്ലാത്ത ഒരു ഡിസൈനിലുള്ള ഒറ്റനിലവീട്- മാളയ്ക്കടുത്ത്,പുത്തന്‍ചിറ എന്ന സ്ഥലത്ത് ജിജോ പൗലോസിന്റെയും കുടുംബത്തിന്റെയും വീട് ഈയൊരു ആവശ്യത്തിന്റെ ചുവടു പിടിച്ചാണ് രൂപപ്പെട്ടത്. റോയ് തോമസ് (ഞഠ ഗ്രൂപ്പ് ഡിസൈനേഴ്‌സ് & ഡെവലപ്പേഴ്‌സ്, നോര്‍ത്ത് പറവൂര്‍) ആണ്ഈ വീട് ഡിസൈന്‍ ചെയ്തത്. വീടിന്റെ സ്ട്രക്ചറല്‍ വര്‍ക്കുകള്‍ക്ക് നേതൃത്വം നല്‍കിയത് ജോയ് പി.എല്‍. (പി.ജെ. അസോസിയേറ്റ്‌സ്, കൊട്ടനെല്ലൂര്‍) ആണ്.

37 സെന്റില്‍ 3191 സ്‌ക്വയര്‍ഫീറ്റില്‍, പ്ലോട്ടില്‍ അല്പം പുറകോട്ട് ഇറക്കിയാണ് വീട് വച്ചിരിക്കുന്നത്.സ്ലോപ്പ് റൂഫ്, ഷിംഗിള്‍സ്, ചിമ്മിനി പോലുള്ള മുഖപ്പുകള്‍ എന്നിങ്ങനെ ഒരു കൊളോണിയല്‍ആര്‍ക്കിടെക്ചറിന്റെ പല അംശങ്ങളും വീടിന്റെ പുറംകാഴ്ചയില്‍ ദൃശ്യമാണ്. വീട്ടിലേക്ക് നല്ലവ്യൂ കിട്ടുക എന്ന ഉദ്ദേശ്യത്തോടെ തറ അല്‍പ്പം ഉയര്‍ത്തിയാണ് ചെയ്തിരിക്കുന്നത്. വീടിനോട് ചേര്‍ന്ന്കര്‍വ്ഡ് ആയും കോമ്പൗണ്ട് വാളിനോട് ചേര്‍ന്ന് ഏകദേശം 3 മീറ്റര്‍ അകത്തേക്ക് മുഴുവനായുംലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്ത് മുറ്റം ഭംഗിയാക്കിയിട്ടുണ്ട്. ഡ്രൈവേയില്‍ മാത്രമായി കരിങ്കല്ലും പാകിയിരിക്കുന്നു.നീലകലര്‍ന്ന ഗ്രേ, വൈറ്റ് എന്നീ നിറങ്ങളെല്ലാം തന്നെ വീടിന്റെ പുറംകാഴ്ചയെ സുന്ദരമാക്കുന്നു.

 കളറിലുള്ള സോഫാ സെറ്റിയുടെ മധ്യഭാഗത്തു കൂടിയാണ് പാസേജ് സജ്ജീകരിച്ചത്.ഇത് ഗൃഹനാഥയുടെ ഒരു പ്രധാന ആവശ്യമായിരുന്നു. സോഫാസെറ്റിയോട് ചേര്‍ന്നുള്ള ഭിത്തിവാള്‍പേപ്പര്‍ കൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്നു. ഫ്‌ളോറിങ്ങിന് കോമണ്‍ ഏരിയകളില്‍ ക്രീം കളര്‍ വിട്രിഫൈഡ് ടൈലും ബാക്കിയിടങ്ങളില്‍ വ്യത്യസ്ത ഫിനിഷുകളിലുമുള്ള ടൈലുമാണ് ഉപയോഗിച്ചിരിക്കുന്നത്.

 സ്‌ളോപ്പ് റൂഫും, ചിമ്മിനി പോലെ തോന്നുന്ന ചെറിയ മുഖപ്പും, ഷിംഗിള്‍സും എന്നുവേ കൊളോണിയല്‍ ആര്‍ക്കിടെക്ചറിന്റെ സവിശേഷ ഭംഗിയാണ് വീടിന്റെ പുറം കാഴ്ചയില്‍ ദൃശ്യമാകുന്നത്‌ .ഡൈനിങ് സ്‌പേസില്‍ ക്രോക്കറി ഷെല്‍ഫിനും ഇടം നല്‍കിയിരിക്കുന്നു
ഒറ്റ ഹാളില്‍ മൂന്ന് ഏരിയകള്‍ ഡ്രോയിങ് ഏരിയയില്‍ നിന്നും നേരെ പ്രവേശിക്കുന്നത് നീളത്തിലുള്ള ഒരു ഹാളിലേക്കാണ്. പ്രയര്‍ ഏരിയ, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയകള്‍ എല്ലാം സജ്ജീകരിച്ചത് ഇവിടെയാണ്. ഡ്രോയിങ്ങില്‍ നിന്നും ഫാമിലി ലിവിങ്ങിലേക്ക് കടക്കുന്ന ഭാഗത്ത് പ്ലൈവുഡ് വെനീര്‍ കോമ്പിനേഷനില്‍ ചെയ്ത പാര്‍ട്ടീഷന്‍ ഭാഗികമായ വിഭജനം തീര്‍ക്കുന്നുണ്ട്. ഡ്രോയിങ്ങില്‍ നിന്നും നേരെ നോക്കുമ്പോള്‍ കാണുന്നത് വര്‍ത്തുളാകൃതിയില്‍ ചെയ്ത സ്റ്റെയര്‍കേസും അതിനു താഴെയായി ചെയ്ത ടിവി യൂണിറ്റുമാണ്. ടീക്ക് വുഡില്‍ ചെയ്ത സ്റ്റെയര്‍കേസ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം തന്നെയാണ്

 ഹാളിന്റെ ഇടതു ഭാഗത്തായാണ് പ്രയര്‍ ഏരിയ സജ്ജീകരിച്ചത്. സ്റ്റോണ്‍ക്ലാഡിന്റെ ഡിസൈനിലുള്ള വാള്‍പേപ്പര്‍ കൊണ്ടാണ് ഇവിടത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.
ഹാളിന്റെ വലതു വശത്താണ് ഡൈനിങ് റൂം. ഇവിടെ ക്രോക്കറി ഷെല്‍ഫിനും ഇടമുണ്ട്. ഡൈനിങ് സ്‌പേസിന്റെ ഒരു ഭിത്തി വാള്‍പേപ്പര്‍ ചെയ്ത് ആകര്‍ഷകമാക്കിയിരിക്കുന്നു. ഡൈനിങ് റൂമിനോട് ചേര്‍ന്ന് ഒരു ഗെയിം റൂം സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ആര്‍ട്ടിഫിഷ്യല്‍ ഗ്രാസും ഒരു ആട്ടുകട്ടിലും നല്‍കി അലങ്കരിച്ചിരിക്കുന്നു. ഇവിടെ റൂഫില്‍ നാച്വറല്‍ ലൈറ്റ് കടന്നുവരത്തക്കവിധം വലിയ ഓപ്പണിങ്ങുകളും നല്‍കിയിരിക്കുന്നു.